IPL Final 2023 : ഇതെന്താ മിന്നലോ...? ഗില്ലിനെ പുറത്താക്കിയ ധോണിയുടെ അതിവേഗ സ്റ്റമ്പിങ്

MS Dhoni Stumping Video : ശുഭ്മാൻ ഗില്ലിന് ഒന്ന് ചിന്തിക്കാൻ പോലും സമയം കൊടുക്കാതെയാണ് മിന്നൽ വേഗത്തിൽ ധോണിയുടെ ഗ്ലൗസ് സ്റ്റമ്പിൽ പതിഞ്ഞത്

Written by - Jenish Thomas | Last Updated : May 29, 2023, 09:07 PM IST
  • രവീന്ദ്ര ജഡേജയ്ക്കാണ് വിക്കറ്റ്
  • വിക്കറ്റൊന്നും നഷ്ടമാകാതെ 67ന് ഗുജറാത്ത് ശക്തമായ നിലയിൽ നിൽക്കുമ്പോഴാണ് ഗില്ലിന്റെ വിക്കറ്റ് വീഴ്ച
  • മൈക്രോ സക്കൻഡുകൾക്കുള്ളിലാണ് ധോണി സ്റ്റമ്പ് ചെയ്തത്
  • ധോണിയുടെ സ്റ്റമ്പിങ് വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി
IPL Final 2023 : ഇതെന്താ മിന്നലോ...? ഗില്ലിനെ പുറത്താക്കിയ ധോണിയുടെ അതിവേഗ സ്റ്റമ്പിങ്

'മഴയെല്ലാം മാറി മാനം തെളിഞ്ഞ അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദാ ഒരു മിന്നലടിച്ചു'. ഗുജറാത്ത് ടൈറ്റൻസിന്റെ ഏറ്റവും അപകടകാരിയായ ബാറ്റർ ശുഭ്മാൻ ഗില്ലിനെ എം എസ് ധോണി സ്റ്റമ്പ് ചെയ്ത് പുറത്താക്കിയതിന് ഇങ്ങനെ അല്ലാതെ മറ്റൊരു തരത്തിൽ വിശേഷിപ്പിക്കാൻ സാധിക്കില്ല. സ്റ്റമ്പിന്റെ പിന്നിൽ നിന്നും ധോണിയുടെ മാസ്മരികതയെ വെല്ലാൻ ആരും തന്നെയില്ല എന്ന് തന്നെ പറയാം. പന്ത് കൈയ്യിലെത്തി ഒരു സക്കൻഡ് പോലും സമയം നൽകാതെയുള്ള തല ധോണിയുടെ മിന്നൽ സ്റ്റമ്പിങ്ങാണ് ഇന്ന് നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷിയായത്.

ഏഴ് ഓവറിൽ വിക്കറ്റുകൾ ഒന്നും പോകാതെ 67 റൺസിന് ശക്തമായ നിലയിൽ നിൽക്കുമ്പോഴാണ് ധോണിയുടെ മിന്നൽ സ്റ്റമ്പിങ്. അതും സീസണിലെ തന്നെ ഏറ്റവും അപകടകാരിയ ബാറ്ററെയാണ് ധോണി തന്റെ മിന്നൽ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കിയത്. ഗില്ലിന്റെ വിക്കറ്റ് വീണ് നിമിഷങ്ങൾക്കുള്ളിൽ ധോണിയുടെ മിന്നൽ സ്റ്റമ്പിങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി.

ALSO READ : IPL 2023: കലാശപ്പോരിന് തന്ത്രങ്ങൾ മെനഞ്ഞ് ധോണി; കരിയറിലെ അവസാന മത്സരമെന്ന് സൂചന

19 പന്തിൽ 39 റൺസെടുത്ത്  അപകടകാരിയായി മാറിയ ഗില്ലിനെയാണ് ധോണി പുറത്താക്കുന്നത്. രവീന്ദ്ര ജഡേജയ്ക്കാണ് വിക്കറ്റ്. അതേസമയം ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ ക്യാച്ചുകൾ കൈവിട്ട് നിരവധി അവസരങ്ങൾ ഗുജറാത്തിന്റെ ഓപ്പണമാർക്ക് നൽകി. ദീപക് ചാഹർ തന്നെ രണ്ട് അവസരങ്ങൾ നഷ്ടപ്പെടുത്തിയത്. 

ഇന്നലെ മെയ് 28ന് നടക്കേണ്ടിരുന്ന ഐപിഎൽ ഫൈനൽ മത്സരം മഴമൂലം റിസർവ് ദിനമായ ഇന്ന് മെയ് 29ന് നടത്തുകയായിരുന്നു. മത്സരത്തിൽ ടോസ് നേടിയ ധോണി ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്തിനെതിരെ ആദ്യം ബോൾ തീരൂമാനമെടുത്തു. ഓപ്പണർ വൃദ്ധിമാൻ സാഹയുടെയും സായി സുദർശന്റെയും അർധ സെഞ്ചുറിയുടെ മികവിൽ ഗുജറാത്തിന്റെ സ്കോർ ബോർഡ് ശക്തമായ നിലയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News