IPL 2023 : അയ്യർ ഈ സീസണിൽ തന്നെ തിരിച്ചെത്തുമെന്ന് കെകെആർ; അതുവരെ നിതീഷ് റാണ ടീമിനെ നയിക്കും
KKR New Captain : പരിക്ക് ഭേദമായി ശ്രേയസ് അയ്യർ ടീമിനൊപ്പം ചേരുന്നത് വരെ കെകെആറിനെ നയിക്കാനാണ് ഫ്രാഞ്ചൈസി നിതീഷ് റാണയ്ക്ക് ചുമതല നൽകിയിരിക്കുന്നത്
ഇന്ത്യൻ പ്രിമീയർ ലീഗിന്റെ 2023 സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേരിടുന്ന പ്രതിസന്ധിയാണ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ അഭാവം. പുറത്തേറ്റ പരിക്കിനെ തുടന്ന് ശ്രേയസ് അയ്യർക്ക് 2023 സീസൺ മുഴുവൻ നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം താരം സീസണിന്റെ പകുതിയോടെ ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷയിലാണ് കെകെആർ. അതുവരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിക്കാൻ നിതീഷ് റാണയെ ഫ്രാഞ്ചൈസി ചുമതലപ്പെടുത്തി.
ശ്രേയസ് അയ്യരുടെ അഭാവത്തിൽ കെകെആറിന് നയിക്കാനുള്ള ചുമതല നിതീഷ് റാണയ്ക്കേർപ്പെടുത്തിയതായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. ഐപിഎൽ 2023 ഒരു ഘട്ടത്തിലേക്കെത്തുമ്പോൾ ശ്രേയസ് അയ്യർ ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി കൊൽക്കത്ത. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ ടീമിനെ നയിച്ചിട്ടുള്ളതും 2018 മുതൽ കെകെആറിനോടൊപ്പമുള്ള ഐപിഎല്ലിലെ പരിചയ സമ്പന്നതയും നിതീഷ് റാണയ്ക്ക് മികച്ച ഒരു പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുയെന്ന് ഫ്രാഞ്ചൈസി അറിയിച്ചു.
ALSO READ: IPL 2023: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ഓറഞ്ച് ക്യാപ്പുകൾ നേടിയ താരം ആരാണ്? ചില രസകരമായ വിവരങ്ങൾ ഇതാ
29കാരനായ ഡൽഹി താരം ഐപിഎല്ലിൽ ഇതിനോടകം 91 മത്സരങ്ങളിലാണ് പാഡ് അണിഞ്ഞിട്ടുള്ളത്. ഈ 91 മത്സരങ്ങളിലായി റാണ 27.96 ശരാശരിയിൽ 2181 റൺസാണ് നേടിയിരിക്കുന്നത്. 15 അർധ സെഞ്ചുറികൾ ഐപിഎല്ലിൽ കെകെആർ താരം സ്വന്തമാക്കിട്ടുണ്ട്. കെകെആറിന് മുമ്പ് നിതീഷ് റാണ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്നു. 2018ലാണ് റാണ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ എത്തുന്നത്.
ഓസ്ട്രേലിയയ്ക്കെതിരെയുള്ള ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരക്കിടെയാണ് ഇന്ത്യൻ ബാറ്റിങ് നിരയിലെ മധ്യനിര താരം ശ്രേയസ് അയ്യർക്ക് പരിക്കേൽക്കുന്നത്. പുറത്തേറ്റ പരിക്കിനെ തുടർന്ന് ശ്രേയസ് അയ്യർക്ക് ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയും പിൻമാറിയിരുന്നു. തുടർന്ന് ചികിത്സക്കായി താരം ലണ്ടണിലേക്ക് പോകുമെന്നും അവിചെ വെച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായാൽ നാല് മുതൽ അഞ്ച് മാസങ്ങൾ വരെ കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്നായിരുന്നു റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നത്. 12.25 കോടിക്കാണ് കഴിഞ്ഞ ഐപിഎൽ മെഗാ താരലേലത്തിൽ കെകെആർ മുൻ ഡൽഹി ക്യാപിറ്റൽസ് താരത്തെ സ്വന്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...