IPL 2023 CSK vs LSG : ധോണിയും ചെന്നൈയും ചെപ്പോക്കിലേക്ക്; എതിരാളികൾ ലഖ്നൗ; സാധ്യത ഇലവൻ ഇങ്ങനെ
IPL 2023 CSK vs LSG Predicted Playing Eleven : മൂന്ന് വർഷത്തിന് ശേഷമാണ് ചെന്നൈ സൂപ്പർ കിങ്സ് ചെപ്പോക്കിൽ സ്വന്തം കാണികൾക്ക് മുന്നിൽ മത്സരിക്കാൻ ഇറങ്ങുന്നത്.
ഐപിഎൽ 2023 സീസണിലെ ആദ്യ ജയം തേടി എം എസ് ധോണിയുടെ ചെന്നൈ സൂപ്പുർ കിങ്സ് ഇന്ന് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും. സ്വന്തം തട്ടകമായ ചെന്നൈയിൽ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ചാകും സിഎസ്കെ കെ.എൽ രാഹുലിന്റെ ലഖ്നൗ ടീമിനെ നേരിടുക. സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനോട് തോൽവി ഏറ്റു വാങ്ങിയതിന് ശേഷമാണ് ചെന്നൈ ചെപ്പോക്കിലേക്കെത്തുന്നത്. അതേസമയം എൽഎസ്ജിയാകട്ടെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ ജയം കണ്ടെത്തിയാണ് ചെന്നൈയെ നേരിടാൻ ഒരുങ്ങുന്നത്.
ബാറ്റിങ് നിരയിലെ പ്രകടനം ശക്തിപ്പെടുത്താനാകും ധോണി സിഎസ്കെയിൽ ശ്രമിക്കുക. മൂന്ന് വർഷത്തിന് ഇടവേളയ്ക്ക് ശേഷം സ്വന്തം കാണികൾക്ക് മുന്നിലെത്തുന്ന സിഎസ്കെ അവർക്കായി മികച്ച പ്രകടനത്തിന് പുറമെ മറ്റൊന്നു കാഴ്ചവെക്കാനായി ആഗ്രഹിക്കുന്നില്ല. ഇംപാക്ട് പ്ലെയറെ ഏത് വിധത്തിൽ ഉപയോഗിക്കണമെന്നാകും ധോണിക്ക് മേലുള്ള വെല്ലുവിളി.
ALSO READ : IPL 2023 : ധോണിക്ക് കാൽമുട്ടിന് പരിക്ക്? ഇനിയുള്ള മത്സരങ്ങൾ നഷ്ടമാകുമോ? കോച്ച് പറയുന്നത് ഇങ്ങനെ
ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ചുകൊണ്ടാണ് ലഖ്നൗ ടീം ചെപ്പോക്കിലേക്കെത്തുന്നത്. ബോളിങ്ങിലും ബാറ്റിങ്ങിലുമായി മികച്ച താരങ്ങൾ ഉള്ളതാണ് എൽഎസ്ജിയുടെ മുതൽകൂട്ട്. അഞ്ച് വിക്കറ്റ് നേടി മാർക് വുഡും ഓൾറൌണ്ട് താരം കെയിൽ മെയേഴ്സിനെയും ആശ്രയിച്ചാകും കെ.എൽ രാഹുൽ തന്റെ പ്ലേയിങ് ഇലവനെ നിർണിയിക്കുക
ചെന്നൈയുടെ സാധ്യത ഇലവൻ
റുതുരാജ് ഗെയ്ക്ക്വാദ്, ഡേവോൺ കോൺവെ, മോയിൻ അലി, അമ്പട്ടി റായിഡു, ശിവം ഡൂബെ, ബെൻ സ്റ്റോക്സ്, രവിന്ദ്ര ജഡേജ, എംഎസ് ധോണി, ദീപക് ചഹർ, മിച്ചൽ സാന്റനെർ, രാജ്വർധൻ ഹങ്ഗാർഗേക്കർ. ബോളിങ് മേഖലയിൽ ഇംപ്ലാക്ട് പ്ലെയറെ ഉപയോഗിക്കാനാകും സിഎസ്കെ ശ്രമിക്കുക.
ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ സാധ്യത ഇലവൻ
കെ.എൽ രാഹുൽ, കയിൽ മെയേഴ്സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരാൻ, കൃണാൽ പാണ്ഡ്യ, ആയുഷ് ബഡോണി, മാർക്ക് വുഡ്, രവി ബിഷ്നോയ്, അവേഷ് ഖാൻ, ജയ്ദേവ് ഉനദ്ഘട്ട്. സൂപ്പർ ജയന്റ്സിന് രണ്ടാം ബാറ്റിങ് ആണെങ്കിൽ റൊമാരിയോ ഷെപ്പേർഡാകും എൽഎസ്ജിയുടെ ഇംപാക്ട് പ്ലെയർ. അല്ലാത്തപക്ഷെ ഡൽഹി ക്യാപ്റ്റൽസിനെതിരെ ഇറക്കിയ കൃഷ്ണപ്പ ഗൌതത്തെ കെ.എൽ രാഹുൽ വീണ്ടും പരിഗണിച്ചേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...