11 മത്സരങ്ങളിൽ നിന്നും പത്ത് പോയിന്റുകളുമായി ഫാഫ് ഡ്യുപ്ലെസിസ് നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) ഐപിഎൽ 2023 പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ഇനി മൂന്ന് മത്സരങ്ങളാണ് മാത്രമാണ് സീസിണിൽ ആർസിബിക്ക് ബാക്കിയുള്ളത്. ഇനിയുള്ള മത്സരങ്ങൾ എല്ലാം ജയിച്ചാൽ ബെംഗളൂരു അസ്ഥാനമായിട്ടുള്ള ടീമിന് ഐപിഎൽ 2023 സീസണിന്റെ പ്രവേശനം ലഭിക്കുമോ? കണക്കുകൾ ഒന്ന് പരിശോധിക്കാം,


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് മെയ് 14ന് നടക്കുന്ന രാജസ്ഥാൻ റോയൽസിനെതിയുള്ള മത്സരത്തിന് പുറമെ സൺറൈസേഴ്സ് ഹൈദരാബാദ്, പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് എന്നിവരാണ് ബാംഗ്ലുരിന്റെ ഇനിയുള്ള എതിരാളികൾ. ഈ മൂന്ന് മത്സരങ്ങളിൽ ജയിച്ചാൽ മാത്രമെ ആർസിബിക്ക് പ്ലേ ഓഫ് പ്രതീക്ഷ വെക്കാൻ സാധിക്കൂ. കൂടാതെ ജയം വലിയ മാർജിനിൽ ആയിരിക്കണം. കാരണം നിലവിലെ ഘട്ടത്തിൽ ടീമുകളുടെ പ്ലേഓഫ് പ്രവേശനത്തിന് നെറ്റ് റൺറേറ്റ് ഒരു പ്രധാന ഘടകമാണ്. നിലവിൽ ആർസിബിയുടെ നെറ്റ് റൺറേറ്റ് മൈനസിലാണ്.


ALSO READ : IPL 2023: 'കെജിഎഫി'നെ പിടിച്ചുകെട്ടാൻ സഞ്ജു, ബെംഗളൂരുവിന് നിർണായകം; ഇന്ന് എന്തും സംഭവിക്കാം!


ഈ മൂന്ന് മത്സരങ്ങളിൽ നിന്നും ഒരു മത്സരം തോറ്റാൽ ആർസിബിയുടെ പ്ലേ ഓഫ് പ്രവേശനത്തിന് ഒരു ശതമാനം പോലും സാധ്യത ഇല്ല. ഇന്ന് രാജസ്ഥാനെതിരെയുള്ള ബാംഗ്ലൂർ തോറ്റാൽ ആർസിബിയുടെ സീസൺ അവിടെ അവസാനിച്ചു എന്ന് തന്നെ പറയാം. 


നിലവിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ടീമുകളുടെ പോയിന്റ് 14ന് മുകളിലെത്തി. നാലാം സ്ഥാനത്തിനായി ലഖ്നൗ സൂപ്പർ ജെയ്ന്റ്സും രാജസ്ഥാൻ റോയൽസുമാണ് പ്രധാമായിട്ടും ഏറ്റമുട്ടുന്നത്. ഒപ്പം 12 പോയിന്റുള്ള പഞ്ചാബ് കിങ്സും ആറാം സ്ഥാനത്ത് നിന്നും വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇതെല്ലാം മറികടന്ന് വേണം ആർസിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ. കൂടാതെ ലഖ്നൗ, രാജസ്ഥാൻ, പഞ്ചാബ് ടീമുകളുടെ പ്രകടനവും ആർസിബിയുടെ പ്ലേ ഓഫ് പ്രവേശനത്തെ ബാധിക്കും.


ആർസിബിക്ക് ഇനി ബാക്കിയുള്ള മത്സരങ്ങൾ


1. ഇന്ന് രാജസ്ഥാൻ റോയൽസിനെതിരെ, ജയ്പൂരിൽ രാജസ്ഥാന്റെ തട്ടകത്തിൽ വെച്ചാണ് മത്സരം.


2. മെയ് 18 സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ. ഉപ്പൽ സ്റ്റേഡിയത്തിൽ ഹൈദരാബാദത്തിന്റെ ഹോം മത്സരമാണ്


3. മെയ് 21 ഗുജറാത്ത് ടൈറ്റൻസിനെതിരെ, ആർസിബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.