WTC Final 2023 : ഐപിഎല്ലിലെ പ്രകടനം തുണച്ചു; യശസ്വി ജയ്സ്വാൾ ഇന്ത്യൻ ടീമിലേക്കെന്ന് റിപ്പോർട്ട്
Yashasvi Jaiswal in IPL 2023 : ഐപിഎൽ 14 ഇന്നിങ്സിൽ നിന്നും യശസ്വി ജയ്സ്വാൾ 625 റൺസാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി നേടിയത്. ഒരു സെഞ്ചുറിയും അഞ്ച് അർധ-സെഞ്ചുറിയും അടങ്ങിയ പ്രകടനമാണ് സീസണിൽ രാജസ്ഥാൻ താരം കാഴ്ചവെച്ചത്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിനുള്ള ഇന്ത്യൻ സ്ക്വാഡിലേക്ക് യശസ്വി ജയ്സ്വാളിന് ക്ഷണമെന്ന് റിപ്പോർട്ട്. സ്റ്റാൻഡ്-ബൈ താരമായിട്ടാണ് രാജസ്ഥാൻ റോയൽസ് താരത്തെ ഇന്ത്യൻ സ്ക്വാഡിലേക്ക് ഉടപ്പെടുത്തുന്നത്. റുതുരാജ് ഗെയ്ക്വാദ് വിവാഹിതനാകാൻ പോകുന്ന വേളയിലാണ് ജയസ്വാളിന് ഇന്ത്യൻ ടീമിലേക്ക് വിളി വന്നിരിക്കുന്നതെന്ന് ക്രിക്കറ്റ് മാധ്യമമായ ഇഎസ്പിഎൻ ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 5നാണ് ഗെയ്ക്വദിന്റെ വിവാഹം. ജൂൺ ഏഴ് മുതൽ 12 വരെ ഇംഗ്ലീണ്ടിലെ ഓവലിൽ വെച്ചാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുക. ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി.
ഐപില്ലിൽ രാജസ്ഥാന് വേണ്ടി ജെയ്സ്വാൾ കാഴ്ചവെച്ച പ്രകടനമാണ് യുവതാരത്തിന് ഇന്ത്യൻ സ്ക്വാഡിന്റെ സ്റ്റാൻഡ്-ബൈ പട്ടികയിലേക്കുള്ള വഴി തുറന്ന് ലഭിച്ചത്. ഒരു സെഞ്ചുറിയും അഞ്ച് അർധ സെഞ്ചുറിയുമായി 625 റൺസാണ് ജയ്സ്വാൾ രാജസ്ഥാനായി ഐപിഎല്ലിൽ പ്രകടനം കാഴ്ചവെച്ചത്.
ഐപിഎല്ലിൽ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും മികച്ച ഫോമിലാണ് യുവതാരം. 15 മത്സരങ്ങളിൽ നിന്നും 80.21 ശരാശരിയിൽ 1845 റൺസ് ജയ്സ്വാൾ നേടിട്ടുണ്ട്. ഈ 15 മത്സരങ്ങളിൽ നിന്നും ഒമ്പത് സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയുമാണ് ജയ്സ്വാളിന്റെ ബാറ്റിൽ നിന്നും പിറന്നത്.
ALSO READ : WTC Final 2023 : 13 കോടിയോ? ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കൾക്കുള്ള സമ്മാനതുക പ്രഖ്യാപിച്ച് ഐസിസി
2022-23 രഞ്ജി ട്രോഫി സീസണിൽ അഞ്ച് മത്സരങ്ങളിൽ നിന്നും ഒരു സെഞ്ചുറിയും അഞ്ച് അർധ സെഞ്ചുറിയുമായി 315 റൺസാണ് ജയ്സ്വാൾ സ്കോർ ചെയ്തത്. ഇറാനി കപ്പിൽ മധ്യപ്രദേശിന് വേണ്ടി മികച്ച പ്രകടനമാണ് രാജസ്ഥാൻ റോയൽസ് ഓപ്പണർ കാഴ്ചവെച്ചത്. ഒരു ഇരട്ട സെഞ്ചുറിയും ഒരു സെഞ്ചുറിയുമാണ് മധ്യപ്രദേശ് റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി കപ്പി മത്സരത്തിൽ ജയ്സ്വാൾ നേടിയത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീം
രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ.എസ് ഭരത്, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, മുഹമ്മജ് ഷമി, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്ഘട്ട, ഇഷാൻ കിഷൻ
സ്റ്റാൻഡ് ബൈ താരങ്ങൾ - റുതുരാജ് ഗെയ്ക്വാദ്, മുകേഷ് കുമാർ, സൂര്യകുമാർ യാദവ്
ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തിയാൽ റുതുരാജിന് പകരം ജയ്സ്വാൾ സ്റ്റാൻഡ് ബൈ താരങ്ങളുടെ പട്ടികയിൽ ഇടം നേടും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...