പൂണെ : ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ചാമ്പ്യന്മരുടെ പോരാട്ടം. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപിച്ച് കന്നി കിരീടം സ്വന്തമാക്കിയ ഹൈദരാബാദ് എഫ്സി മുൻ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സിയുമായി ഏറ്റമുട്ടും. വൈകിട്ട് ഏഴ് മണിക്ക് പൂണെ ശ്രീ ശിവ ഛത്രപതി സ്പോർട്സ് കോംപ്ലെകിൽ വെച്ചാണ് ഹൈദരാബാദ്-മുംബൈ മത്സരം. എച്ച്എഫ്സിയുടെ ഹൈദരാബാദിലെ ഹോം മൈതനത്ത് അറ്റകുറ്റ പണികൾ നടക്കുന്ന സാഹചര്യത്തിലാണ് മുംബൈയുമായിട്ടുള്ള മത്സരം പൂണെയിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ അടുത്ത ഹോം മത്സരങ്ങൾ എല്ലാം ഹൈദരാബാദിലെ ഗെച്ചിബൗളിയിൽ തന്നെ സംഘടിപ്പിക്കുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൈദരാബാദ് എഫ്സി ടീം


ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ നൈജീരിയൻ സ്ട്രൈക്കർ ബർത്തോലോമ്യു ഒഗ്ബെച്ചെ തന്നെയാണ് എച്ച്എഫ്സിയുടെ കുന്തമുന. ഒഗ്ബെച്ചെയ്ക്കൊപ്പം സ്പാനിഷ് മുന്നേറ്റ താരം ജാവിയർ സെവേറിയോയും ഓസ്ട്രേലിയൻ താരം ജോയൽ ചിയാൻസെയും കൂടി എത്തുമ്പോൾ ഹൈദരാബാദിന്റെ ആക്രമണം ഒന്നും കൂടി പ്രഹരമറ്റതാകും. ജാവോ വിക്ടറുടെ നേതൃത്വത്തിലുള്ള മധ്യനിര ഒഗ്ബെച്ചെയ്ക്കും സംഘത്തിനും ഗോൾ അടിച്ച് കൂട്ടാനുള്ള വഴി ഒരുക്കും. സ്പാനിഷ് താരം ഒഡി ഒനാന്ത്യയയുടെ നേതൃത്വത്തിലാണ് പ്രതിരോധം കാക്കുക. കഴിഞ്ഞ സീസണിൽ പെനാൽറ്റിലൂടെ ഹൈദരാബദിന് കപ്പ് നേടി നൽകിയ ലക്ഷ്മികാന്ത് കട്ടിമണി തന്നെയാകും എച്ച്എഫ്സിയും വല കാക്കുക. മൂന്ന് മലയാളി താരങ്ങളായി എച്ച്എഫ്സിക്കായി ഈ സീസണിൽ ബൂട്ട് അണിയും. പ്രതിരോധ താരങ്ങളായ സോയൽ ജോഷിയും അലെക്സ് സജിയും മധ്യനിര താരമായ അബ്ദുൽ റാബിഹുമാണ് ഹൈദരാബാദിനായി ബുട്ട് അണിയുന്ന മലയാളികൾ.


ഗോൾ കീപ്പർമാർ - ഗുർമീത് സിങ്, ലാൽബിയഖ്ലുവാ ജോങ്തെ, അനുജ് കുമാർ, ലക്ഷ്മികാന്ത് കട്ടിമണി, അമാൻ കുമാർ സഹാനി


പ്രതിരോധം - റീഗൻ സിങ്, ചിങ്ഗ്ലേൻസനാ കൊൺഷാം, ഒഡി ഒനാന്ത്യ, നിം ഡോർജി തമാങ്, ആകാശ് മിശ്ര, മനോജ് മുഹമ്മദ്. സോയൽ ജോഷി. അലെക്സ് സജി


മധ്യനിര - ജാവോ വിക്ടർ, മുഹമ്മദ് യാസിർ, സ്വീഡൻ ഫെർണാണ്ടസ്, സഹിൽ ടവോര, ഛാങ്തെ, ഹിതേഷ് ശർമ, ഹാളിചരൺ നർസാരി, ബോർജ ഹെരേര, നിഖിൽ പൂജാരി, അബ്ദുൾ റീബാഹ്, മാർക്ക് സോതാൻപുയ


