തങ്ങളുടെ അഞ്ചാം ഐപിഎൽ കീരിട നേട്ടം ആഘോഷിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളും ടീമിന്റെ ആരാധകരും. എന്നാൽ ഇപ്പോൾ സിഎസ്കെയുടെ ജയത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് തുടങ്ങിയിരിക്കുകയാണ്. എം എസ് ധോണി നയിച്ച ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി വിജയ റൺസ് നേടിയത് ബിജെപി കാര്യകർത്തയാണെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണമലൈ പറഞ്ഞതോടെയാണ് സിഎസ്കെയുടെ ജയത്തെ രാഷ്ട്രീയവൽക്കരിക്കാൻ തുടങ്ങിയത്. ന്യൂസ് 18 തമിഴ്നാട് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അണാമലൈ സിഎസ്കെ ജയത്തിന് പിന്നിൽ ബിജെപി പ്രവർത്തകനാണ് പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന ഐപിഎൽ 16-ാം പതിപ്പ് ഫൈനലിൽ ഗുജറാത്തിനെ തോൽപ്പിച്ചാണ് ചെന്നൈ അഞ്ചാം കിരീടം ഉയർത്തിയത്. അവസാന രണ്ട് പന്തിൽ ഒരു സിക്സറും ഒരു ബൗണ്ടറിയും നേടിയാണ് ജഡേജ സിഎസ്കെയ്ക്കും ധോണിക്കും ഐപിഎൽ 2023 കിരീടം സമ്മാനിക്കുന്നത്. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഒരുക്കിയ 215 റൺസ് വിജയലക്ഷ്യം മഴയെ തുടർന്ന് ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 171 ആക്കി (15 ഓവറിൽ) ചുരുക്കുകയായിരുന്നു. ചെന്നൈ ആ ലക്ഷ്യം അഞ്ച് വിക്കറ്റിന് മറികടക്കുകയായിരുന്നു, ജയത്തോടെ അഞ്ചാം കിരീടം നേടി ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസിന്റെ റെക്കോർഡിനൊപ്പമെത്തി.


ALSO READ : IPL Final 2023 : വിജയ റൺസ് നേടിയെത്തിയ ജഡേജയുടെ കാലിൽ തൊട്ടു വണങ്ങി ഭാര്യ റിവാബ; വീഡിയോ വൈറൽ


ചെന്നൈയുടെ ജയത്തിന് പിന്നാലെ ആരാധകർ സോഷ്യൽ മീഡിയയിൽ അർധരാത്രിയിൽ തന്നെ ആഘോഷം തുടങ്ങി. ഒപ്പം ഡിഎംകെ പ്രവർത്തകർ സിഎസ്കെയുടെ വിജയം ഗുജറാത്തിന് മുകളിലുള്ള ദ്രാവിഡൻ വിജയമാണെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇത് സംബന്ധിച്ച് വാർത്തവതാരകൻ ചോദിച്ചപ്പോഴാണ് സിഎസ്കെയുടെ വിജയറൺസ് നേടിയത് ബിജെപി പ്രവർത്തകനായ ജഡേജയാണെന്ന് അണ്ണമലൈ പറഞ്ഞത്.


"ജഡേജ ഗുജറാത്തിൽ നിന്നുമുള്ള ബിജെപി കാര്യകർത്തയാണ്. അദ്ദേഹത്തിന്റെ ഭാര്യ  ബിജെപി എംഎൽഎയാണ്. ഒരു തമിഴൻ എന്നതിൽ ഞാൻ അഭിമാനിക്കുന്നു. സിഎസ്കെയെക്കാളും കൂടുതൽ തമിഴ് താരങ്ങൾ ഗുജറാത്ത് ടൈറ്റൻസിനുള്ളത്. ഞാൻ അതും ആഘോഷിക്കുന്നു" അണ്ണമലൈ പറഞ്ഞു.


മത്സരത്തിൽ 96 റൺസെടുത്തത് ഒരു തമിഴനാണ്, തങ്ങൾ അതും ആഘോഷിക്കും. ഒരു തമിഴൻ പോലും സിഎസ്കെയിൽ കളിച്ചിട്ടില്ല. പക്ഷെ എം എസ് ധോണിക്ക് വേണ്ടി സിഎസ്കെയുടെ വിജയം ആഘോഷിക്കും. മത്സരത്തിൽ വിജയ റൺസ് നേടിയതിൽ ഒരു ബിജെപി കാര്യകർത്താവണതിൽ അഭിമാനിക്കുന്നുയെന്ന് അണ്ണമാലൈ കൂട്ടിച്ചേർത്തു.


ഗുജറാത്തിലെ ജാംനഗർ നോർത്ത് മണ്ഡലത്തിലെ ബിജെപി എംഎൽഎയാണ് ജഡേജയുടെ ഭാര്യ റിവാബ. 2022ൽ നടന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ 80,000 വോട്ടിന് ജയിച്ചാണ് റിവാബ ആദ്യമായി എംഎൽഎയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2019ലാണ് റിവാബ ബിജെപിയിൽ ഔദ്യോഗികമായി ചേരുന്നത്. അതിന് ശേഷം താൻ ബിജെപി പിന്തുണയ്ക്കുന്നു എന്ന് ജഡേജ തന്റെ ട്വിറ്ററിൽ കുറിച്ചിരുന്നു. അതേസമയം ജഡേജ ബിജെപി അംഗമാണെന്ന് ഇതുവരെ തെളിവായി ബിജെപി എവിടെയും അറിയിച്ചിട്ടില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.