വാ​ഷിം​ഗ്ട​ണ്‍: സൈക്ക്ലിംഗ് ലോ​ക ​ചാമ്പ്യ​നും ഒ​ളി൦മ്പി​ക്സ് വെ​ള്ളി​ മെ​ഡ​ല്‍ ജേ​താ​വു​മായിരുന്ന കെ​ല്ലി കാ​റ്റ്‌​ല​ന്‍ (23) അ​ന്ത​രി​ച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

യുഎസ്എയുടെ ദേശീയ സൈക്ക്ലിംഗ് ടീമിലെ അംഗമായിരിക്കെയാണ് അന്ത്യം. മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. 2016 2017, 2018ലെ ലോക ടൈറ്റിലുകൾ കരസ്ഥമാക്കിയ യുഎസ് ടീമിന്‍റെ ഭാഗമായിരുന്നു കെല്ലി.


കായിക താരം എന്നതിനപ്പുറം ദേശീയ സൈക്ക്ലിംഗ് കുടുംബത്തിലെ ഒരംഗത്തെയാണ് നഷ്ടപ്പെട്ടതെന്ന് യുഎസ്എ സൈക്ക്ലിംഗ്  സിഇഓയും പ്രസിഡന്‍റുമായ റോബ് ഡി മാര്‍ടിനി പറഞ്ഞു. 


സൈക്ക്ലിംഗ് സമൂഹ൦ മുഴുവനു൦ ഈ തീരാനഷ്ടത്തിന്‍റെ ദു:ഖത്തിലാണെന്നും കെല്ലിയുടെ ടീം അംഗങ്ങള്‍ക്കും, കോച്ചുമാര്‍ക്കും സ്റ്റാഫിനും പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 


സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർത്ഥിയായിരുന്ന കെല്ലി മിനസോട്ട സ്വദേശിയാണ്.