ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ സാക്ഷി മാലിക്ക്​, വെള്ളി നേടിയ പി.വി. സിന്ധു, ഒളിമ്പിക്​സിൽ മികച്ച പ്രകടനം നടത്തിയ ജിത്തുറായ്​ , ദീപ കർമാക്കർ എന്നിവരുടെ പേര് ഈ വര്‍ഷത്തെ ഖേല്‍രത്ന പുരസ്കാരത്തിനായി തിരഞ്ഞെടുത്തു.  രാജ്യത്തെ കായിക താരങ്ങള്‍ക്കു നല്‍കുന്ന പരമോന്നത കായിക ബഹുമതിയാണ് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജസ്​റ്റിസ്​ എസ്​.കെ അഗർവാൾ അധ്യക്ഷനായ തെരഞ്ഞെടുപ്പ്​ സമിതിയുടെ ശ​ുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. ദേശീയ കായിക ദിനമായ ആഗസ്​റ്റ്​ 29 ന്​ രാഷ്​ട്രപതി പ്രണബ്​ മുഖർജി പ​ുരസ്​കാരങ്ങൾ സമ്മാനിക്കും. ഏഴരലക്ഷം രൂപയാണ്​ ഖേൽരത്​നയുടെ സമ്മാനത്തുക.


റിയോയില്‍ 3000 മീ. സ്റ്റീപ്പിള്‍ ചേസില്‍ ഫൈനല്‍ യോഗ്യത നേടിയ ലളിത ബാബര്‍, ബോക്സിങ് താരം ശിവ ഥാപ, ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ തുടങ്ങി 15 പേര്‍ക്ക് അര്‍ജുന പുരസ്കാരവും നല്‍കും.