Kerala Blasters : അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ കാണുമോ? ഇവയിൽ ഒന്നായിരിക്കും ബ്ലാസ്റ്റേഴ്സിനെതിരെ എടുക്കാൻ സാധ്യതയുള്ള നടപടി

AIFF Action on Kerala Blasters : ബെംഗളൂരു ശ്രീകണ്ഠരീവ സ്റ്റേഡയിത്തിൽ വെച്ച് നടന്ന ഐഎസ്എല്ലിന്റെ ആദ്യ പ്ലേ ഓഫിലാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്. 

Written by - Jenish Thomas | Last Updated : Mar 4, 2023, 04:33 PM IST
  • ഇന്നലെ ബെംഗളൂരുവിനെതിരെയുള്ള ആദ്യ പ്ലേ ഓഫ് മത്സരത്തിൽ നാടകീയ സംഭവങ്ങൾ നടക്കുന്നത്
  • ലീഗിൽ നിന്നും വിലക്ക് ഉൾപ്പെടെ ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നേക്കും
Kerala Blasters : അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ കാണുമോ? ഇവയിൽ ഒന്നായിരിക്കും ബ്ലാസ്റ്റേഴ്സിനെതിരെ എടുക്കാൻ സാധ്യതയുള്ള നടപടി

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാദമാണ് കഴിഞ്ഞ രാത്രി ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ഐഎസ്എൽ 2022-23 സീസണിന്റെ ആദ്യ പ്ലേ ഓഫിൽ ബെംഗളൂരു എഫ് സി കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന്റെ അധിക സമയത്ത് സുനിൽ ഛേത്രി നേടിയ ഫീകിക്ക് ഗോളാണ് വിവാദത്തിലേക്ക് വഴിവെച്ചത്. കേരളത്തിന്റെ ബോക്സിന് തൊട്ടുപ്പുറത്ത് നിന്നും ബിഎഫ്സിക്ക് ലഭിച്ച ഫ്രീകിക്കിനെതിരെ ബ്ലാസ്റ്റേഴ്സിന് പ്രതിരോധം സൃഷ്ടിക്കാൻ സമയം നൽകുന്നതിന് മുമ്പായി ഛേതി ഗോൾ അടിച്ചു. അത് ഗോളാണ് റഫറി വിധിക്കുകയും ചെയ്തതോടെയാണ് വിവാദങ്ങൾക്ക് വഴിവെക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഡഗ്ഗ്ഔട്ട് ഉൾപ്പെടെ പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനത്തിൽ ഉറച്ച് നിന്നു. ഇതോടെ കോച്ച് ഇവാൻ വുകോമാനോവിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങളോട് കളം വിടാൻ ആഹ്വാനം ചെയ്തു. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീം ഡ്രെസിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. പിന്നാലെ മാച്ച് കമ്മീഷ്ണർ ഉൾപ്പെടെയുള്ളവരെത്തി ബെംഗളൂരു എഫ്സി ജയിച്ചതായി വിധി എഴുതുകയും ചെയ്തു.

ALSO READ : ISL : ഐഎസ്എൽ പ്ലേ ഓഫിൽ നാടകീയത; ഗോൾ വിവാദത്തിൽ ടീമിനെ തിരിച്ചുവിളിച്ച് വുകോമാനോവിച്ച്; സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്ത്

ഇതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പിന്തുണച്ച മഞ്ഞപ്പട ആരാധകർ രംഗത്തെത്തി. കോച്ച് ഇവാൻ വുകോമാനോവിച്ചിന് പൂർണ പിന്തുണയും നൽകി ആരാധകർ. അതേസമയം മത്സരം പൂർത്തിയാക്കാതെ കളം വിട്ടതിന് ഫുട്ബോൾ വിദഗ്ധർ ഉൾപ്പെടെ വിമർശനം ഉന്നയിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ഈ തീരുമാനത്തിനെതിരെ കടുത്ത നടപടികൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. അവയിൽ പ്രധാനപ്പെട്ടവ ഈ മൂന്ന് നടപടികൾക്കാണ് സാധ്യത,

പോയിന്റ് വെട്ടി കുറയ്ക്കുക

ബ്ലാസ്റ്റേഴ്സ് നേരിടാൻ ഏറ്റവും സാധ്യതയുള്ള നടപടിയാകും പോയിന്റെ വെട്ടി കുറയ്ക്കൽ. നിലവിൽ സീസൺ അവസാനിച്ച സാഹചര്യത്തിൽ 2023-24 സീസണിൽ ബ്ലാസ്റ്റേഴ്സിന് 5 അല്ലെങ്കിൽ 10 പോയിന്റ് കുറയ്ക്കാൻ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ തീരുമാനമെടുത്തേക്കും. നേരത്തെ ഐലീഗിൽ 2012ൽ മോഹൻ ബഗാനെതിരെ (ഇപ്പോൾ എടികെ മോഹൻ ബഗാൻ) എഐഎഫ്എഫ് ഇത്തരത്തിൽ നടപടിയെടുത്തിരുന്നു. ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരം പൂർത്തിയാക്കാതെ മോഹൻ ബഗാൻ കളം വിട്ടത് ഇത്തരത്തിൽ വിവാദമായിരുന്നു.

പിഴ

മാച്ച് കമ്മീഷ്ണർ നൽകുന്ന റിപ്പോർട്ടിന്റെയും കേരള ബ്ലാസ്റ്റേഴ്സ് സമർപ്പിക്കുന്ന പരാതിയുടെയും അടിസ്ഥാനത്തിൽ എഐഎഫ്എഫ് അന്വേഷണം നടത്താൻ ഒരു കമ്മീഷനെ നിയമിച്ചേക്കും. ആ കമ്മീഷൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ശിക്ഷ നടപടികൾ സ്വീകരിക്കാൻ സാധ്യത. മത്സരം പൂർത്തിയാക്കാതെ ഇടയിൽ വെച്ച് കളം വിടുക എന്ന പറയുന്നത് ഫുട്ബോളിൽ വലിയ തെറ്റുകളാണ്. അതിനാൽ ടീമിനെതിരെ പിഴ ഈടാക്കാനും സാധ്യതയുണ്ട്.

തരംതാഴ്ത്തൽ അല്ലെങ്കിൽ വിലക്ക്

നിയമങ്ങളുടെ കണ്ണിൽ കേരള ബ്ലാസ്റ്റേഴ്സ് ചെയ്തിരിക്കുന്നത് വലിയ ഒരു തെറ്റാണ്. അതുകൊണ്ട് കടുത്ത നടപടികൾ എഐഎഫ്എഫിന്റെ പക്ഷത്ത് നിന്ന് പ്രതീക്ഷിക്കാം. അങ്ങനെ വരുകെയാണെങ്കിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സിനെ ലീഗിൽ നിന്നും പുറത്താക്കുക. അല്ലെങ്കിൽ ചെറു ലീഗിലേക്ക് തരംതാഴ്ത്തുക. വിലക്കെന്ന് പറയുന്നത് ഒരു സീസണിലേക്ക് ടീമിനെ ഐഎസ്എല്ലിൽ നിന്നും മാറ്റി നിർത്തിയേക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News