ബാഴ്സലോണ: ഇതിഹാസ താരം പെലെയുടെ റെക്കോ‌ർഡ് മറികടന്ന് ബാഴ്സലോണയുടെ അ‌ർജെന്റൈൻ സൂപ്പർ താരം Lionel Messi. ഒരു ക്ലബിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടുന്ന താരമെന്ന് പെലെയുടെ റെക്കോർഡാണ് മെസ്സി തകർത്തത്. സാന്റോസ് എഫ്സിക്കായി പെലെ നേടിയ 643 ​ഗോളെന്ന് റെക്കോർഡ് മെസി 749 മത്സരങ്ങളിലായി ബാഴ്സലോണയ്ക്കു വേണ്ടി 644 ​ഗോൾ നേടിയാണ് മറികടന്നത്. 46 വർഷത്തോളം പഴയക്കമുള്ള റെക്കോർഡാണ് മെസി കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്.



COMMERCIAL BREAK
SCROLL TO CONTINUE READING

ലാ ലി​ഗയിൽ (La Liga) റെയൽ വയ്യഡോയ്ഡിനെ 3-0ത്തിന് തകർത്തപ്പോഴാണ് മെസി തന്റെ കരിയറിലെ മറ്റൊരു റെക്കോർഡ് സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ ബാഴ്സ,ക്കായി മൂന്നാമത്തെ ​ഗോൾ നേടിയാണ് പെലെയുടെ റെക്കോർഡ് മെസി മറികടന്നത്. നേരത്തെ പെലെ, ​ഗോൾ നേട്ടത്തിൽ തനിക്കൊപ്പമെത്തിയ മെസിയെ അഭിന്ദിച്ചിരുന്നു. 1974ലാണ് സാന്റോസിനായി പെലെ അവസാനമായി ബൂട്ടണിഞ്ഞത്. 


ALSO READ: മെസ്സിയും റൊണാൾഡോയുമല്ല, Lewandowski ഫിഫയുടെ മികച്ച പുരുഷ താരം


2004ലാണ് മെസി (Lionel Messi) ബാഴ്സക്കായി ആദ്യ ജേഴ്സി അണിയുന്നത്. ഇതുവരെ 17 സീസണുകളിലായി താരം ടീമിനായി 4 ചാമ്പ്യൻസ് ലീ​ഗും, 10 ലാ ലി​ഗ കിരീടുവും നേടി കൊടുക്കാൻ സാധിച്ചിട്ടുണ്ട്. പെലെ 19 സീസണകളെടുത്താണ് സാന്റോസിനായി 643 ​ഗോളുകൾ നേടിയത്. മെസിയാകട്ടെ 17 സീസണുകൾ മാത്രമെടുത്താണ് 644 ​ഗോളുകൾ സ്വന്തമാക്കിയത്.


ഇത് കൂടാതെ പെലെയുടെ (Pele) മറ്റൊരു റെക്കോർഡും ഭേദിക്കാൻ മെസി ലക്ഷ്യം വെക്കുന്നുണ്ട്. കോപ്പ അമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവും ​കൂടതൽ ഗോളുകൾ ടീമിനായി ​നേടിയ താരം പെലെയാണ്. ബ്രസീലിനായി പെലെ 77 ​ഗോളുകളാണ് നേടിയിരുക്കുന്നത്. മെസിയാകട്ടെ അ‌ർജമന്റീനക്കായി ഇതുവരെ 71 ​ഗോളുകളും നേടിട്ടുണ്ട്.


ALSO READ: ഭാഗ്യം മാനം പോയില്ല; Blasters- ​East Bengal മത്സരം സമനിലയിൽ


മെസി റെക്കോർഡ് സ്വന്തമാക്കിയ മത്സരത്തിൽ 3-0മെന്ന് മികച്ച വിജയമാണ് ബാഴ്സ (Barcelona) സ്വന്തമാക്കിയത്. വയ്യഡോയ്ഡിനെതിരെ മെസിയെ കൂടാതെ ബ്രാത്ത്വെയ്റ്റും പ്രതിരോധ താരം ക്ലിമെന്റ് ലോ​ങ്ലെയും ​ഗോൾ നേടി. 


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy