IPL 2023 : ഇത് സഞ്ജു അല്ല നടൻ ജയറാം ആണ്; ശബ്ദം കേട്ടിട്ട് എല്ലാവരും ഞെട്ടി
Actor Jayaram Imitates Sanju Samson : സഞ്ജുവിന്റെ പലതരം ശബ്ദങ്ങളാണ് ജയറാം അവതരിപ്പിച്ചിരിക്കുന്നത്
മലയാള സിനിമയിലെ അനുകരണ കലയിൽ തമ്പുരാൻ ആരെന്ന് ചോദിച്ചാൽ ഒറ്റ സ്വരത്തിൽ എല്ലാവരും പറയും അത് നടൻ ജയറാമാണെന്ന്. എന്നാൽ ജയറാം അനുകരിക്കാൻ ഒരുങ്ങുമ്പോൾ സാധാരണയായി ചെയ്യാറുള്ളത് പ്രേം നസീറിനെയും ലാലും അലക്സിനെയോ ആയിരിക്കും. എന്നാൽ ഇത്തവണ ഒരു പരീക്ഷണവുമായി എത്തിയിരിക്കുകയാണ് ജയറാം. സഞ്ജു സാംസണിന്റെ ശബ്ദമാണ് ജയറാം അനുകരിച്ചിരിക്കുന്നത്.
താരത്തിന് പുതിയ ഐപിൽ സീസണിനായി ആശംസകൾ നേർന്നുകൊണ്ടാണ് ജയറാം തന്റെ അനുകരണ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. നേരത്തെ സഞ്ജുവും ഭാര്യ ചാരുലതയും ചേർന്ന് ജയറാമിന്റെ വീട് സന്ദർശിച്ചിരുന്നു. "ഒരു ചെറിയ പരീക്ഷണമാണ്, അനിയൻ സഞ്ജു സാംസണിന് ഐപിഎൽ 2023 സീസണിന് ആശംസകൾ നേരുന്നു" ജയറാം പങ്കുവച്ച വീഡിയോയിൽ കുറിച്ചു.
ALSO READ : IPL 2023 : ചെന്നൈയെ തോൽപ്പിച്ചതിന് പിന്നാലെ ഗുജറാത്തിന് തിരിച്ചടി; കെയ്ൻ വില്യംസൺ ഐപിഎല്ലിന് പുറത്ത്
അതേസമയം സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ രാജസ്ഥാൻ റോയൽ സൺറൈസേഴ്സ് ഹൈദരാബാദിന് തോൽപ്പിച്ചു. 72 റൺസിനായിരുന്നു സഞ്ജുവിന്റെയും സംഘത്തിന്റെയും ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഹൈദരാബാദിന് 131 റൺസെ നോടാനായിള്ളൂ. സഞ്ജുവിന്റെയും ഓപ്പണിങ് താരങ്ങളായ ബോസ് ബട്ലറുടെയും യഷസ്വി ജെയ്സ്വാളിന്റെ അർധ സെഞ്ചുറിയുടെ മികവിലാണ് പ്രഥമ ഐപിൽ ജേതാക്കൾ 203 റൺസെടുത്തത്.
ഓപ്പണിങ്ങിൽ ഇറങ്ങിയ ബട്ലറും ജയ്സ്വാളും ചേർന്ന് ആദ്യ പവർപ്ലേയിൽ തന്നെ രാജസ്ഥാന്റെ സ്കോർ ബോർഡ് 80 റൺസ് കടത്തി. 20 പന്ത് മാത്രം ചെലഴിച്ചാണ് ഇംഗ്ലീഷ് ബാറ്റർ തന്റെ അർധ സെഞ്ചുറി നേടിയത്. ഇരുവർക്കും ശേഷമെത്തിയ സഞ്ജു സാംസൺ അനയാസം രാജസ്ഥാന്റെ സ്കോർ ബോർഡ് 200ലേക്ക് നയിച്ചു. അർധ സെഞ്ചുറി നേട്ടത്തോടെ സഞ്ജു തന്നെ തഴിഞ്ഞവർക്കുള്ള മറുപടി നൽകി.
നാല് വിക്കറ്റെടുത്ത യുസ്വേന്ദ്ര ചഹലാണ് ഹൈദരബാദിന്റെ മധ്യനിരയെ തകർത്തത്. ബോൾട്ടിനും ചഹലിനും പുറമെ ആർ അശ്വിനും ജേസൺ ഹോൾഡറും ഓരോ വിക്കറ്റുകൾ വീതം നേടി. ഏപ്രിൽ അഞ്ചിനാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഗുവാഹത്തിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിങ്സാണ് സഞ്ജുവിന്റെ സംഘത്തിന്റെയും അടുത്ത എതിരാളി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...