ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.  ജയത്തോടെ നില മെച്ചപ്പെടുത്താൻ മുംബൈ ഇന്ത്യൻസ് ഇറങ്ങുമ്പോൾ ഹിറ്റ്മാനേയും സംഘത്തെയും പിടിച്ചു കെട്ടാൻ ഉറച്ചാകും നിതീഷ് റാണയും സംഘവും കച്ചകെട്ടുന്നത്.  മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

അവസാന  മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ ആറ് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ് ഈ സീസണിൽ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. എന്നാൽ, സൺ റൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടാണ് കൊൽക്കത്തയുടെ വരവ്. ഹൈദരാബാദിന് എതിരെ 228 റൺസാണ് കൊൽക്കത്തയുടെ ബൗളർമാർ വഴങ്ങിയത്. മറുപടി ബാറ്റിംഗിൽ 205 റൺസ് നേടാനേ കൊൽക്കത്തക്ക് കഴിഞ്ഞുള്ളു. വിജയത്തുടർച്ച ആവർത്തിക്കാൻ മുംബൈയും വിജയ വഴിയിൽ തിരിച്ചെത്താൻ കൊൽക്കത്തയും തയ്യാറെടുക്കുമ്പോൾ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്. 


ALSO READ: ലക്ഷ്യം 'ഒന്ന്' മാത്രം; ഐപിഎല്ലിൽ ഇന്ന് രാജസ്ഥാനും ​ഗുജറാത്തും ഏറ്റുമുട്ടും


പ്രധാന താരങ്ങളുടെ പരിക്കാണ് മുംബൈ ഇന്ത്യൻസിന് തലവേദനയാകുന്നത്.  സൂപ്പർതാരം ജസ്പ്രീത് ബുംറ പരിക്കേറ്റ് ഈ സീസണിൽ നിന്ന് പുറത്തു പോയിരുന്നു.  കഴിഞ്ഞ സീസണിൽ എട്ടു കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഇംഗ്ലണ്ടിന്റെ പേസർ ജോഫ്ര ആർച്ചർ ഈ സീസണിൽ ടീമിൽ തിരികെയെത്തിയെങ്കിലും താരവും പരിക്കിന്റെ പിടിയിലാണ്.  ഇന്നത്തെ മത്സരത്തിൽ കൊൽക്കത്തക്കെതിരെ ആർച്ചർ കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.


അവസാന മത്സരത്തിൽ റഹ്മാനുള്ള ഗുർബാസ് മോശം പ്രകടനം പുറത്തെടുത്ത സാഹചര്യത്തിൽ ഇംഗ്ലീഷ് താരം ജയസൻ റോയ് ഇന്ന് കൊൽക്കത്ത ടീമിൽ ഇടം നേടിയേക്കും എന്നാണ് സൂചന. എന്നാൽ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഗുർബാസിനെ പുറത്തിരുത്തിയാൽ പകരം ഒരു വിക്കറ്റ് കീപ്പറെ കൊൽക്കത്തക്ക് ഇറക്കേണ്ടി വരും.


സാധ്യതാ ടീം


മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ്മ (c), ഇഷാൻ കിഷൻ (wk), സൂര്യകുമാർ യാദവ്, തിലക് വർമ്മ, കാമറൂൺ ഗ്രീൻ, നെഹാൽ വധേര, കുമാർ കാർത്തികേയ, റിലേ മെറെഡിത്ത് / ജോഫ്ര ആർച്ചർ, അർഷാദ് ഖാൻ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്


കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ജേസൺ റോയ്, എൻ ജഗദീശൻ (wk), നിതീഷ് റാണ (c), റിങ്കു സിംഗ്, ആന്ദ്രെ റസ്സൽ, സുനിൽ നരെയ്ൻ, ശാർദുൽ താക്കൂർ, ഉമേഷ് യാദവ്, സുയാഷ് ശർമ, ലോക്കി ഫെർഗൂസൺ/ടിം സൗത്തി, വരുൺ ചക്രവർത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.