ഐപിഎല്ലിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും. പോയിൻറ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ രാജസ്ഥാൻ റോയൽസും മൂന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടുമ്പോൾ ആവേശം വാനോളം ഉയരും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തും. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
അവസാന മത്സരത്തിൽ ആവേശ ജയം സ്വന്തമാക്കിയാണ് ഇരു ടീമുകളും ഇന്ന് കളത്തിൽ ഇറങ്ങുന്നത്. പഞ്ചാബ് കിംഗ്സിനെതിരെ അവസാന ഓവറിൽ നേടിയ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ക്യാമ്പ്. ചെന്നൈയ്ക്ക് എതിരെ അവസാന പന്തിൽ മഹേന്ദ്ര സിംഗ് ധോണിയെ പിടിച്ചു കെട്ടി നേടിയ വിജയത്തിളക്കത്തിലാണ് രാജസ്ഥാന്റെ വരവ്.
ALSO READ: ജിയോ സിനിമ അടിച്ച് പോയി ഗയ്സ്; ഐപിഎൽ സംപ്രേഷണത്തിനിടെ ജിയോ സിനിമ അപ്പിന്റെ പ്രവർത്തനം നിലച്ചു
സന്ദീപ് ശർമ്മ, സഞ്ജു സാംസൺ, ജോസ് ബട്ലർ, യുസ്‌വേന്ദ്ര ചഹൽ, രവിചന്ദ്രൻ അശ്വിൻ എന്നിവരിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. മറുഭാഗത്ത് ഹർദിക് പാണ്ഡ്യയും ശുഭമാൻ ഗില്ലും ഏതൊരു ബൗളിംഗ് നിരക്കും വെല്ലുവിളി ഉയർത്താൻ കെൽപ്പുള്ള താരങ്ങളാണ്. ഇവർക്ക് പുറമേ പേസർ മുഹമ്മദ് ഷമി, ഓൾ റൗണ്ടർ റാഷിദ് ഖാൻ, മധ്യനിരയിൽ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ, ഫിനിഷറുടെ റോളിൽ രാഹുൽ തെവാതിയ എന്നിവരും ഒത്തുചേരുന്ന ഗുജറാത്ത് നിര സന്തുലിതമാണ്.
സാധ്യതാ ടീം
രാജസ്ഥാൻ റോയൽസ് : യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ (w / c), ദേവ്ദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, ധ്രുവ് ജുറൽ, രവിചന്ദ്രൻ അശ്വിൻ, ജേസൺ ഹോൾഡർ, കുൽദീപ് സെൻ, സന്ദീപ് ശർമ്മ, യുസ്‌വേന്ദ്ര ചഹൽ, റിയാൻ പരാഗ്, ഡോണവൻ അസ്ഫ്രേര, കെ.എം ഫെരേര, ആദം സാമ്പ, ജോ റൂട്ട്, ട്രെന്റ് ബോൾട്ട്, മുരുഗൻ അശ്വിൻ, നവ്ദീപ് സൈനി, ആകാശ് വസിഷ്ത്, കെ സി കരിയപ്പ, ഒബേദ് മക്കോയ്, കുൽദീപ് യാദവ്, അബ്ദുൾ ബാസിത്ത്, കുനാൽ സിംഗ് റാത്തോഡ്
ഗുജറാത്ത് ടൈറ്റൻസ് : വൃദ്ധിമാൻ സാഹ (w), ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ (c), ഡേവിഡ് മില്ലർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, അൽസാരി ജോസഫ്, മുഹമ്മദ് ഷമി, മോഹിത് ശർമ, ജോഷ്വ ലിറ്റിൽ, വിജയ് ശങ്കർ, ശിവം മാവി, ജയന്ത് യാദവ്, അഭിനവ് മനോഹർ, ശ്രീകർ ഭരത്, പ്രദീപ് സാംഗ്വാൻ, മാത്യു വെയ്ഡ്, ദസുൻ ഷനക, ഒഡിയൻ സ്മിത്ത്, രവിശ്രീനിവാസൻ സായ് കിഷോർ, യാഷ് ദയാൽ, ദർശൻ നൽകണ്ടെ, ഉർവിൽ പട്ടേൽ, നൂർ അഹമ്മദ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...