Yuvraj Sigh Case| വർഗ്ഗീയ പരാമർശത്തിൽ യുവരാജ് സിങ്ങിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ദളിത് ആക്ടിവിസ്റ്റും ഹരിയാന സ്വദേശിയായ അഭിഭാഷകൻ  രജത് കൽസന്റെ പരാതിയിലാണ് താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്

Written by - Zee Malayalam News Desk | Last Updated : Oct 18, 2021, 12:17 PM IST
  • ഇൻസ്റ്റാഗ്രാമിൽ ഒരു ഓൺലൈൻ തത്സമയ പരിപാടിയിൽ സഹ കളിക്കാരനെ സംബന്ധിച്ച് ജാതിയ പരാമർശം നടത്തി എന്നാണ് സംഭവം
  • യുവരാജിൻറെ ഫോൺ പോലീസ് കൈവശം വച്ചിട്ടുണ്ടെന്നാണ് വിവരം.
  • അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
Yuvraj Sigh Case| വർഗ്ഗീയ പരാമർശത്തിൽ യുവരാജ് സിങ്ങിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

വർഗ്ഗീയ പരാമർശം നടത്തിയക്കേസിൽ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിനെതിരെ നടത്തിയ ജാതീയ അതിക്ഷേപത്തിലാണ് നടപടി.

ദളിത് ആക്ടിവിസ്റ്റും ഹരിയാന സ്വദേശിയായ  രജത് കൽസന്റെ പരാതിയിലാണ് താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എസ്.സി/എസ്.ടി വിഭാഗത്തിനെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ALSO READ : Avi Barot: യുവ ഇന്ത്യൻ ക്രിക്കറ്റ് താരം അവി ബറോട്ട് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ഹരിയാനയിലെ ഹൻസി പോലീസാണ് യുവരാജിനെ അറസ്റ്റ് ചെയ്തത് തുടർന്ന് ഇടക്കാല ജാമ്യത്തിൽ യുവരാജിനെ വിട്ടയച്ചു. 
ഇൻസ്റ്റാഗ്രാമിൽ ഒരു ഓൺലൈൻ തത്സമയ പരിപാടിയിൽ സഹ കളിക്കാരനെ സംബന്ധിച്ച് ജാതിയ പരാമർശം നടത്തിയതിന് യുവരാജ് സിംഗിനെതിരെ ആരോപണം ഉയർന്നിരുന്നു.

 അതേസമയം ഇന്ത്യൻ ശിക്ഷ നിയമം എസ്സി/എസ്ടി വകുപ്പുകൾ പ്രകാരംമാ് എഫ്ഐആർ ഫയൽ ചെയ്തത്. യുവരാജിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതായി എസ്പി കൂട്ടിച്ചേർത്തു. ഇയാളുടെ ഫോൺ പോലീസ് കൈവശം വച്ചിട്ടുണ്ടെന്നാണ് വിവരം.

ALSO READ : Sachin Tendulkar: സച്ചിനെ അതിശയിപ്പിച്ച ലെ​ഗ് സ്പിന്നർ, വീഡിയോ പങ്കുവച്ച് ക്രിക്കറ്റ് ഇതിഹാസം

സെക്ഷൻ 153-എ മതം, വംശം, ജനനസ്ഥലം, താമസസ്ഥലം, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നതിനും സൗഹാർദം നിലനിർത്തുന്നതിന് മുൻവിധിയുള്ള പ്രവൃത്തികൾ ചെയ്യുന്നതിനും) യുവരാജിനെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസിയുടെ 153 ബി (അനുമാനങ്ങൾ, ദേശീയോദ്ഗ്രഥനത്തിന് മുൻവിധിയോടെയുള്ള വാദങ്ങൾ), കൂടാതെ പട്ടികജാതി, പട്ടികവർഗ്ഗ (പ്രതിരോധവും അതിക്രമങ്ങളും) നിയമത്തിലെ സെക്ഷൻ 3 (1) (യു) പ്രകാരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News