Viral video: കുഞ്ഞാരാധകന്റെ സന്തോഷക്കണ്ണീർ.... ഇതാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ; വൈറൽ വീഡിയോ

ഐഎസ്എൽ ആദ്യപാദ സെമിയിൽ ജംഷദ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോൾ കരഞ്ഞു കൊണ്ട് ഉച്ചത്തിൽ ആരവം മുഴക്കുന്ന കുഞ്ഞ് ആരാധകന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 12, 2022, 05:25 PM IST
  • 38-ാം മിനിറ്റിലാണ് ജംഷദ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ​ഗോൾ നേടിയത്
  • ആൽവാരോ വാസ്ക്വെസ് നൽകിയ പാസ് സ്വീകരിച്ച സഹൽ ജംഷദ്പൂരിന്റെ വല കുലുക്കി
  • എതിരില്ലാത്ത ഒരു ​ഗോളിനായിരുന്നു ജംഷദ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം
Viral video: കുഞ്ഞാരാധകന്റെ സന്തോഷക്കണ്ണീർ.... ഇതാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ; വൈറൽ വീഡിയോ

സമൂഹമാധ്യമങ്ങളിൽ വൈറലായി ബ്ലാസ്റ്റേഴ്സ് ആരാധകന്റെ ആനന്ദ പ്രകടനം. ഐഎസ്എൽ ആദ്യപാദ സെമിയിൽ ജംഷദ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോൾ കരഞ്ഞു കൊണ്ട് ഉച്ചത്തിൽ ആരവം മുഴക്കുന്ന കുഞ്ഞ് ആരാധകന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ജഴ്സി കൊണ്ട് ഇടയ്ക്കിടെ മുഖം തുടയ്ക്കുന്നുണ്ട്. എന്തിനാ കരയുന്നതെന്ന് വീഡിയോ എടുക്കുന്ന ആൾ ചോദിക്കുന്നുണ്ട്. എന്നാൽ അവൻ സന്തോഷം കൊണ്ട് ഇതൊന്നും ശ്രദ്ധിക്കുന്നേയില്ല. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ​ഗ്രൂപ്പായ മഞ്ഞപ്പടയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.

ഇതാണ് ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകനും... ആശ്വാസത്തിന്റെ... ആത്മസംതൃപ്തിയുടെ... അടക്കിപ്പിടിച്ച ആവേശത്തള്ളലിന്റെ ആനന്ദവർഷം...മഞ്ഞപ്പട ട്വിറ്ററിൽ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു. 38-ാം മിനിറ്റിലാണ് ജംഷദ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ​ഗോൾ നേടിയത്. ആൽവാരോ വാസ്ക്വെസ് നൽകിയ പാസ് സ്വീകരിച്ച സഹൽ ജംഷദ്പൂരിന്റെ വല കുലുക്കി. എതിരില്ലാത്ത ഒരു ​ഗോളിനായിരുന്നു ജംഷദ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

 

Trending News