IPL 2023 : ധോണിക്ക് കാൽമുട്ടിന് പരിക്ക്? ഇനിയുള്ള മത്സരങ്ങൾ നഷ്ടമാകുമോ? കോച്ച് പറയുന്നത് ഇങ്ങനെ

Dhoni Injury Update : ഐപിഎൽ 2023 സീസണിലെ ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റിങ്ങിനിടെയാണ് ധോണിക്ക് പരിക്കേൽക്കുന്നത്

Written by - Jenish Thomas | Last Updated : Apr 1, 2023, 12:21 PM IST
  • ഉദ്ഘാടന മത്സരത്തിനിടെയാണ ്താരത്തിന് പരിക്കേൽക്കുന്നത്
  • കാൽമുട്ടിനാണ് പരിക്ക്
  • എന്നാൽ പേശി വലിവ് മാത്രമെ ഉള്ളൂയെന്ന് സിഎസ്കെ കോച്ച്
  • മത്സരത്തിൽ ചെന്നൈ ഗുജറാത്തിനോട് അഞ്ച് വിക്കറ്റിന് തോറ്റു
IPL 2023 : ധോണിക്ക് കാൽമുട്ടിന് പരിക്ക്? ഇനിയുള്ള മത്സരങ്ങൾ നഷ്ടമാകുമോ? കോച്ച് പറയുന്നത് ഇങ്ങനെ

അഹമ്മദബാദ് : ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള ഐപിഎൽ 2023 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എംഎസ് ധോണിക്ക് പരിക്കേറ്റതായി റിപ്പോർട്ട്. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ടൂർണമെന്റിലെ സിനീയർ താരത്തിന് വരാനിരിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിൽ ബൗണ്ടറി തടയുന്നതിനിടെയാണ് സിഎസ്കെ ക്യാപ്റ്റൻ കാൽമുട്ടിന് പരിക്കേൽക്കുന്നത്. തുടർന്നുണ്ടായ വേദനയിൽ ധോണി അസ്വസ്ഥാനകുന്നത് മത്സരത്തിനിടെ കാണാനിടയായി.

അതേസമയം ധോണിക്ക് കാൽമുട്ടിന് യാതൊരു പ്രശ്നവുമില്ലെന്നും പേശി വലിവ് മാത്രമാണ് അനുഭവപ്പെട്ടതെന്നും ചെന്നൈ സൂപ്പർ കിങ്സിന്റെ മുഖ്യ പരിശീലകൻ സ്റ്റീഫെൻ ഫ്ലെമിങ് അറിയിച്ചു. കൂടാതെ ധോണി ഈ സീസണിലെ ഏറ്റവും മൂല്യമേറിയ താരവും കൂടിയാണെന്ന് സിഎസ്കെ കോച്ച് മാധ്യമങ്ങളോടായി അറിയിച്ചു. ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിലെ 19-ാം ഓവറിലാണ് ധോണിക്ക് പരിക്കേൽക്കുന്നത്.

ALSO READ : IPL 2023: ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ജയത്തോടെ തുടക്കം

അതേസമയം മത്സരത്തിൽ ചെന്നൈ അഞ്ച് വിക്കറ്റിന് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റും. റുതുരാജ് ഗെയ്ക്ക്വാദിന്റെ 92 റൺസ് ഇന്നിങ്സി പിൻബലത്തിൽ സിഎസ്കെ ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നിൽക്കവെയാണ് ഗുജറാത്ത് മറികടന്നത്. ബോളിങ്ങിലും ബാറ്റിങ്ങിലും ഒരേ പോലെ തിളങ്ങിയ റാഷിദ് ഖാനാണ് മത്സരത്തിലെ താരം. ഓപ്പണിങ്ങിൽ ഇറങ്ങി അർധ സെഞ്ചുറി നേടിയ ശുഭ്മാൻ ഗിൽ മികച്ച ഒരു തുടക്കമാണ് ടൈറ്റൻസിന് നൽകിയത്.

മഞ്ഞ് നിറഞ്ഞിരിക്കുന്ന സാഹചര്യം ടീമിന്റെ പ്രകടനത്തെ ബാധിച്ചു. ബാറ്റിങ് മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുണ്ടെന്ന് മത്സരത്തിന് ശേഷം എംഎസ് ധോണി പറഞ്ഞു. കൂടാതെ ചെന്നൈക്ക് വേണ്ടി നിർണായക ഇന്നിങ്സ് കാഴ്ചവെച്ച റുതുരാജ് പ്രകടനത്തെ ധോണി എടുത്ത് പറയുകയും ചെയ്തു. താരത്തെ പോലെ യുവതാരങ്ങൾ മുന്നോട്ട് വരേണ്ട സമയമാണെന്നും ധോണി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News