New Delhi : India Football താരവും Kerala Blasters FC യുടെ മുന്‍ ക്യാപ്റ്റനുമായിരുന്ന Sandesh Jhingan വിവാഹിതനാകുന്നു. റഷ്യന്‍ സ്വദേശിനിയായ ഫോട്ടോഗ്രാഫറും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഇവാന്‍ങ്ക പവ്ലോവയാണ് (Ivanka Pavlova) ജിങ്കന്റെ പ്രതിസുധ വധു.



COMMERCIAL BREAK
SCROLL TO CONTINUE READING

യുഎക്കെതിരെയും ഒമാനെതിരെയും ഉള്ള ഇന്ത്യയുടെ അന്തരാഷട്ര സൗഹൃദ മത്സരത്തിന് ശേഷം മാല്‍ഡീവ്സില്‍ വെച്ച് ഇരുവരും അവധിക്കാലം ആഘോഷിക്കവെയാണ് എന്‍ഗേജ്മെന്റ് നടക്കുന്നത്. നിരവിധി നാളുകളായി ജിങ്കനും ഇവാന്‍ങ്കയും തമ്മില്‍ പ്രണയത്തിലാണ്. റഷ്യയില്‍ ഫോട്ടോഗ്രാഫറും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഇവാങ്ക ഒരു വ്ലോഗറും കൂടിയാണ്.


ALSO READ : Jasprit Bumrah വിവാഹം ചെയ്യാൻ പോകുന്ന ആ സുന്ദരിയെ തേടി സോഷ്യൽ മീഡിയ


സന്ദേശ് ജിങ്കന്‍ തന്നെയാണ് താനും ഇവാന്‍ങ്കയും തമ്മില്‍ എന്‍ഗേജിഡ് ആയി എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിക്കുന്നത്. നിലിവല്‍ ഇരുവരും മാല്‍ഡീവ്സില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. ഇവാന്‍ങ്കയുമായുള്ള താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തില്‍ ആശംസകളുമായി നിരവധി സഹതാരങ്ങളാണ് മുന്നോട്ട് വന്നിരിക്കുന്നത്.



ALSO READ : India vs UAE Friendly Match : ഒമാനിനെ സമനിലയിൽ തളച്ച ആത്മവിശ്വാസത്തിൽ ഇന്ത്യ ഇന്ന് ശക്തരായ യുഎഇക്കെതിരെ ഇറങ്ങും, മത്സരം രാത്രി 8.30ന്


ഈ അവസാനമായി കഴിഞ്ഞ സീസണിലാണ് ജിങ്കന്‍ കേരള ബ്ലാസറ്റേഴ്സ് എഫിസി ടീം വിടുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആരംഭം മുതല്‍ തന്നെ കേരള ടീമിന്റെ പ്രധാനഘടകമായിരുന്നു ജിങ്കന്‍. പരിക്ക് മുലം കഴിഞ്ഞ സീസണില്‍ ജിങ്കന്‍ ടീമില്‍ നിന്ന് ചികിത്സക്കായി പുറത്തായത് മുതലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിര തുറന്നിട്ട് കോട്ട വാതില്‍ പോലെ ആയത്. 



ALSO READ : ISL 2020-21 : ISL കപ്പിൽ ആദ്യമായി മുത്തമിട്ട് Mumbai City FC, ATK Mohan Bagan നെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് തകർത്താണ് മുംബൈ ആദ്യ കിരീടം ചൂടിയത്


ബ്ലാസ്റ്റേഴ്സ് വിട്ട് ജിങ്കന്‍ പോയത് കേരള ടീമിന്റെ ബദ്ധ വൈരികളില്‍ ഒന്നായ എടികെ മോഹന്‍ ബാഗനിലേക്കായിരുന്നു. മിഡില്‍ ഈസ്റ്റ് ടീമിലേക്ക് പോകുമെന്ന് കരുതി സന്തോഷത്തോടെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ജിങ്കനെ വിടാന്‍ തയ്യറായത്. എന്നാല്‍ ബ്ലാസറ്റേഴ്സ് ആരാധകരെ ആക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു ജിങ്കനുമായി കരാറില്‍ ഏര്‍പ്പെട്ടു എന്ന എടികെയുടെ അനൗണ്‍സ്മെന്റ്. സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന് ഇത്തവണ തങ്ങളുടെ ടീമിനെ ഫൈനലില്‍ വരെ എത്തിക്കാന്‍ സാധ‍ിച്ചു. ഒമാനെതിരെയുള്ള സൗഹൃദ മത്സരത്തില്‍ ജിങ്കനായിരുന്നു ഇന്ത്യന്‍ ടീമിനെ നയിച്ചത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.