Lionel Messi : റൊണാൾഡോയെക്കാൾ 100 മില്യൺ യൂറോ അധികം നൽകാം; മെസിക്ക് മുമ്പിൽ ഓഫർ വെച്ച് സൗദി ക്ലബ്
Lionel Messi to Al Hilal Club : 300 മില്യൺ യൂറോയാണ് അൽ ഹിലാൽ ക്ലബ് മെസിക്കായി ഓഫർ ചെയ്തിരിക്കുന്നത്
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ അർജന്റീനിയൻ ഇതിഹാസ താരം ലയണൽ മെസിയെയും സൗദി പ്രൊ ഫുട്ബോൾ ലീഗിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ് സൗദി അിറേബ്യൻ ക്ലബായ അൽ ഹിലാൽ. ബദ്ധവൈരികളായ അൽ നാസർ ക്ലബ് പോർച്ചുഗീസ് സൂപ്പർ താരത്തെ 200 മില്യൺ യൂറോയ്ക്ക് സൗദിയിൽ എത്തിച്ചെങ്കിൽ അതിനെക്കാളും 100 മില്യൺ യൂറോ അധികം നൽകാമെന്നാണ് അൽ ഹിലാൽ ക്ലബ് മെസിക്ക് മുന്നിൽ ഓഫർ വച്ചിരിക്കുന്നതെന്ന് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡെപോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ലയണൽ മെസി തന്റെ നിലവിലെ ക്ലബായ പി എസ് ജിയിൽ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. 2024 സമ്മർ ബ്രേക്ക് വരെ അർജന്റീനയൻ സൂപ്പർ താരം ഫ്രഞ്ച് ക്ലബിൽ തന്നെ തുടരും. അതിന് ശേഷം ട്രെൻസ്ഫർ മാർക്കറ്റിൽ മെസി ഫ്രീ ഏജന്റായാൽ മാത്രമെ സൗദി ക്ലബിന് വീണ്ടും ലോകകപ്പ് ജേതാവായ താരത്തെ സമീപിക്കാനാകു.
ഇറ്റാലിയൻ പത്രമാധ്യമമായ കാൽസിയോ മെറാക്ടോ മെസിക്കായി സൗദി അറേബ്യൻ ക്ലബ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഓഫർ ഒരുക്കുന്നുയെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ക്രിസ്റ്റ്യാനോ അൽ നാസറിൽ എത്തിയപ്പോൾ അൽ ഹിലാൽ ക്ലബ് ലയണൽ മെസിയുടെ പേര് ആലേഖനം ചെയ്ത ജേഴ്സിയും പുറത്തിറക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിലെത്തിയതിന് പിന്നാലെ അൽ ഹിലാൽ മെസി തങ്ങളുടെ തട്ടകത്തിൽ എത്തിക്കാനുള്ള ശ്രമം അൽ ഹിലാൽ ആരംഭിച്ചുയെന്ന് കുവൈത്ത് മുൻ ഇൻഫോർമേഷൻ മന്ത്രി ഡോ. സാദ് ബിൻ ടഫേല അൽ അജ്മി ഗൽഫ് ന്യൂസിനോട് പറഞ്ഞു. സൗദി പ്രൊ ലീഗ് തങ്ങളുടെ ടൂർണമെന്റിലേക്ക് ലോക ശ്രദ്ധ നേടി നൽകനാണ് ക്രിസ്റ്റ്യാനോയ്ക്ക് പുറമെ മെസിയുമായി കരാറിൽ ഏർപ്പെടാൻ ശ്രമിക്കുന്നത്. നാളുകളായി അൽ ഹിലാൽ ക്ലബുമായി മെസിയുടെ പേര് ചേർത്ത് അഭ്യുഹങ്ങൾ ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...