ഗോവ: ഐഎസ്എൽ ഏഴാം സീസണിലെ ആദ്യ ജയത്തിനായി കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വൈരികളായ ബം​ഗളൂരു എഫ്സിയെ നേരിടും. പുതയി കോച്ച് കിബു വിക്കുന്നയുടെ കീഴിൽ പുതിയ സീസണിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് നാല് മത്സരം കഴിഞ്ഞിട്ടും ഒരു ജയം പോലും നേടാനായിട്ടില്ല. 2 പോയിന്റുമായി പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് നിലവിൽ ബ്ലസ്റ്റേഴ്സ്. ബം​ഗളൂരു കേരളത്തെക്കാൾ നാല് സ്ഥാനം മുന്നിലായി പട്ടികയിൽ അഞ്ചമതായി ഇപ്പോൾ ഉള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters FC) കളിയിൽ അടിമുടി മാറ്റവുമായി വന്ന കിബു വിക്കുനയ്ക്ക് ജയം മാത്രം ഇതുവരെ നേടാനായിട്ടില്ല. വിക്കുന്നയുടെ പൊസഷൻ ​ഗെയിം ബ്ലാസ്റ്റേഴ്സ് പിന്തുടരുന്നെങ്കിലും എതിർ ടീമിന്റെ വല കുലുക്കാൻ പലപ്പോഴായി മറന്ന് പോകുകയാണ്. നാല് മത്സരങ്ങളിലായി മൂന്ന് ​ഗോളുകൾ മാത്രമാണ് കേരള ടീം ഇതുവരെ നേടിയിരിക്കുന്നത്. പ്രതിരോധവും മധ്യനിരയും മെച്ചപ്പെട്ടപ്പോൾ ​ഗോളടിക്കാൻ മറന്ന് നിൽക്കുന്ന മുന്നേറ്റ നിരയാണ് ബ്ലാസ്റ്റേഴസിന്റെ തലവേദന. കൂടാതെ ​ഗോൾ കീപ്പർ ആൽബിനോ ​ഗോമസ് വരുത്തി വെക്കുന്ന പിഴവുകൾ സമനില എന്ന ആശ്വസത്തെയും തല്ലി കെടുത്തുകയാണ്. പരിക്കേറ്റ് നായകൻ സെർജിയോ സിഡോഞ്ചയുടെ പിൻമാറ്റവും ടീമിന് വലിയ വിടവാണ് ഒരുക്കിയിരിക്കുന്നത്. ബോക്സ് ടു ബോക്സ് കളിച്ച് കളിയുടെ നിയന്ത്രണം ബ്ലാസ്റ്റേഴ്സിന്റെ  വരുതിയിൽ എത്തിക്കുന്നതിൽ സിഡോക്ക് പ്രധാന പങ്കുണ്ടായിരുന്നു. 


Also Read: കർഷകർക്ക് പിന്തുണ; പിതാവിനെ തള്ളി Yuvraj


അതേസമയം ഐഎസ്എല്ലിലെ (ISL) മികച്ച ടീമുകളിൽ ഒന്നായ ബം​ഗളൂരു എഫ്സിക്ക് ഇത്തവണ നല്ലൊരു തുടക്കാം കുറിക്കനായില്ല. എപ്പോഴും പോയിന്റ് പട്ടികയിൽ ആദ്യ മൂന്നിലുള്ള ടീം നാല് മത്സരങ്ങൾ കഴിയുമ്പോൾ ഒരു ജയത്തോടെ അഞ്ചാം സ്ഥാനത്താണ്. പ്രതിരോധത്തിലാണ് ബം​ഗളൂരുവിനെ കുഴപ്പിക്കുന്നത്. കേരളത്തിനെ പോലെ ബോൾ കൈയ്യിൽ വെച്ചുള്ള മത്സര ശൈലി തന്നെയാണ് പിന്തുടരുന്നത്. വിങ് കേന്ദ്രീകരിച്ച് മുന്നോട്ട് കയറി ബോൾ സ്ട്രൈക്കർമാരിലെത്തിക്കുകയാണ് പ്രധാന ലക്ഷ്യം. പക്ഷെ ബ്ലാസ്റ്റേഴ്സിന്റെ മികച്ച് നിൽക്കുന്ന പ്രതിരോധത്തെ ഭേദിക്കുന്നത് അൽപം ബുദ്ധമുട്ടാകും ബം​ഗളൂരുവിന് (Bengaluru FC). എന്നാൽ കേരളത്തന് വിനയാകുന്നത് ​​ഗോൾ കീപ്പർ ആൽബിനോ ​ഗോമസ് തന്നെ വരുത്തി വെക്കുന്ന പിഴവുകളായിരിക്കാം. മലയാളി താരം ആഷിഖ് കരുണിയൻ ബിഎഫ്സിയുടെ ആ​ദ്യ ഇലവനിൽ ഉണ്ടാകാൻ സാധ്യയുണ്ട്. 


Also Read: ഇനി മറഡോണയ്ക്കായി മ്യുസിയം പണിയുമെന്ന് Bobby Chemmanur


കളത്തിന് പുറത്താണ് ശരിക്കും കേരള ബം​ഗളൂരു മത്സരത്തിന് വാശിയേറുന്നത്. ഇരു ടീമുകളുടെ ആരാധകർ പലപ്പോഴായി സമൂഹമാധ്യമങ്ങളിൽ ഏറ്റുമുട്ടാറുണ്ട്. അതിനാൽ ഈ മത്സരം ഇരു ടീമുകൾക്കും അഭിമാന പോരാട്ടമാണ്. ആറ് മത്സരങ്ങളിലായി ഇരുടീമകൾ ഏറ്റമുട്ടിയപ്പോൾ ഒരു തവണ മാത്രമാണ് ബ്ലാസറ്റേഴ്സിന് ജയിക്കാനായത്. ഐഎസ്എല്ലിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ നോർത്ത് ഇസ്റ്റ് യുണൈറ്റഡ് ചെന്നൈയിൻ എഫ്സിയുമായി ഏറ്റമുട്ടും. വൈകിട്ട് അഞ്ചിനാണ് മത്സരം. 



കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy