Fifa World Cup 2022 : പാറിപറക്കാൻ കാനറികൾ; ടിറ്റെ ടീമിൽ മാറ്റങ്ങൾ കൊണ്ടുവന്നേക്കും

Fifa World Cup 2022 : അവസാന മത്സരത്തിൽ തോൽവി നേരിട്ടാലും ബ്രസീൽ ഇത്തവണ പ്രീ ക്വാര്‍ട്ടർ ഉറപ്പാക്കി കഴിഞ്ഞു. കാമറൂണിനെതിരെ നടക്കുന്ന മത്സരത്തിൽ ബ്രസീൽ ടീമിൽ വലിയ മാറ്റങ്ങൾ സംഭവിച്ചേക്കും. 

Written by - ഗോവിന്ദ് ആരോമൽ | Last Updated : Dec 1, 2022, 04:00 PM IST
  • ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് കളികളിലും വിജയം നേടിയ ബ്രസീൽ അവസാന മത്സരം കളിക്കും മുന്നേ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി കഴിഞ്ഞു.
  • തങ്ങളുടെ അവസാന മത്സരത്തിൽ കാമറൂണിനെ നേരിടാൻ ഒരുങ്ങുകയാണ് ടിറ്റെയുടെ കാനറികൾ.
  • അവസാന മത്സരത്തിൽ തോൽവി നേരിട്ടാലും ബ്രസീൽ ഇത്തവണ പ്രീ ക്വാര്‍ട്ടർ ഉറപ്പാക്കി കഴിഞ്ഞു.
  • അതിനാൽ കാമറൂണിനെതിരെ നടക്കുന്ന മത്സരത്തിൽ ബ്രസീൽ ടീമിൽ വലിയ മാറ്റങ്ങൾ സംഭവിച്ചേക്കും.
Fifa World Cup 2022 : പാറിപറക്കാൻ കാനറികൾ; ടിറ്റെ ടീമിൽ മാറ്റങ്ങൾ കൊണ്ടുവന്നേക്കും

ഖത്തർ ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ആരാധകരുടെ സ്വന്തം ബ്രസീൽ . ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് കളികളിലും വിജയം നേടിയ ബ്രസീൽ അവസാന മത്സരം കളിക്കും മുന്നേ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി കഴിഞ്ഞു. തങ്ങളുടെ അവസാന മത്സരത്തിൽ കാമറൂണിനെ നേരിടാൻ ഒരുങ്ങുകയാണ് ടിറ്റെയുടെ കാനറികൾ.

അവസാന മത്സരത്തിൽ തോൽവി നേരിട്ടാലും ബ്രസീൽ ഇത്തവണ പ്രീ ക്വാര്‍ട്ടർ ഉറപ്പാക്കി കഴിഞ്ഞു. അതിനാൽ കാമറൂണിനെതിരെ നടക്കുന്ന മത്സരത്തിൽ ബ്രസീൽ ടീമിൽ വലിയ മാറ്റങ്ങൾ സംഭവിച്ചേക്കും. ഗോൾ വലക്ക് മുന്നിൽ ഉൾപ്പെടെ ബ്രസീൽ മാറ്റങ്ങൾ വരുത്തിയേക്കുമെന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിലും സൂപ്പർ ഗോൾകീപ്പർ അലിസൺ ബെക്കറായിരുന്നു ബ്രസീലിന്റെ ഗോൾമുഖം കാത്തത്. എന്നാൽ കാമറൂണിനെതിരെ മാഞ്ചസ്റ്റർ സിറ്റിയുടെ ഒന്നാം ഗോൾകീപ്പറായ എഡേഴ്സൺ ബ്രസീൽ വല‌കാക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്ച വെക്കുന്ന എഡേഴ്സണ്  ബ്രസീലിനായും തിളങ്ങാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ALSO READ: ഗ്രൂപ്പ് എഫിലെ പ്രീ ക്വാർട്ടറിസ്റ്റുകളെ ഇന്നറിയാം: ബൽജിയത്തിന് ജയം അനിവാര്യം

പ്രതിരോധ നിരയിലും നിർണായക മാറ്റങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. എഡർ മിലിറ്റാവോ,വെറ്ററൻ താരം ഡാനി ആൽവസ് , ഗ്ലീസൺ ബ്രെമർ, അലക്സ് ടെല്ലസ് എന്നിവർ ഡിഫൻസിൽ അണിനിരന്നേക്കും.എന്നാൽ മധ്യനിരയിൽ അത്ര പ്രകട മാറ്റങ്ങൾ ഉണ്ടായേക്കില്ല. എന്നിരുന്നാലും  ന്യൂകാസിൽ താരമായ ബ്രൂണോ ഗുമിറസ് എത്തിയേക്കുമെന്നാണ് സൂചന. മുന്നേറ്റത്തിലും ബ്രസീൽ പരീക്ഷണങ്ങൾ നടത്താൻ സാധ്യതയുണ്ട്. ആദ്യ മത്സരത്തിൽ ഇരട്ട ഗോളുകളോടെ മിന്നിയ റിച്ചാർലിസണും, വിനീഷ്യസ് ജൂനിയറും പുറത്തിരുന്നേക്കും. യുവതാരങ്ങളായ റോഡ്രിഗോ,മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്തണി,ഗബ്രിയേൽ ജിസ്യൂസ്, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർക്ക് അവസരം നൽകുമെന്നാണ് റിപ്പോർട്ട്. നിലവിൽ ബെഞ്ചിലിരിക്കുന്നവരെ പ്ലെയിങ്ങ് ഇലവവനിൽ ഉൾപ്പെടുത്തിയാൽ പോലും ലോകകിരീടം നേടാൻ പോന്ന മികവ് ബ്രസീലിനുണ്ടെന്നാണ് വിദഗ്ദ്ധരുടെ പക്ഷം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News