ISL : എടികെ മോഹൻ ബഗാൻ സെമിയിൽ; എതിരാളി നിലവിലെ ചാമ്പ്യന്മാർ
ISL Semi-Final Line Up : നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ് സിയാണ് എടികെ മോഹൻ ബഗാന്റെ സെമി ഫൈനിലിലെ എതിരാളി
ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിന്റെ സെമി ഫൈനലിലേക്ക് എടികെ മോഹൻ ബഗാൻ യോഗ്യത നേടി. രണ്ട് പ്ലേ ഓഫ് മത്സരത്തിൽ ഒഡീഷ എഫ് സിയെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോൽപ്പിച്ചാണ് കൊൽക്കത്ത ടീം തുടർച്ചയായി മൂന്നാം തവണ ഐഎസ്എല്ലിന്റെ സെമിയിൽ ഇടം നേടുന്നത്. ലീഗും മോഹൻ ബഗാൻ മൂന്നാം സ്ഥാനത്തായിട്ടാണ് അവസാനിച്ചത്.
ഹ്യൂഗോ ബൗമസും ദിമിത്ര പെട്രാട്ടോസും ചേർന്നാണ് എടികെയ്ക്കാണ് ഗോളുകൾ കണ്ടെത്തിയത്. 36 മിനിറ്റിൽ ബൗമസാണ് കൊൽക്കത്ത് ടീമിന് വേണ്ടി ആദ്യ ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതയിൽ പെട്രാറ്റോസ് മോഹൻ ബാഗന്റെ ലീഡ് ഉയർത്തുകയായിരുന്നു.
നിരവധി അവസരങ്ങൾ ഒഡീഷ സൃഷ്ടിച്ചെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ആകെ ഒരു ഷോട്ട് മാത്രമെ ഒഎഫ്സിക്ക് ഓൺ ടാർഗറ്റിലേക്ക് പായിക്കാൻ സാധിച്ചുള്ളൂ. ജയത്തോടെ സെമിയിൽ പ്രവേശിച്ച എടികെ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ് സി യെ നേരിടും.
മാർച്ച് ഏഴാം തീയതിയാണ് ഐ എസ് എൽ 2022-23 സീസണിന്റെ സെമി ഫൈനൽ ആരംഭിക്കുക. രണ്ട് പാദങ്ങളിലായിട്ടാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക. ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ് സിക്ക് എതിരാളി ബെംഗളൂരു എഫ്സിയാണ്. കേരള ബ്ലാസ്റ്റേഴ്സിനെ വിവാദ ഗോളിലൂടെ തോൽപ്പിച്ചാണ് ബിഎഫ്സി സെമിയിലേക്ക് ഇടം നേടിയത്. മാർച്ച് 12 എം സി എഫ് സി-ബി എഫ് സി സെമിയുടെ രണ്ടാംപാദം അരങ്ങേറും.
മാർച്ച് ഒമ്പതാം തീയതിയാണ് മോഹൻ ബഗാൻ എച്ച് എഫ് സി ആദ്യ സെമി. 13-ാം തീയതിയാണ് ഇരു ടീമുകളുടെയും സെമി മത്സരത്തിന്റെ രണ്ടാംപദാം. തുടർന്ന് മാർച്ച് 18ന് ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിന്റെ ഫൈനൽ അരങ്ങേറും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...