കൊച്ചി : ആറ് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിലേക്കുള്ള പ്രവേശനം ലക്ഷ്യവെച്ച് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി രണ്ടാം പാദ സെമിയിൽ ജംഷെഡ്പൂർ എഫ്സിക്കെതിരായി ഇറങ്ങും. ആദ്യപാദത്തിലെ ഏകപക്ഷീയമായ ഒരു ഗോളിന് ജംഷെഡ്പൂരിനെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് തിലക് മൈതിനിയിൽ ഇന്നിറങ്ങുന്നത്.
അതേസമയം തങ്ങളുടെ പ്രിയ ടീമിന് യാതൊരു മുടക്കവും സംഭവിക്കാതിരിക്കാൻ വഴിപ്പാട് വരെ നേർന്നിരിക്കുകയാണ് മഞ്ഞപ്പടയുടെ ആരാധകർ. തങ്ങളുടെ ഇഷ്ടതാരങ്ങൾക്കായിട്ടോ ടീമിന് വേണ്ടിയോ വഴിപ്പാട് നേരുന്നത് ഒരു പതിവായി മാറിട്ടിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്സിനായ കേവലം ഒരു വഴിപ്പാട് മാത്രമല്ല ആരാധകർ നടത്തിയിരിക്കുന്നത്.
ALSO READ : ISL 2021-22 : സഹലിന്റെ ചിപ്പിൽ ആദ്യപാദ സെമി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി
50 കിലോ അരി വരെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ തങ്ങളുടെ ടീമിനായി നേർന്നിരിക്കുന്നത്. കൊച്ചി തമ്മനം അനന്തപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 50 കിലോ അരി വഴിപാടായി നേർന്നതിന്റെ രസീതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്.
ഇന്ന് വൈകിട്ട് ഗോവയിലെ തിലക് മൈതാനിയിലാണ് ബ്ലാസ്റ്റേഴ്സ് ജെഎഫ്സി രണ്ടാം പാദ സെമി. ആദ്യപാദത്തിൽ മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ ഗോളിലാണ് ജയം നേടിയാണ് കേരളം ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്. ഫൈനൽ പ്രവേശത്തിനായി ബ്ലാസ്റ്റേഴ്സിന് കേവലം സമനില മാത്രം മതി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.