ആറ് ബലന്‍ ഡി ഓര്‍ പുരസ്‌കാരം, ആറ് തവണ ഫിഫയുടെ മികച്ച താരം, ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിന് ഗിന്നസ് റെക്കോര്‍ഡ്. ഫിഫയുടെ ലോക ഇലവനില്‍ കൂടുതല്‍ തവണ ഇടം നേടിയ താരം, മൂന്ന് ക്ലബ് ലോകകപ്പുകളില്‍ ഗോള്‍ നേടിയ ഏകതാരം, 2014 ലോകകപ്പിലെ ഏറ്റവും മികച്ചതാരം... അങ്ങനെ നിരവധി നേട്ടങ്ങൾ സ്വന്തം പേരിൽ രചിച്ച കാല്‍പ്പന്തുലോകത്തെ രാജകുമാരൻ ലയണൽ മെസിക്ക് ഇന്ന് 33-ാം പിറന്നാൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: താടിയും മുടിയും വളർത്തി ക്യാമറയുമായി താരം; ഒറ്റ നോട്ടത്തിൽ തിരിച്ചറിഞ്ഞ് ആരാധകർ... 


1987 ജൂൺ 24 ന് ഫാക്ടറി തൊഴിലാളിയായ ജോർജ്ജ് ഹൊറാസിയോ മെസ്സിയുടേയും, സെലിയ മറിയ കുചിറ്റിനിയുടേയും മകനായി അർജന്റീനയിലെ റൊസാരിയോ എന്ന സ്ഥലത്താണ് മെസിയുടെ ജനനം. അഞ്ചാം വയസിലെതന്നെ പന്ത് തട്ടാൻ ആരംഭിച്ച മെസി തന്റെ അച്‌ഛൻ പരിശീലിപ്പിച്ചിരുന്ന ഒരു പ്രാദേശിക ക്ലബ്ബിലായിരുന്നു ഫുട്ബോൾ ജീവിതം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്,  


2003 നവംബറിൽ തന്റെ പതിനാറാമത്തെ വയസിലാണ് മെസി ആദ്യ ഔദ്യോഗിക മത്സരം കളിക്കുന്നത്. 2004 ൽ ലാലിഗയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ലാലിഗയുടെ ചരിത്രത്തിൽ പുതിയൊരു ഏട് മെസി എഴുതിച്ചേർക്കുകയായിരുന്നു. ലാലിഗയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു മെസി.  2008-2009 സീസണിൽ റൊണാൾഡീഞ്ഞോയുടെ ക്ലബ് മാറ്റത്തെ തുടർന്നാണ് മെസിക്ക് ബാഴ്സയുടെ പത്താം നമ്പർ ജഴ്സി ലഭിക്കുന്നത്. 


Also read: Corona: തൃണമുൽ കോൺഗ്രസ് എംഎൽഎ തമൊനാഷ് ഘോഷ് അന്തരിച്ചു 


2005 ൽ തന്റെ കരിയറിലെ ആദ്യ ഗോൾ നേടിയപ്പോൾ മെസി അത് ആഘോഷിച്ചത് സൂപ്പർതാരമായ റൊണാൾഡീഞ്ഞോയുടെ തോളിലേറിയായിരുന്നു. പിന്നീടങ്ങോട്ട് മെസിയുടെ തോളിലേറി ബാഴ്സ മുന്നോട്ട് നീങ്ങി. മെസി ഫൂട്ബോൾ ആരാധകർക്ക് വെറുമൊരു താരമല്ല മറിച്ച് അതൊരു വികാരമാണ്.  എല്ലാം തികഞ്ഞ ഫൂട്ബോളറാണ് അദ്ദേഹം.  ഗോൾ സ്കോറിങ്, അസിസ്റ്റിങ്, പ്ലേമേക്കിങ്, ഫിനീഷിങ് എന്നിങ്ങനെ എല്ലാം അനായാസം കൈകാര്യം ചെയ്യാൻ മെസിക്ക് കഴിയും.  അതും കഴിഞ്ഞ പതിനഞ്ചു വർഷമായി മെസി മുടങ്ങാതെ ചെയ്തുവരികയാണ്.  


Lock down ന് ശേഷവും ബാഴ്സക്കായി മെസി ഗോളടിയും അസിസ്റ്റിങ്ങും തുടരുകയാണ്.  അതുകൊണ്ടാണ് പറയുന്നത് മെസി വേറൊരു ലെവലാണെന്ന്. മെസിയില്ലാത്ത ഫുട്ബോളിനെക്കുറിച്ച്  ചിന്തിക്കാൻ കൂടിവയ്യ.  പ്രായം തളർത്താത്ത പോരാളിയായി മെസി ഇനിയും കുറേക്കാലം ഫൂട്ബോളിൽ തുടരട്ടെ എന്ന പ്രാർത്ഥനയോടെ സീ ഹിന്ദുസ്ഥാൻ മലയാളത്തിന്റെ ടീം അംഗങ്ങൾ അദ്ദേഹത്തിന് സന്തോഷവും ഐശ്വര്യവും നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുകയാണ്...