La Liga El-Classico 2023 Barcelona vs Real Madrid Live Streaming : ലാലിഗയിൽ ഇന്ന് എൽ ക്ലാസിക്കോ പോര്. ബാഴ്സലോണയുടെ ഒളിമ്പിക് ലൂയിസ് കമ്പനിസ് സ്റ്റേഡയത്തിൽ ഇന്ന് ശനിയാഴ്ചയാണ് വൈകിട്ട് 7.45നാണ് മത്സരം. 2023-24 സീസണിന്റെ ആദ്യ എൽ ക്ലാസിക്കോ പോരാട്ടമാണിത്. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിൽ ഏറ്റമുട്ടുന്ന മത്സരത്തെയാണ് എൽ ക്ലാസിക്കോ എന്നി വിശേഷിപ്പിക്കുന്നത്. ജയം നേടുന്ന ടീമിന് ലാലിഗയുടെ പോയിന്റ് ടേബിളിൽ സ്ഥാനം കയറ്റമുണ്ടാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ 28 പോയിന്റുമായി ജിറോണ എഫ്സിയാണ് ലാലിഗ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള. പത്ത് മത്സരങ്ങളിൽ 25 പോയിന്റുമായി കാർലോ അനസലോട്ടി നയിക്കുന്ന റയൽ രണ്ടാം സ്ഥാനത്താണ്. തോൽവിയൊന്നുമില്ലാതെ 24 പോയിന്റുമായി ബാഴ്സ ലാലിഗയിൽ മൂന്നാം സ്ഥാനത്തുമാണ്.


ALSO READ : Cricket World Cup 2023 : വിക്കറ്റായിരുന്നെങ്കിലും ഡിആർഎസ് അത് നിഷേധിച്ചു; എന്താണ് പാകിസ്താന്റെ ജയത്തിന് വില്ലനായ 'അമ്പയർസ് കോൾ'?


റയലിലേക്കെത്തിയ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാമിന്റെ കരിയറിലെ ആദ്യ എൽ-ക്ലാസിക്കോ പോരാട്ടമാണിന്ന് നടക്കുന്നത്. നിലവിൽ സീസണിൽ 11 ഗോളും മൂന്ന് അസിസ്റ്റുമായി ലീഗ് ടോപ് സ്കോററായിട്ടാണ് ഇംഗ്ലീഷ് താരം ബാഴ്സയുടെ തട്ടകമായ ബെർണബ്യൂവിലേക്കെത്തുന്നത്. അതേസമയം ബാഴ്സയെ അലട്ടുന്നത് താരങ്ങളുടെ പരിക്കാണ്. എന്നാൽ റോബർട്ട് ലെവൻഡോസ്കി തിരികെ ടീമിലെത്തുമെന്നത് ബാഴ്സ ആരാധകർക്ക് ആശ്വാസം സമ്മാനിച്ചിരിക്കുകയാണ്. പക്ഷെ മധ്യനിര താരങ്ങളായി ഫ്രാങ്കി ഡി ജോങും റഫീഞ്ഞയും സാവിയുടെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. 


ബാഴ്സലോണ-റയൽ മാഡ്രിഡ് എൽക്ലാസിക്കോ പോരാട്ടം എവിടെ എപ്പോൾ കാണാം?


ഇന്ത്യൻ സമയം വൈകിട്ട് 7.45ന് ബാഴ്സയുടെ തട്ടകമായ ബെർണബ്യൂവിൽ വെച്ചാണ് നിലവിൽ സീസണിലെ ആദ്യ എൽക്ലാസിക്കോയുടെ കിക്കോഫ്. ലാലിഗയുടെ ഇന്ത്യയിലെ സംപ്രേഷണവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്വർക്ക് 18 ഗ്രൂപ്പാണ്. നെറ്റ്വർക്ക് 18 ഗ്രൂപ്പിന്റെ കായിക ചാനലായ സ്പോർട്സ് 18 ചാനലിലൂടെ എൽക്ലാസിക്കോ പോരാട്ടത്തിന്റെ ലൈവ് ടെലിവിഷൻ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. നെറ്റ്വർക്ക് 18ന്റെ ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമയിലും മത്സരം സംപ്രേഷണം ചെയ്യുന്നത്. സൗജന്യമായിട്ടാണ് ജിയോ സിനിമയിൽ ലാലിഗ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.