viral video: മാച്ചിനിടയിൽ ആംഗ്യത്തിൽ `കഴിച്ചോ`ന്ന് കോഹ്ലി, `Thumbs up` നൽകി അനുഷ്ക
വിരാടിന്റെ ചോദ്യവും അനുഷ്കയുടെ മറുപടിയും വളരെ രസകരമായി നമുക്ക് വീഡിയോയിൽ കാണാൻ കഴിയും.
ഐപിഎൽ (IPL 2020) മാച്ച് തകർത്ത് നടക്കുന്നതിനിടയിൽ ഒരു രസകരമായ വീഡിയോയാണ് ഇപ്പോൾ വൈറലാകുകയാണ്. ഗർഭിണിയായ ഭാര്യയോട് ഗ്രൗണ്ടില്‍ നിന്നും ആംഗ്യ ഭാഷയിൽ 'കഴിച്ചോ' എന്ന് ചോദിക്കുന്ന ഭർത്താവിന്റെ രസകരമായ വീഡിയോയാണിത്. ഒപ്പം ഭാര്യയുടെ മറുപടിയും കൂടി ആയാലോ.
ഇത് മറ്റാരുമല്ല കേട്ടോ നമ്മുടെ കോഹ്ലിയും (Virat Kohli) അനുഷ്കയുമാണ്. കളിക്കിടയിലാണ് കോഹ്ലിയുടെ ഈ സ്നേഹപ്രകടനം. വിരാടിന്റെ ചോദ്യവും അനുഷ്കയുടെ (Anushka Sharma) മറുപടിയും വളരെ രസകരമായി നമുക്ക് വീഡിയോയിൽ കാണാൻ കഴിയും. യുഎയിൽ നടക്കുന്ന ഐപിഎൽ വേദിയിൽ നിന്നുമാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്.
Also read: video: ചെന്നൈ ഇങ്ങനെ തകരുമെന്ന് കരുതിയില്ല; ടീമിനെ പിന്തുണയ്ക്കണം; അഭ്യർത്ഥനയുമായി ബ്രാവോ
സൺഡേയിലെ കളികാണാൻ അനുഷ്ക എത്തിയിരുന്നു. ചുവന്ന ഡ്രസ് ധരിച്ച് സുന്ദരിയായിട്ടായിരുന്നു അനുഷ്ക (Anushka Sharma) എത്തിയത്. അനുഷ്ക ജനുവരിയിൽ കുഞ്ഞിന് ജന്മം നൽകുമെന്നാണ് സൂചന.
വീഡിയോ കാണാം...
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)