കൊച്ചി: ഐ.എസ്.എൽ നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കുന്നത് സന്ദേശ് ജിങ്കാൻ. ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റ് ട്വിറ്ററിലൂടെയാണ് ഔദ്യോഗികമായി ക്യാപ്റ്റനെ പ്രഖ്യാപിച്ചത്.
Yellow is our identity, the fans are our voice and @SandeshJhingan is our leader.
Meet the new captain of the heroes.#KeralaBlasters #IniKaliMaarum #NammudeSwantham #KBFC #HeroesWearYellow #YellowTakesOver pic.twitter.com/3wkSG8lZot— Kerala Blasters FC (@KeralaBlasters) November 16, 2017
ഐ.എസ്.എല്ലിന്റെ ഉദ്ഘാടന മൽസരത്തിൽ വെള്ളിയാഴ്ച കൊല്‍ക്കത്തയെ ബ്ലാസ്റ്റേഴ്സ് നേരിടും. ഇതിന് മുന്നോടിയായാണ് നായകനെ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്.
കേരളത്തിനു വേണ്ടി 41 മത്സരങ്ങളിലാണ് ജിങ്കാന് ഇതുവരെ ബൂട്ട് അണിഞ്ഞത്. മെഹ്താബ് ഹുസൈനാണ് ജിങ്കന് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച മറ്റു താരം. 2020 വരെയാണ് ഇപ്പോള്‍ ജിങ്കന് ബ്ലാസ്റ്റേഴ്സുമായി കരാറുള്ളത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്യാമ്പിൽ നിന്ന് ജിങ്കന് തിരിച്ച് കൊച്ചിയിലെത്തിയത്.