അഹമ്മദബാദ് : ഐപിഎൽ മത്സരത്തിന് വീണ്ടും രസംകൊല്ലിയായി മഴയെത്തി. ചെന്നൈയുടെ ഇന്നിങ്സ് ആരംഭിച്ച്  മൂന്ന് പന്തുകൾ എറിഞ്ഞയുടൻ തന്നെ മഴയെത്തുകയായിരുന്നു. തുടർന്ന് താരങ്ങൾ എല്ലാം ഡഗ്ഔട്ടിലേക്ക് മടങ്ങി. നേരത്തെ മത്സരത്തിന്റെ ഇന്നിങ്സ് ഇടവേള സമയത്ത് ചെറിയ തോതിൽ മഴ പെയ്തിരുന്നു. സീസണിന്റെ ഫൈനൽ നടത്താൻ തീരുമാനിച്ചിരുന്ന മെയ് 28ന് അഹമ്മദബാദിൽ കനത്ത മഴയായിതിനാൽ ഐപിഎല്ലിന്റെ കലാശപോരാട്ടം റിസർവ് ദിനമായ ഇന്നത്തേക്ക് മാറ്റുകയായിരുുന്നു. എന്നാൽ റിസർവ് ദിനത്തിലും മഴ പെയ്യുന്ന സാഹചര്യമാണ് ഉടലെടുത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 215 റൺസ് വിജയലക്ഷ്യം. 96 റൺസെടുത്ത സായി സുദർശന്റെയും അർധ സെഞ്ചുറി നേടിയ ഓപ്പണർ വൃദ്ധിമാൻ സാഹയുടെയും പ്രകടന മികവിലാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് എം എസ് ധോണിയുടെ ചെന്നൈയ്ക്കെതിരെ 215 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. ടോസ് നേടിയ ധോണി ഗുജറാത്തിനെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു.


ALSO READ : IPL Final 2023 : ഇതെന്താ മിന്നലോ...? ഗില്ലിനെ പുറത്താക്കിയ ധോണിയുടെ അതിവേഗ സ്റ്റമ്പിങ്


അഹമ്മദബാദിലെ ഫ്ലാറ്റ് പിച്ചിൽ 200ൽ അധികം റൺസ് ലക്ഷ്യം വെച്ച് തുടക്കം മുതൽക്കെ തന്നെ ഗുജറാത്ത് ആക്രമിച്ചു കളിക്കുകയായിരുന്നു. ഓപ്പണർ ശുഭ്മാൻ ഗില്ലും വൃദ്ധമാൻ സാഹയും ചേർന്ന് ഗുജറാത്തിന്റെ സ്കോർ ബോർഡിന് വ്യക്തമായ അടിത്തറ നൽകിയത്. ഗില്ലിന്റെ വിക്കറ്റിന് ശേഷം സായി സുദർശനെത്തി ജിടിയെ കൂറ്റൻ സ്കോറിലേക്ക് നയിക്കുകയായിരുന്നു. 47 പന്തിൽ ആറ് സിക്സറുകളും എട്ട് ബൗണ്ടറികളും നേടി 96 റൺസെടുത്താൻ സുദർശൻ ഗുജറാത്തിന്റെ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയത്.


ചെന്നൈയ്ക്ക് വേണ്ടി മതീഷ പതിരണ രണ്ടും ദീപക് ചഹറും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകൾ വീഴ്ത്തി. തുടക്കത്തിൽ ചെന്നൈ താരങ്ങൾ വരുത്തി വെച്ച ഫീൽഡിങ് പിഴവുകളാണ് സിഎസ്കെയുടെ ബോളിങ് പ്രകടനത്തെ ഒരു തരത്തിൽ ബാധിച്ചത്. ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ ക്യാച്ചുകൾ കൈവിട്ട് നിരവധി അവസരങ്ങൾ ഗുജറാത്തിന്റെ ഓപ്പണമാർക്ക് നൽകി. ദീപക് ചാഹർ തന്നെ രണ്ട് അവസരങ്ങൾ നഷ്ടപ്പെടുത്തിയത്. ഇന്നലെ മെയ് 28ന് നടക്കേണ്ടിരുന്ന ഐപിഎൽ ഫൈനൽ മത്സരം മഴമൂലം റിസർവ് ദിനമായ ഇന്ന് മെയ് 29ന് നടത്തുകയായിരുന്നു



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.