T-20 WorldCup: 4 പന്തിൽ 4 വിക്കറ്റ്; ട്വന്റി-20 ലോകകപ്പില്‍ വിസ്മയമായി കെര്‍ട്ടിസ് കാംഫെര്‍
ട്വന്റി-20 ലോകകപ്പില്‍ തുടര്‍ച്ചയായ നാല് പന്തില്‍ നാല് വിക്കറ്റ് വീഴ്ത്തി ഐറിഷ് താരം കെര്‍ട്ടിസ് കാംഫെര്‍. ടി-20ൽ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ബൗളറാണ് കാംഫെര്‍
അബുദാബി: ഐസിസി ട്വന്റി-20 ലോകകപ്പില്‍ (ICC T-20 Worldcup) ബൗളിങ്ങില്‍ അത്യുഗ്രൻ പ്രകടനവുമായി അയര്‍ലന്റ് (Ireland) താരം കെര്‍ട്ടിസ് കാംഫെര്‍ (Curtis Campher). നെതര്‍ലന്റ്‌സിനെതിരായ (Netherlands) ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ ഒരോവറിലെ തുടര്‍ച്ചയായ നാല് പന്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയാണ് 22കാരനായ ഈ ഐറിഷ് താരം റെക്കോഡ് സ്വന്തമാക്കിയത്. ടി-20യിൽ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ബൗളറാണ് കാംഫെർ.
മത്സരത്തിൽ നെതർലന്റ്സിനെ ഏഴ് വിക്കറ്റിന് അയർലന്റ് തോൽപ്പിച്ചു. കാംഫെറാണ് കളിയിലെ താരം. വലങ്കയ്യന്‍ പേസറായ കാംഫെര്‍ മത്സരത്തിന്റെ 10-ാം ഓവറിലാണ് നാല് വിക്കറ്റെടുത്തത്. കാംഫെർ എറിഞ്ഞ ആദ്യ പന്ത് വൈഡായിരുന്നു. പിന്നീട് തുടർച്ചയായ നാല് പന്തുകളിൽ നാല് വിക്കറ്റുകൾ വീഴ്ത്തി തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുകയായിരുന്നു താരം.
Also Read: T20 Wold Cup : ബംഗ്ലാദേശിനെ അട്ടമറിച്ച് സ്കോട്ട്ലാൻഡ്, ഒമാന് ടൂർണമെന്റിലെ ആദ്യ ജയം
കോളിന്‍ അക്കര്‍മാന്‍(11), റയാന്‍ ടെന്‍ ഡോസ്‌ചേറ്റ്(0), സ്‌കോട്ട് എഡ്വേര്‍ഡ്‌സ് (0), റോലോഫ് വാന്‍ ഡെര്‍ മെര്‍വ് (0) എന്നിവരെയാണ് കാംഫെര്‍ പുറത്താക്കിയത്. ഇതിൽ അക്കര്‍മാനെ ക്യാച്ചിലൂടെയും, വാന്‍ ഡെര്‍ മെര്‍വിനെ ക്ലീൻ ബൗൾഡുമാക്കിയപ്പോൾ മറ്റ് രണ്ട് പേരെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
Also Read: Yuvraj Sigh Case| വർഗ്ഗീയ പരാമർശത്തിൽ യുവരാജ് സിങ്ങിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
ശ്രീലങ്കന്‍ പേസ് സെൻസേഷൻ ലസിത് മലിംഗയും അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനുമാണ് ഈ നേട്ടം കൈവരിച്ച് മറ്റ് താരങ്ങൾ. 2007 ട്വന്റി-20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പര്‍ 8 മത്സരത്തിലായിരുന്നു മലിംഗ റെക്കോഡിട്ടത്. 10 വര്‍ഷങ്ങള്‍ക്ക് ശേഷം മലിംഗ ഈ നേട്ടം ആവര്‍ത്തിച്ചു. 2019-ല്‍ ന്യൂസിലന്റിനെതിരായ മത്സരത്തിലായിരുന്നു ഇത്. 2019-ല്‍ ഡെറാഡൂണില്‍ നടന്ന മത്സരത്തില്‍ അയര്‍ലന്റിനെതിരേ ആയിരുന്നു റാഷിദ് ഖാന്‍ നാല് വിക്കറ്റ് വീഴ്ത്തിയത്.
ട്വന്റി-20 ലോകകപ്പില്‍ (Twenty-20 WorldCup) ഹാട്രിക് (Hatrick) നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടം കൂടി ഐറിഷ് താരം (Irish) സ്വന്തമാക്കി. 2007-ല്‍ ബംഗ്ലാദേശിനെതിരെ (Bangladesh) ഹാട്രിക് നേടിയ ഓസ്ട്രേലിയൻ സൂപ്പർ താരം ബ്രെറ്റ്‌ലീ (Brett Lee) മാത്രമാണ് കാംഫെറിന് മുന്നിലുള്ളത്. ട്വന്റി-20യില്‍ ഹാട്രിക് നേടുന്ന ആദ്യ ഐറിഷ് താരം കൂടിയാണ് കാംഫെർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...