Goa : ISL 2020-21 സീസണിലെ ചാമ്പ്യന്മാരായി Mumbai City FC. ഫൈനലിൽ ATK Mohan Bagan നെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് മുംബൈ ചരിത്രത്തിൽ ആദ്യമായി Indian Super League കിരീടത്തിൽ മുത്തമിടുന്നത്. മത്സരം അധിക സമയത്തേക്ക് നീങ്ങുമെന്ന് കരുതിയ സമയത്ത് 89-ാം മിനിറ്റിൽ Bipin Singh ണ് മുംബൈയ്ക്കായി വിജയ ഗോൾ നേടിയത്.
ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷമാണ് രണ്ട് ഗോളുകൾ മടക്കി മുംബൈ സിറ്റി കിരീടം സ്വന്തമാക്കിയത്. എടികെയ്ക്കായി ഡേവിഡ് വില്യംസ് നേടിയ ആദ്യ ഗോളിന് ശേഷം മുപ്പതാം മിനിറ്റിലാണ് സെൽഫ് ഗോളിലൂടെ മുംബൈ ഒപ്പമെത്തിയത്. എടികെയുടെ പ്രതിരോധ താരം ടിരിയാണ് സെൽഫ് ഗോൾ അടിച്ചത്.
ALSO READ : ISL 2020-21 : ലീഗ് മത്സരങ്ങൾ കഴിഞ്ഞു ഇനി കപ്പിനായുള്ള പോരാട്ടം, കാണാം ISL Playoff Line Up
ഇരു ടീമും ഓരോ ഗോൾ വീതം നേടി മത്സരം എക്സ്ട്രാ ടൈമിലേക്ക് പോകുമെന്ന് കരുതിയ സമയത്താണ് 89-ാം മിനിറ്റിൽ ബിപിൻ സിങ് ഗോൾ നേടി മുംബൈയ്ക്ക് കിരീടം ഉറപ്പിച്ചത്. മത്സരത്തിൽ ഏറ്റവും മികച്ച രീതിയിൽ കളിച്ച എടികെയുടെ പിഴവുകളുടെ മുതലെടുത്താണ് മുംബൈ രണ്ട് ഗോളുകളും നേടിയത്.
സീസണിലെ പോയിന്റ് പട്ടികയിൽ ഒന്നമതെത്തിയെ മുംബൈ സിറ്റി നേരത്തെ ലീഗ് ഷീൽഡും സ്വന്തമാക്കിയിരുന്നു. എടികെയും മുംബൈയ്ക്കൊപ്പം 40ത് പോയിന്റെ നേടിയെങ്കിലും ഗോൾ വത്യാസത്തിൽ രണ്ടമതായിട്ടാണ് സീസൺ അവസാനിപ്പിച്ചത്. എടികെയും മുംബൈയെയും കൂടാതെ നോർത്ത് ഇസ്റ്റ് യൂണൈറ്റഡും എഫ്സി ഗോവയുമാണ് പ്ലേ ഓഫിലേക്ക് പ്രവേശിച്ചത്.
പെനാൽറ്റിലൂടെ ഗോവയെ തോൽപ്പിച്ചാണ് മുംബൈ ഫൈനലിലേക്ക് പ്രവേശിച്ചത്. ഇരുപാദങ്ങളിലായി രണ്ടിനെതിരെ മൂന്ന് ഗോളുകൾ സ്വന്തമാക്കിയാണ് എടികെ കലാശ പോരാട്ടത്തിന് മുംബൈക്കെതിരെ എത്തിയത്.
മത്സരത്തിനിടെ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കവെ മുംബൈയുടെ പ്രതിരോധ താരം അമേയ് റണവഡേ ഗുരുതരമായി പരിക്കേറ്റ് മത്സരത്തിൽ നിന്ന് പിന്മാറി. റണവഡേയെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി."
സീസണിലെ ഗോൾഡൻ ബൂട്ട് 14 ഗോളുകൾ നേടി എഫ്സി ഗോവ താരം ഇഗോർ അഗ്യൂളയാണ് സ്വന്തമാക്കിയത്. സീസണിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ എടികെ മോഹൻ ബഗാന്റെ റോയ് കൃഷ്ണയ്ക്കാണ് ലഭിച്ചത്. മികച്ച് ഗോൾകീപ്പർ എടികെ മോഹൻ ബഗാന്റെ അരിന്ധം ഭട്ടാചാര്യ. നോർത്ത് ഈസ്റ്റ് യൂണൈറ്റഡിന്റെ ലാലങ് മാവിയ അപൂയിയാണ് സീസണിലെ എേർജിങ് താരം.