ഫോർവേർഡ് - ജോയൽ ചിയാൻസ്, ആരൺ ഡി'സിൽവ, ബെർത്തോലോമ്യു ഓഗ്ബെച്ചെ, ജാവിയർ സിവേറോ


ALSO READ : മാമൻ വാങ്ങി തന്ന ബൂട്ടിട്ട് ചെങ്കൽ ചൂളയുടെ പടിയിറങ്ങി ശ്രീക്കുട്ടൻ, ബ്ലാസ്റ്റേഴ്സിന്റെ കളം നിറഞ്ഞാടാൻ


മുംബൈ സിറ്റി എഫ്സി ടീം


കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന പെരേര ഡയസിനെ ഇറക്കിയാണ് മുംബൈ ഇത്തവണ കപ്പ് സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ഒപ്പം ഗ്രെഗ് സ്റ്റുവെർട്ടും മധ്യനിരയിൽ അഹമ്മദ് ജാഹുവും മുംബൈയുടെ ആക്രമണത്തിന് മുർച്ചയേറ്റും. മൊർത്താദ ഫോളിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയെയാണ് ഇംഗ്ലീഷ് കോച്ച് ഡെസ് ബക്കിങ്ഹാം ഒരുക്കിയിരിക്കുന്നത്. 


ഗോൾ കീപ്പർമാർ - ഫുർബാ ലചെൻപാ, മുഹമ്മദ് നവാസ്, ഭാസ്കർ റോയി


പ്രതിരോധം - രാഹുൽ ഭേകെ, അമെയ് റണവാഡെ, മെഹ്താബ് സിങ്, സഞ്ജീവ് സ്റ്റാലിൻ, മന്ദർ റാവും ദേശായി, റോസ്റ്റ്യൻ ഗ്രിഫിത്സ്, വിഗ്നേഷ് ഡി, മൊർത്താദ ഫോൾ, ഗോസിമ്രാത് സിങ് ഗിൽ


മധ്യനിര - അൽബെർട്ടോ നൊഗ്വേറാ, അഹമ്മദ് ജാഹു, റ്വോളിൻ ബോർജെസ്, വിനിത് റായി, അസിഫ് ഖാൻ, അപുയ റാൽതെ


ഫോർവേർഡ് - വിക്രം പ്രതാപ് സിങ്, ലാൽലിയൻസ്വാല ഛാങ്തെ, ഗോകിരാത് സിങ്, ഗ്രെഗ് സ്റ്റുവേർട്ട്, ആയുശ് ഛിക്കാര, ബിപിൻ സിങ്, പെരേര ഡയസ്


ഐഎസ്എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുൻ ബെംഗളൂരു എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് മറുപടി ഇല്ലാത്ത ഒരു ഗോളിന് തോൽപിച്ചു. 87-ാം മിനിറ്റിൽ പ്രതിരോധ താരം അലൻ കോസ്റ്റയാണ് ബിഎഫ്സിക്കായി ഗോൾ കണ്ടെത്തിയത്. മത്സരം അവസാനിക്കാൻ സെക്കൻഡകൾ ബാക്കി നിൽക്കവെ നോർത്ത് ഈസ്റ്റ് സമനില ഗോൾ കണ്ടെത്തിയെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ച് ഹൈലാൻഡേഴ്സിന്റെ ഗോൾ അസാധുവാക്കുകയായിരുന്നു. സീസൺ തുടങ്ങി രണ്ടാം മത്സരം മുതൽ തന്നെ ഐഎസ്എല്ലിന്റെ റഫറിമാർക്കെതിരെ വിമർശനം ഉയർന്ന് തുടങ്ങി. ഗോൾ അസാധുവാക്കിയ റഫറിമാരുടെ നടപടിയിൽ പ്രതിഷേധിച്ച നോർത്ത് ഈസ്റ്റിന്റെ കോച്ച് മാർക്കോ ബാൽബുൾ ചുവപ്പ് കാർഡ് കണ്ട് പുറത്താകുകയും ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.