ചെന്നൈ സൂപ്പർ കിംഗ്സിനെ (Chennai Super Kings) പിന്തുണയ്ക്കണമെന്ന അഭ്യർത്ഥനയുമായി ബ്രാവോ (Dwayne Bravo) രംഗത്ത്. പരുക്കേറ്റതിനെ തുടർന്ന് ഐപിഎൽ കളിക്കാനാവാതെ നാട്ടിലേക്ക് മടങ്ങാൻ തയ്യാറാകുകയാണ് ബ്രാവോ. ഇതിനിടയിൽ ടീമിനെ പിന്തുണയ്ക്കണമെന്ന അഭ്യർത്ഥനയുമായിട്ടാണ് ബ്രാവോ എത്തിയിരിക്കുന്നത്.
ചെന്നൈ സൂപ്പർ കിംഗ്സ് വിടുന്നതിൽ തനിക്ക് വളരെയധികം സങ്കടമുണ്ടെന്നും ടീമിനെ ഇനിയും പിന്തുണയ്ക്കണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും ഞാൻ ചെന്നൈ സൂപ്പർ കിംഗ്സ് (Chennai Super Kings) ആരാധകരോട് അഭ്യർത്ഥിക്കുന്നുവെന്നും ഞങ്ങൾ പ്രതീക്ഷിച്ചപോലൊരു സീസൺ ആയിരുന്നില്ല ഇതെന്നും പക്ഷേ ചാമ്പ്യന്മാരെപ്പോലെ ഞങ്ങൾ ഇനിയും തിരിച്ചുവരുമെന്ന് ഉറപ്പു നൽകുകയാണെന്നും ബ്രാവോ (Dwayne Bravo) വീഡിയോയിലൂടെ പറയുന്നുണ്ട്.
Champion's message to the Super Fans as he bids adieu. Take care DJ! @DJBravo47 #Yellove pic.twitter.com/pHFnkHLQzq
— Chennai Super Kings (@ChennaiIPL) October 21, 2020
ചെന്നൈ സൂപ്പർ കിംഗ്സിന് (Chennai Super Kings) ഇത്തവണ ഒരു രീതിയിലും പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ലയെന്നത് കളി കണ്ട ഓരോരുത്തർക്കും മനസിലാകും. എന്താണ് ചെന്നൈ ടീമിന് പറ്റിയത് എന്നാണ് ഓരോ ആരാധകന്റെയും ചിന്ത. കളിച്ച 10 മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ജയിച്ചത്. വെറും 6 പോയിന്റോടെ പട്ടികയിൽ അവസാന സ്ഥാനത്താണ് ഇവർ.
ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിനിടയിലാണ് ബ്രാവോയ്ക്ക് (Dwayne Bravo) പരുക്ക് പറ്റിയത്. ശേഷം ബ്രാവോയ്ക്ക് പകരം രവീന്ദ്ര ജഡേജയാണ് അവസാന ഓവർ എറിഞ്ഞത്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)