ISL 2021-22 | ഒഡീഷയെ വീണ്ടും തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഒന്നാം സ്ഥാനത്ത്
ഇരു ഗോളുകളും നേടിയത് മഞ്ഞപ്പടയുടെ വിങ് ബാക്ക് താരങ്ങൾ. ഇടത് വിങ് ബാക്കായ നിശു കുമാറും വലത് ഫുൾ ബാക്കായ ഹർമാന്ജോട്ട് ഖബ്രയുമാണ് കേരളത്തിനായി ഗോളുകൾ നേടിയത്.
ഗോവ : വിജയം ആവർത്തിച്ച് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഒഡീഷയെ മറുപടി ഇല്ലാത്ത രണ്ട് ഗോളുകൾക്കായിരുന്ന കേരളത്തിന്റെ കൊമ്പന്മാർ തകർത്തത്. തുടർച്ചയായി പത്ത് മത്സരങ്ങളിൽ കേരളം തോൽവി അറിഞ്ഞിട്ടില്ല.
ആദ്യ പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേട്ടങ്ങൾ. അതും ഇരു ഗോളുകളും നേടിയത് മഞ്ഞപ്പടയുടെ വിങ് ബാക്ക് താരങ്ങൾ. ഇടത് വിങ് ബാക്കായ നിശു കുമാറും വലത് ഫുൾ ബാക്കായ ഹർമാന്ജോട്ട് ഖബ്രയുമാണ് കേരളത്തിനായി ഗോളുകൾ നേടിയത്.
ALSO READ : ISL 2021-22 | പരിക്കേറ്റ ജസ്സെൽ കാർണെയ്റോ ലീഗിന് പുറത്ത്; ആരാകും കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കപ്പിത്താൻ?
28-ാം മിനിറ്റിൽ ഒഡീഷയുടെ ബോക്സിന് തൊട്ട് പുറത്ത് നിശു കുമാർ തുടത്ത് വിട്ട ലോങ് റേഞ്ചറിലൂടെയായിരുന്നു കേരളത്തിന്റെ ആദ്യ ഗോൾ. തുടരെ തുടരെ കേരളം ഒഡീഷയുടെ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി നിരവധി മുന്നേറ്റങ്ങൾ നടത്തിയ.
തുടർന്ന് 40-ാം മിനിറ്റിൽ അഡ്രിയാൻ ലൂണ എടുത്ത കോർണർ ഹെഡ്ഡറിലൂടെ ഖബ്ര ഒഡീഷയുടെ ഗോൾ പോസ്റ്റിന്റെ വലത് കോണിലേക്ക് പായിച്ചു. ആദ്യ പകുതിയിൽ നിരവധി മുന്നേറ്റങ്ങൾ നടത്തി ഒഡീഷയെ സമർദ്ദത്തിലാക്കുകയായിരുന്ന ബ്ലാസ്റ്റേഴ്സ്.
ശേഷം രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന്റെ വേഗത അൽപം കുറയ്ക്കുകയും ചെയ്തു. കൂടുതൽ പ്രതിരോധത്തിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് മാറുകയായിരുന്നു. പല അവസരങ്ങൾ ഒഡീഷ ഒരുക്കാൻ ശ്രമിച്ചെങ്കിലും ഗോൾ ഗ്ലൌവ് ബാൻഡ് സ്വന്തമാക്കി പ്രഭ്സുഖാൻ സിങ് ഗിൽ പാറ പോലെ ബ്ലാസ്റ്റേഴ് ഗോൾ വല കാക്കുകയും ചെയ്തു.
ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 11 കളിയിൽ 5 ജയവും സമനിലയുമായി 20 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ജംഷെഡ്പൂർ എഫ്സി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. അതിനെ ഇന്ന് നേടിയ ജയത്തോടെ കേരളം മറികടന്നത്.
ജനുവരി 16 ഞായറാഴ്ച നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സിക്കെതിരെ കേരളത്തിന്റെ അടുത്ത മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...