IPL Final 2023 : വിജയ റൺസ് നേടിയെത്തിയ ജഡേജയുടെ കാലിൽ തൊട്ടു വണങ്ങി ഭാര്യ റിവാബ; വീഡിയോ വൈറൽ

IPL 2023 Viral Video : ഗുജറാത്തിലെ ജാംനഗറിലെ ബിജെപി എംഎൽഎയാണ് രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ

Written by - Jenish Thomas | Last Updated : May 30, 2023, 03:31 PM IST
  • മത്സരത്തിന് ശേഷം വിജയാഘോഷ വേളയിലാണ് ഭാര്യ റിവാബ ജഡേജയുടെ കാലിൽ തൊട്ടു വണങ്ങുന്നത്
  • മത്സരത്തിൽ ജഡേജയാണ് ചെന്നൈയ്ക്ക് വേണ്ടി വിജയ റൺസ് നേടിയത്
  • ഗുജറാത്തിലെ ബിജെപി എംഎൽഎയാണ് റിവാബ
IPL Final 2023 : വിജയ റൺസ് നേടിയെത്തിയ ജഡേജയുടെ കാലിൽ തൊട്ടു വണങ്ങി ഭാര്യ റിവാബ; വീഡിയോ വൈറൽ

അഞ്ചാം ഐപിഎൽ കിരീടത്തിൽ മുത്തമിട്ടതിന്റെ ആഘോഷത്തിലാണ് ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളും ആരാധകരും. അവസാന പന്തിൽ രവീന്ദ്ര ജഡേജ നേടിയ ബൗണ്ടറി അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുകയായിരുന്നു. തുടർന്ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ മഞ്ഞക്കടൽ ആർത്തിരുമ്പുകയായിരുന്നു. ഇപ്പോൾ ചെന്നൈ താരങ്ങളുടെ ആഘോഷങ്ങളുടെയും സ്നേഹം പങ്കിടുകളുടെ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത്. 

അതിൽ ഏറ്റവും ശ്രദ്ധേയമാകുന്ന ചെന്നൈയ്ക്ക് വേണ്ടി വിജയ റൺസ് നേടിയ രവീന്ദ്ര ജഡേജയെ കാൽ തൊട്ട് വണങ്ങുന്ന താരത്തിന്റെ ഭാര്യയുടെ വീഡിയോയാണ്. ഐപിഎൽ ട്രോഫി വിതരണവേളയിൽ ജഡേജയുടെ അരികലെത്തിയ റിവാബ ജഡേജ താരത്തിന്റെ കാൽ തൊട്ട് വണങ്ങുകയായിരുന്നു. താരം കെട്ടിപിടിച്ച് സ്നേഹ പ്രകടനം നടത്താൻ ഒരുങ്ങിയപ്പോൾ റിവാബ ജഡേജയുടെ കാലിൽ തൊട്ടു വണങ്ങുകയായിരുന്നു. പിന്നാലെ ഒരു കുട്ടിയും വന്ന് താരത്തെ കെട്ടിപിടിക്കുന്നത് വീഡിയോയിൽ കാണാം.

ALSO READ : MS Dhoni Retirement: 'ഇതാണ് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ അനുയോജ്യമായ സമയം, പക്ഷെ...' ആരാധകർക്ക് പ്രതീക്ഷ നൽകി ധോണി

അവസാന രണ്ട് പന്തിൽ ഒരു സിക്സറും ഒരു ബൗണ്ടറിയും നേടിയാണ് ജഡേജ സിഎസ്കെയ്ക്കും ധോണിക്കും അഞ്ചാം ഐപിഎൽ കിരീടം സമ്മാനിക്കുന്നത്. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഒരുക്കിയ 215 റൺസ് വിജയലക്ഷ്യം മഴയെ തുടർന്ന് ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 171 ആക്കി (15 ഓവറിൽ) ചുരുക്കുകയായിരുന്നു. ചെന്നൈ ആ ലക്ഷ്യം അഞ്ച് വിക്കറ്റിന് മറികടക്കുകയായിരുന്നു, ജയത്തോടെ അഞ്ചാം കിരീടം നേടി ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസിന്റെ റെക്കോർഡിനൊപ്പമെത്തി. ഡെവോൺ കോൺവെയാണ് മത്സരത്തിലെ താരം. ഗുജറാത്തിന്റെ ഓപ്പണർ ശുഭ്മാൻ ഗില്ലാണ് ടൂർണമെന്റിലെ താരം.

അതേസമയം റിവാബയുടെ പ്രവർത്തിയെ സോഷ്യൽ മീഡിയയിൽ രണ്ട് തരം അഭിപ്രായമാണ് ഉയരുന്നത്. ഇതാണ് രാജ്യത്തിന്റെ സംസ്കാരമെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. 2023 ആയിട്ടും പുരുഷമേധാവിത്വത്തെ പിന്തുണയ്ക്കുന്നുയെന്നാണ് മറ്റ് ചിലർ വിമർശനമായി അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും വലിയ തോതിൽ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ പ്രചാരം ലഭിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News