WTC Final 2023 : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഒരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി; പരിക്ക് മൂലം കെ.എൽ രാഹുൽ സ്ക്വാഡിൽ നിന്നും പുറത്ത്
WTC Final 2023 India Squad : ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിനെതിരെ മത്സരത്തിനിടെയാണ് ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് ക്യാപ്റ്റന് പരിക്കേൽക്കുന്നത്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ നിന്നും കെ.എൽ രാഹുൽ പുറത്ത്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് മത്സരത്തിനിടെയാണ് ഇന്ത്യൻ ടീം ഓപ്പണർക്ക് പരിക്കേൽക്കുന്നത്. തുടർന്ന് ഐപിഎൽ 2023 സീസണിൽ നിന്നും പിന്മാറിയ താരത്തിന് ലോക ടെസ്റ്റ് ചാമ്പ്യഷിപ്പും നഷ്ടമായിരിക്കുകയാണ്. ജൂൺ ഏഴിന് ലണ്ടണിലെ ഓവൽ സ്റ്റേഡിയത്തിൽ വെച്ചാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി.
അതേസമയം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിനുള്ള ഇന്ത്യൻ സ്ക്വാഡിലേക്ക് കെ.എൽ രാഹുലിന് പകരം ഇഷാൻ കിഷൻ ഇടം നേടി. റുതരാജ് ഗെയ്ക്വാദ്, മുകേഷ് കുമാർ, സൂര്യകുമാർ യാദവ് എന്നിവരെ സ്റ്റാൻഡ് ബൈ താരങ്ങളായി പ്രഖ്യാപിച്ചു. ഐപിഎല്ലിൽ ആർസിബിക്കെതിരെയുള്ള മത്സരത്തിലാണ് കെ.എൽ രാഹുലിന് പരിക്കേൽക്കുന്നത്. എൽഎസ്ജി ക്യാപ്റ്റന് കാലിന്റെ തുടയുടെ ഭാഗത്ത് പരിക്കേൽക്കുന്നത്. ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിന്റെ ഷോട്ട് ബൗണ്ടറിയിൽ തടയുന്നതിനിടെയാണ് രാഹുലിന് തുടയ്ക്ക് പരിക്കേൽക്കുന്നത്.
പരിക്കേറ്റ താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാൻ ബിസിസിഐയുടെ മെഡക്കൽ സംഘം നിർദേശിച്ചു. ശേഷം ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ റിഹാബിലേഷനായി തുടരും. അതേസമയം ഐപിഎല്ലിനിടെ പരിക്കേറ്റ ജയ്ദേവ് ഉനദ്ഘട്ട് ടീമിൽ തുടരും. എൻസിഎയിൽ താരത്തിന്റെ ആരോഗ്യം പരിശോധച്ചതിന് ശേഷം ടീമിൽ തുടരുന്നതിന് കുറിച്ച് വീണ്ടും ചിന്തിക്കും. കൂടാതെ പേശി വലിവ് അനുഭവപ്പെട്ട കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ഉമേഷ് യാദവിന്റെ ആരോഗ്യവും ബിസിസിഐ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ALSO READ : IPL 2023 : ഡൽഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടി; ദക്ഷിണാഫ്രിക്കൻ താരം ടീം വിട്ടു
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീം
രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ.എസ് ഭരത്, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, മുഹമ്മജ് ഷമി, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്ഘട്ട, ഇഷാൻ കിഷൻ
സ്റ്റാൻഡ് ബൈ താരങ്ങൾ - റുതരാജ് ഗെയ്ക്വാദ്, മുകേഷ് കുമാർ, സൂര്യകുമാർ യാദവ്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ
ജൂൺ ഏഴിനാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുക. ലണ്ടണിലെ ഓവൽ സ്റ്റേഡിയം ഓസ്ട്രേലിയ ഇന്ത്യ കലാശപ്പോരാട്ടത്തിന് വേദിയാകും. ചെറിയ ത്രില്ലറിനൊടുവിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടുന്നത്. ഇന്ത്യക്കെതിരെ നടന്ന ഇൻഡോർ ടെസ്റ്റിലെ ജയത്തോടെ ഓസ്ട്രേലിയ തങ്ങളുടെ ഫൈനൽ പ്രവേശനം ഉറപ്പിച്ചിരുന്നു. അതിന് ശേഷം നടന്ന അഹമ്മദബാദ് ടെസ്റ്റ് ജയിച്ചാൽ മാത്രമെ ഇന്ത്യക്ക് ഓവലിലേക്ക് ടിക്കറ്റെടുക്കാൻ സാധിക്കുമായിരുന്നു. എന്നാൽ പരമ്പരയിലെ അവസാന ടെസ്റ്റ് സമനിലയിലേക്ക് പിരിയുകയും ക്രൈസ്റ്റ്ചർച്ചിൽ ന്യൂസിലാൻഡ്-ശ്രീലങ്കയെ മത്സരവും വിജയികളെ കണ്ടെത്താൻ സാധിക്കാത്ത സ്ഥിതിയിലേക്ക് പോകുകയായിരുന്നു. എന്നാൽ കിവീസ് ലങ്കയെ ത്രില്ലറിലൂടെ തോൽപ്പിച്ചതോടെ രോഹിത് ശർമ്മയും സംഘവും ഓവൽ പ്രവേശനം ഉറപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...