ലയണൽ മെസ്സി തന്റെ  കരിയറിലെ 1,000-ാമത്തെ മത്സരത്തിൽ താരം തന്റെ മാന്ത്രിക നിമിഷങ്ങൾ ഒരിക്കൽ കൂടി പ്രകടമാക്കി. ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് പ്രീ ക്വാർട്ടറിൽ ആദ്യ ഗോൾ നേടി ആവേശത്തോടെയാണ് മെസി ഇത്തവണ കളിച്ചത്. അതായത് ഓസ്‌ട്രേലിയയെ 2-1 ന് പരാജയപ്പെടുത്തി അർജന്റീനയെ ക്വാർട്ടറിലേക്ക് കയറിയതും കാണാൻ സാധിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കളിയുടെ 34-ാം മിനിറ്റിൽ മെസ്സി തന്റെ ഈ വർഷത്തെ ടൂർണമെന്റിൽ മൂന്നാം ഗോളും കൂടാതെ ലോകകപ്പിൽ ആകെ ഒമ്പതാം ഗോളുമായി അർജന്റീനയെ മുന്നിലെത്തിച്ചു . കൃത്യമായ സമയത്ത് എതിരാളികളുടെ ഗോൾ പോസ്റ്റ് ലക്ഷ്യം വച്ച് ആദ്യ ഗോൾ നേടി. ആ ഗോൾ ആരാധകരുടെ ഹൃദയത്തിൽ തീ പോലെ ആളി പടർന്നു..മെസിയുടെ ഗോളിന് പിന്നാലെ  താരത്തിന്റെ ഭാര്യയും കുട്ടികളും ആഹ്ളാദത്തിൽ മുഴുകി.


ഗെയിമിന് ശേഷം മെസ്സിയെ ഒരു മാധ്യമപ്രവർത്തകൻ  തന്റെ ഭാര്യയും മക്കളുടെയും തന്റെ ആദ്യ പകുതിയിലെ ഗോൾ ആഘോഷിക്കുന്നതിന്റെ വീഡിയോ കാണിച്ചു. വിലമതിക്കാനാവാത്ത പ്രതികരണമാണ് താരം നൽകിയത്. വീഡിയോ കണ്ട് മെസി ഹൃദ്യമായി ചിരിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. 


 



"അതിശയകരമായ അനുഭവങ്ങൾ, ഈ മനോഹരവും സന്തോഷകരവുമായ നിമിഷങ്ങൾ എല്ലാവരുമായും പങ്കിടുന്നതിൽ എനിക്ക് സന്തോഷമുണ്ട്," മെസ്സി പറഞ്ഞു. "ഞങ്ങൾക്കൊപ്പം ഇവിടെ ഉണ്ടായിരിക്കാൻ അവർ നടത്തുന്ന പരിശ്രമം എനിക്കറിയാം, അവർ അത് എത്രമാത്രം ആസ്വദിച്ചുവെന്ന് എനിക്കറിയാം. ഞങ്ങൾക്കിടയിൽ ഒരു ബന്ധമുണ്ട് - അത് മനോഹരമായ ഒന്നാണ്, അതാണ് ദേശീയ ടീം ആയിരിക്കേണ്ടത് എന്ന് വീഡിയോ കണ്ടതിന് ശേഷം മെസി പ്രതികരിച്ചു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.