Kerala Blasters Coach Ivan Vukomanovic Ban : കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമാനോവിച്ച് വീണ്ടും വിലക്കേർപ്പെടുത്തി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഐഎസ്എല്ലിലെ മോശം റഫറിങ്ങിനെതിരെ വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് എഐഎഫ്എഫ് കേരള ബ്ലാസ്റ്റേഴ്സ് കോച്ചിന് ഒരു മത്സരത്തിൽ നിന്നും വിലക്കും 50,000 രൂപ പിഴയും ഏർപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിൽ ഏറ്റവും അവസാനമായി നടന്ന ചെന്നൈയിൻ എഫ്സിക്കെതിരെ മത്സരത്തിലെ മോശം റഫറിങ്ങിനെതിരെയാണ് സെർബിയൻ കോച്ച് രംഗത്തെത്തിയത്. ബ്ലാസ്റ്റേഴ്സിനെതിരെ ചെന്നൈ നേടിയ രണ്ട് ഗോളും റഫറിമാരുടെ പിഴവ് മൂലമായിരുന്നുയെന്ന് വുകോമാനോവിച്ച് ആരോപിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

"ഈ റഫറിമാർ ഈ മത്സരം നിയന്ത്രിക്കാൻ ശേഷിയുള്ളവരല്ല, പക്ഷെ ഇത് അവരുടെ തെറ്റല്ല, അവരെ പരിശീലിപ്പിക്കുന്നവരുടെ തെറ്റാണ്. കൂടാതെ കളത്തിലേക്ക് ഇവരെ ഇറക്കുന്നവരുടെ പിഴവാണത്. ക്ഷമിക്കണം ഈ വർഷം പ്ലേഓഫും ട്രോഫിയുമെല്ലാം തീരുമാനിക്കുക ടീമുകളല്ല. റഫറിമാരായിരിക്കും. ഇക്കാര്യം പറഞ്ഞ് ഞങ്ങൾ മടുത്തൂ. അവർ മെച്ചപ്പെടുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇത് മത്സരത്തിന്റെ സ്പിരിറ്റിനെയാണ് ഇല്ലാതാക്കുന്നത്" ചെന്നൈയിൻ എഫ്സിക്കെതിരെ മത്സരത്തിന് ശേഷം വുകോമാനോവിച്ച് വാർത്തസമ്മേളനത്തിൽ പറഞ്ഞത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സിഎഫ്സിയോട് 3-3ന് സമനില വഴങ്ങിയിരുന്നു.


ALSO READ : Kerala Blasters: ഒരേ പൊസിഷനിലെ രണ്ടാം താരത്തിനും പരിക്ക്; ബ്ലാസ്റ്റേഴ്സിന് കടുത്ത വെല്ലുവിളി


ബ്ലാസ്റ്റേഴ്സ് കോച്ചിന്റെ ഈ പരാമർശമാണ് എഐഎഫ്എഫിനെ ചൊടുപ്പിച്ചത്. എഐഎഫ്എഫ് നിയമപ്രകാരം ലീഗിനെതിരോ ലീഗ് നടത്തപ്പിനെതിരായോ പരസ്യമായി പ്രസ്താവന നടത്തുന്നത് കുറ്റകരമാണ്. അതെ തുടർന്നാണ് ഫുട്ബോൾ ഫെഡറേഷൻ വുകോമാനോവിച്ചിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത് തുടർന്നാണ് സെർബിയൻ കോച്ചിന് പഞ്ചാബ് എഫ്സിക്കെതിരായിട്ടുള്ള ബ്ലാസ്റ്റേഴ്സിനൊപ്പം ബെഞ്ചിലോ എവിടെയും സാന്നിധ്യം അറിയിക്കാൻ സാധിക്കില്ല. കൂടാതെ മത്സരത്തിന് മുന്നോടിയായിട്ടുള്ള വാർത്തസമ്മേളനത്തിലും വുകോമാനോവിച്ച് പങ്കെടുക്കാൻ സാധിക്കില്ല.


ഇത് രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്സിന് കോച്ചിനെതിരെ എഐഎഫ്എഫ് നടപടി സ്വീകരിക്കുന്നത്. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്സിക്കെതിരായിട്ടുള്ള പ്ലേ ഓഫ് മത്സരത്തിൽ മോശം റഫറിങ്ങിനെതിരെ പ്രതിഷേധിച്ചതാണ് ഫുട്ബോൾ ഫെഡറേഷൻ വിലക്കേർപ്പെടുത്തിയത്. കേരള ബ്ലസ്റ്റേഴ്സ് താരങ്ങളുമായി കളം വിട്ടാണ് സെർബിയൻ കോച്ച് അന്ന് മോശം റഫറിങ്ങിനെതിരെ പ്രതിഷേധിച്ചത്. ഇതെ തുടർന്ന് എഐഎഫ്എഫ് എത്തിക്സ് കമ്മിറ്റി വുകോമാനോവിച്ചിന് അഞ്ച് ലക്ഷം രൂപ പിഴയും കേരള ബ്ലാസ്റ്റേഴ്സിന് നാല് കോടി രൂപ പിഴയും ചുമത്തി. അപ്പീൽ കമ്മിറ്റിയെ ബ്ലാസ്റ്റേഴ്സും കോച്ചും സമീപിച്ചെങ്കിലും ടീമിന്റെ ആവശ്യം തള്ളുകയായിരുന്നു. തുടർന്ന് പത്ത് മത്സരങ്ങളിലെ വിലക്കിന് ശേഷം നിലവിലെ സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം വുകോമാനോവിച്ച് മൈതാനത്ത് ചേർന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.