IPL 2023 : ചെന്നൈയെ തോൽപ്പിച്ചതിന് പിന്നാലെ ഗുജറാത്തിന് തിരിച്ചടി; കെയ്ൻ വില്യംസൺ ഐപിഎല്ലിന് പുറത്തേക്ക്

Kane Williamson Injury Update : ചെന്നൈ സൂപ്പർ കിങ്സിന്റെ ഇന്നിങ്സിലെ 13-ാം ഓവറിൽ ബൗണ്ടറി തടയാൻ ശ്രമിക്കുന്നതിനിടെയാണ് കെയ്ൻ വില്യംസണിന് പരിക്കേൽക്കുന്നത്

Written by - Jenish Thomas | Last Updated : Apr 1, 2023, 04:17 PM IST
  • ഉദ്ഘാടന മത്സരത്തിനിടെയാണ് വില്യംസണിന് പരിക്കേൽക്കുന്നത്
  • താരത്തിന്റെ വലത് കാലിനാണ് പരിക്കേറ്റിരിക്കുന്നത്
IPL 2023 : ചെന്നൈയെ തോൽപ്പിച്ചതിന് പിന്നാലെ ഗുജറാത്തിന് തിരിച്ചടി; കെയ്ൻ വില്യംസൺ ഐപിഎല്ലിന് പുറത്തേക്ക്

അഹമ്മദബാദ് : ഐപിഎൽ 2023 സീസണിന്റെ ഉദ്ഘാടന മത്സരത്തിലെ ജയത്തിന് പിന്നാലെ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റസിന് തിരച്ചടി. ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസണിന്റെ വലത് കാൽമുട്ടിന് പരിക്ക്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഎസ്കെയുടെ ഇന്നിങ്സിനിടെയാണ് താരത്തിന് പരിക്കേൽക്കുന്നത്. സ്ക്വെയർ ലെഗ്ഗിൽ ബൗണ്ടറി തടയുന്നതിനിടെയാണ് കിവീസ് താരത്തിന് പരിക്ക് സംഭവിക്കുന്നത്. തുടർന്ന് കഠിന വേദന അനുഭവപ്പെട്ട താരത്തെ കളം വിടുകയായിരുന്നു.

ചാടി പന്ത് ബൗണ്ടറി കടക്കാതിരിക്കാനുള്ള ശ്രമമാണ് പരിക്കിൽ കലാശിച്ചത്. ഇരു ടീമിലെ ഫിസോയമാർ വന്ന് പരിശോധിച്ചതിന് ശേഷമാണ് കിവീസ് താരത്തെ കളത്തിന്റെ പുറത്തേക്ക് കൊണ്ടു പോയത്. തുടർന്ന് ഇംപാക്ട പ്ലെയറായ ബാറ്റിങ് താരം സായി സുദർശനെ വില്യംസണിന് പകരം ഗുജറാത്ത് ടൈറ്റൻസ് കളത്തിൽ ഇറക്കുകയായിരുന്നു.

ALSO READ : IPL 2023 : ധോണിക്ക് കാൽമുട്ടിന് പരിക്ക്? ഇനിയുള്ള മത്സരങ്ങൾ നഷ്ടമാകുമോ? കോച്ച് പറയുന്നത് ഇങ്ങനെ 

അതേസമയം പരിക്കേറ്റ വില്യംസണിന് ടൂർണമെന്റിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമാകുമെന്ന് കായിക മാധ്യമ സ്പോർട്സ് തക്ക് റിപ്പോർട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഗുജറാത്ത് ടീമിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

അതേസമയം മത്സരത്തിൽ ചെന്നൈ അഞ്ച് വിക്കറ്റിന് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റും. റുതുരാജ് ഗെയ്ക്ക്വാദിന്റെ 92 റൺസ് ഇന്നിങ്സി പിൻബലത്തിൽ സിഎസ്കെ ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നിൽക്കവെയാണ് ഗുജറാത്ത് മറികടന്നത്. ബോളിങ്ങിലും ബാറ്റിങ്ങിലും ഒരേ പോലെ തിളങ്ങിയ റാഷിദ് ഖാനാണ് മത്സരത്തിലെ താരം. ഓപ്പണിങ്ങിൽ ഇറങ്ങി അർധ സെഞ്ചുറി നേടിയ ശുഭ്മാൻ ഗിൽ മികച്ച ഒരു തുടക്കമാണ് ടൈറ്റൻസിന് നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News