ഐപിഎൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരാണെങ്കിലും ഡൽഹി ക്യാപ്റ്റൽസിന് ഇപ്പോഴും പ്ലേ ഓഫ് സാധ്യത നിലനിൽക്കുന്നുണ്ട്. സീസണിലെ മോശം ടീമെന്ന പേരുണ്ടെങ്കിലും ബോളിങ് പ്രകടനത്തിലാണ് ഡൽഹി ഐപിഎൽ 2023ൽ പിടിച്ച് നിൽക്കുന്നത്. എന്നാൽ ആ ബോളിങ് മേഖലയ്ക്ക് തിരിച്ചടിയായി കൊണ്ട് ഡൽഹി ക്യാപ്റ്റൽ സ്റ്റാർ ബോളർ ടീം വിട്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ താരം ആൻറിച്ച് നോർക്കിയയാണ് ടീം വിട്ടിരിക്കുന്നത്.
"സ്വകാര്യമായ അടിയന്തര ആവശ്യത്തിന് ഡൽഹി ക്യാപ്റ്റിൽസ് പേസ് ബോളർ അൻറിച്ച് നോർക്കിയ ദക്ഷിണാഫ്രിക്കയിലേക്ക് വെള്ളിയാഴ്ച രാത്രി മടങ്ങി. റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂരിനെതിരെ ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ താരം ഉണ്ടാകില്ല" ഡൽഹി ക്യാപിറ്റൽസ് ഓദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം താരം ഐപിഎൽ 2023 സീസണിൽ ഇനി ബാക്കിയുള്ള മത്സരങ്ങളിൽ ഉണ്ടാകില്ലയെന്നാണ് സ്പോർട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Owing to a personal emergency, Delhi Capitals fast bowler Anrich Nortje had to leave for South Africa late on Friday night. He will be unavailable for this evening’s game against Royal Challengers Bangalore. pic.twitter.com/lig7mfgLan
— Delhi Capitals (@DelhiCapitals) May 6, 2023
സീസണിൽ കഴിഞ്ഞ എട്ട് മത്സരങ്ങളിലായി നോർക്കിയ ഏഴ് വിക്കറ്റുകൾ നേടിട്ടുണ്ട്. വെറ്ററൻ പേസർ ഇഷാന്ത് ശർമ്മയ്ക്കൊപ്പം ഡൽഹിയുടെ ബോളിങ് നിരയെ നയിക്കുന്നത് നോർക്കിയയാണ്. സീസണിൽ ഡൽഹി ബോളിങ് നിരയിൽ നിന്നും ടീം വിടുന്ന രണ്ടാമത്തെ താരമാണ് നോർക്കിയ. നേരത്തെ ദേശീയ ടീമിന് വേണ്ടി ബംഗ്ലാദേശ് ഇടം കൈയ്യൻ മീഡയം പേസർ മുസ്തഫിസൂർ റഹ്മാൻ ഡിസി വിട്ടിരുന്നു.
2020ത് സീസണിൽ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിലൂടെ അരങ്ങേറ്റം കുറിച്ച് നോർക്കിയ നിലവിൽ ഈ സീസൺ വരെ ഫ്രാഞ്ചൈസിയുടെ പ്രധാന താരങ്ങളിൽ ഒരാളാണ്. അരങ്ങേറ്റ സീസണിൽ 16 മത്സരങ്ങളിൽ നിന്നായി 22 വിക്കറ്റുകൾ നേടി വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമതായി എത്തിയിരുന്നു. ഡിസിയുടെ പ്രധാന ഫാസ്റ്റ് ബോളറും കൂടിയാണ് ദക്ഷിണാഫ്രിക്കൻ താരം.
ആർസിബിക്കെതിരെയുള്ള നിർണായക മത്സരത്തിന് മുന്നോടിയായിട്ടാണ് ഡിസിക്ക് ഈ തിരിച്ചടി നേരിട്ടിരിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ ആർസിബി ഡൽഹിക്കെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്. ഒമ്പത് മത്സരങ്ങളിൽ നിന്നും പത്ത് പോയിന്റുമായി ബാംഗ്ലൂർ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ആറ് പോയിന്റുമായി ഡൽഹിയാണ് ഐപിഎൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...