ഗോവ: ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസൺ ഫൈനലിൽ പ്രവേശിച്ചതിന്റെ ആവേശത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമും മഞ്ഞപ്പടയുടെ ആരാധകരും. എന്നാൽ അതിനിടെ തങ്ങളുടെ പ്രിയ മലയാളി താരം സഹൽ അബ്ദുൾ സമദ് കലാശപ്പോരാട്ടത്തിന് ഇറങ്ങുമോ എന്ന സംശയത്തിലാണ് ആരാധകർ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ ജംഷെഡ്പൂരിനെതിയുള്ള രണ്ടാംപദത്തിന്റെ ലൈനപ്പിൽ സഹലിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആശങ്കയിലായത്. ആദ്യം, രണ്ടിൽ കൂടുതൽ മഞ്ഞക്കാർഡുകൾ കണ്ടതിനെ തുടർന്ന് താരം സസ്പെൻഷനിലാകുമെന്നായിരുന്നു ആരാധകർ കരുതിയിരുന്നത്. എന്നാൽ പകരക്കാരുടെ പട്ടികയിൽ പോലുമില്ലാത്ത താരത്തിന് പരിക്കേറ്റുയെന്ന് റിപ്പോർട്ടുകൾ പുറത്ത് വരികയും ചെയ്തു. 


ALSO READ : ISL 2021-22 : കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ; രണ്ടാം പാദത്തിൽ ജംഷെഡ്പൂരിനെ സമനിലയിൽ തളച്ച് കൊമ്പന്മാർ


മാർച്ച് 14ന് തിങ്കളാഴ്ച പരിശീലനത്തിനിടെ മലയാളി താരത്തിന് തന്റെ പേശികളിൽ വലിവ് അനുഭവപ്പെട്ടു. എന്നാൽ അത് കൂടുതൽ വശളാകാതിരിക്കാൻ താരത്തിന് വിശ്രമം അനുവദിച്ചുയെന്ന് ഇന്നലെ മാർച്ച് 15ന് സെമി ഫൈനൽ മത്സരത്തിന് ശേഷം കോച്ച് ഇവാൻ വുകോമാനോവിച്ച് അറിയിച്ചിരുന്നു. 


അതേസമയം ഇന്നലെ നടന്ന രണ്ടാംപാദ സെമി മത്സരം കാണാൻ പവലിയിനിൽ സഹൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ താരം ഫൈനലിൽ കാണുമോ എന്നാണ് ആരാധകർക്കിടയിൽ ഉടലെടുത്തിരിക്കുന്ന സംശയം. 


ALSO READ : ISL 2021-22 Semi Final : കേരള ബ്ലാസ്റ്റേഴ്സിനായി വഴിപ്പാട് നേർന്ന് ആരാധകർ; ഇന്ന് രണ്ടാംപാദ സെമി


"ഇന്നലെ പരിശീലനത്തിനിടെ സഹലിന് പേശികളിൽ വലിവ് പോലെ അനുഭവപ്പെട്ടു. ഞങ്ങൾക്ക് ഒരു റിസ്കെടുക്കാൻ താൽപര്യമില്ലായിരുന്നു. ഇങ്ങനെ ഒരു മത്സരത്തിനിടെ സഹലിനെ പരിക്ക് പരിഗണിക്കാതെ കളത്തിലിറക്കിയാൾ അത് നിലവിലുള്ള പ്രശ്നത്തെ കൂടുതൽ വശളാക്കും. അത് പിന്നീട് സഹലിന് നീണ്ട ഒരു കാലത്തേക്ക് കളത്തിന് പുറത്തിരിക്കേണ്ടി വരും. അതുകൊണ്ട് ഞങ്ങൾ സഹലിനെ മത്സരത്തിൽ നിന്നൊഴുവാക്കി. ആർക്കെങ്കിലും ഒരു പരിക്ക് സംബന്ധമായ ബുദ്ധിമുട്ടുണ്ടെങ്കിൽ അവരെ കളത്തിലേക്ക് ഞാൻ പറഞ്ഞ് വിടില്ല, കാരണം ആവശ്യത്തിനുള്ള താരങ്ങൾ ഞങ്ങളുടെ പക്കൽ ഉണ്ട്" വുകോമാനോവിച്ച് പോസ്റ്റ് മാച്ച് പ്രസ് കോൺഫ്രെൻസിനിടെ പറഞ്ഞു.


കാര്യമായ പരിക്ക് അല്ല താരത്തിനുള്ളതെന്നാണ് കോച്ചിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ഫൈനലിൽ ആദ്യ ഇലവനിൽ താരം കണ്ടില്ലെങ്കിലും പകരക്കാരുടെ പട്ടികയില്ലെങ്കിലും കാണുമെന്ന പ്രതീക്ഷയാണ് വുകോമാനോവിച്ച് നൽകുന്നത്. 


ALSO READ : Viral video: കുഞ്ഞാരാധകന്റെ സന്തോഷക്കണ്ണീർ.... ഇതാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ; വൈറൽ വീഡിയോ


ആറു വർഷത്തിന് ശേഷമാണ് കേരളത്തിന്റെ കൊമ്പന്മാർ ഐഎസ്എൽ ഫൈനലിൽ എത്തുന്നത്. പ്രഥമ സീസണിലും 2016ൽ സ്റ്റീവ് കോപ്പലിന്റെ കീഴിലുമാണ് ബ്ലാസ്റ്റേഴ്സ് ഇതിന് മുമ്പ് കലാശപ്പോരട്ടത്തിന് യോഗ്യത നേടിട്ടുള്ളത്. എന്നാൽ ഇരു തവണയും കപ്പെന്ന സ്വപ്നം വിദുരത്ത് തന്നെ നിൽക്കുകയാണ്. ഇന്ന് നടക്കുന്ന എടികെ മോഹൻ ബഗാൻ ഹൈദരാബാദ് എഫ്സി സെമി ഫൈനൽ വിജയികൾ മാർച്ച് 20ന് കേരളവുമായി ഏറ്റുമുട്ടും. ആദ്യപാദത്തിൽ എടികെയെ എച്ച്എഫ്സി 3-1ന് തോൽപ്പിച്ചിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.