ഗോവ : വിജയം ആവർത്തിച്ച് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് വീണ്ടുമെത്താൻ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഒഡീഷ എഫ്സിക്കെതിരെ (Kerala Blasters FC vs Odisha FC) ഇറങ്ങുന്നു. എന്നാൽ മഞ്ഞപ്പടയുടെ ആരാധക വൃന്ദത്തിനുള്ള ആശങ്ക ഹൈദരാബാദ് എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ പരിക്കേറ്റ് ലീഗിൽ നിന്ന് പിന്മാറേണ്ടി വരുന്ന ക്യാപ്റ്റൽ ജസ്സെൽ കാർണെയ്റോയ്ക്ക് പകരം ആരാകും ബ്ലാസ്റ്റ്ഴ്സിന്റെ പുതിയ ക്യാപ്റ്റൻ എന്നാണ്.
തോളിന്നേറ്റ പരിക്കിനെ തുടർന്ന് ജസ്സെല്ലിന്റെ ബാക്കി സീസൺ ഏറെക്കുറെ നഷ്ടമാകുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. പകരമാരാകും ബ്ലാസ്റ്റേഴ്സ് ടീം മാനേജുമെന്റ് ക്യാപ്റ്റൻ ബാൻഡ് നൽകുക എന്നത് അറിയാൻ വേണ്ടി കാത്തിരിക്കുകയാണ് മഞ്ഞപ്പടയുടെ ആരാധകർ.
ബ്ലാസ്റ്റേഴ്സിൽ ഏറ്റുവും കൂടുതൽ മത്സരങ്ങൾ കളിച്ച എന്ന പേരിലാണെങ്കിൽ സഹൽ അബ്ദുൽ സമദിനാണ് ക്യാപ്റ്റൻ ആം ബാൻഡ് നൽകേണ്ടത്. എന്നാൽ ഒരു ടീമിനെ നയിക്കാനുള്ള പരിചയ സമ്പന്നത സഹലിനുണ്ടോ എന്നൊരു സംശയം ഉടലെടുക്കാൻ സാധ്യതയുണ്ട്. പ്രകടനം ഇനിയും മെച്ചിപ്പെടുത്താനുള്ള മലയാളി താരത്തിന് ക്യാപ്റ്റൻ സ്ഥാനവും കൂടി നൽകുമ്പോൾ അധിക ബാധ്യത പോലെയാകും.
ഇവാൻ വുകോമാനോവിച്ചിനെ പോലെ പൊസ്സെഷൻ ടാക്ടിസ്റ്റായ ഒരു കോച്ച് എന്ത് വന്നാലും ഒരു മുന്നേറ്റ താരത്തിന് ക്യാപ്റ്റൻ ആം ബാൻഡ് നൽകില്ല. അതിനാൽ കേരള ടീമിനെ നയിക്കാൻ സാധ്യത പ്രതിരോധ താരത്തെ തന്നെയാകും ടീം മാനേജുമെന്റ് തിരഞ്ഞെടുക്കുക.
പ്രതിരോധ താരങ്ങളിൽ സ്ഥിരം സാന്നിധ്യങ്ങളായ മാർക്കോ ലെസ്കോവിച്ച്, ഹർമാന്ജോട്ട് ഖബ്ര, എനെസ് സിപോവിച്ച് എന്നിവർക്കാകും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പ്രഥമ പരിഗണന ഉള്ളത്. എന്നാൽ ഖബ്രയ്ക്ക് പരിക്കുള്ളതിനാലും താരത്തിന്റെ ബ്ലാസ്റ്റേഴ്സിലെ ആദ്യ സീസൺ ആയതിനാലും പഞ്ചാബ് താരത്തിനുള്ള സാധ്യത അവിടെ മങ്ങുകയാണ്. എന്നാൽ ലെസ്കോവിച്ച് കേരളത്തിൽ എത്തിയരിക്കുന്നത് ഒരു വർഷത്തെ കരാറിന്റെ അടിസ്ഥാനത്തിലാണ്. അപ്പോൾ ക്രൊയേഷൻ താരവും കേരളത്തിന്റെ കപ്പിത്താനാകില്ല എന്ന് അനുമാനിക്കേണ്ടി വരും. സിപോവിച്ച് ഇതുവരെ കായികക്ഷെമത് കൃത്യമായി വീണ്ടെടുത്തിട്ടുമില്ല.
ഇനിയുള്ളത് നിശു കുമാറാണ്. സീസണിൽ കൂടുതലും ബഞ്ചിലായിരുന്നെങ്കിലും ഇന്ത്യയുടെ ഈ ഫുൾബാക്ക് താരത്തിനാണ് ബ്ലാസ്റ്റേഴ്സിന്റെ നായക സ്ഥാനത്തേക്കെത്താൻ ഏറ്റവും കൂടുതൽ സാധ്യത. ജസ്സെൽ പരിക്കേറ്റതോടെ ഇടത് വിങ് ബാക്ക് ഇനി വിശ്വാസത്തോടെ വുകോമാനോവിച്ച് ഏൽപ്പിക്കാൻ സാധ്യതയുള്ള താരമാണ് നിശു കുമാർ. അതിനുള്ള ഒരു സൂചന കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ നൽകുകയും ചെയ്തിട്ടുണ്ട്.
ജസ്സെല്ലിന് പകരം നിശു കുമാർ ഇടത് വിങിൽ കളിക്കുമെന്നോ അതോ ക്യാപ്റ്റനായി താരമെത്തുമോ എന്നാണോ ടീം മാനേജുമെന്റ് ഉദ്ദേശിച്ചിരിക്കുന്നത് എന്നാണ് ആരാധകരിൽ ഉടലെടുത്തിരിക്കുന്ന സംശയം. നിലവിൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിശു കുമാറിനെ അല്ലാതെ മറ്റൊരു താരത്തെ കണ്ടെത്താൻ ബ്ലാസ്റ്റേഴ്സ് ടീം മാനേജുമെന്റിന് സാധിക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...