മെസ്സിയും റൊണാൾഡോയുമല്ല, Lewandowski ഫിഫയുടെ മികച്ച പുരുഷ താരം

മികച്ച വനിത താരം മാഞ്ചസ്റ്റർ സിറ്റിയുടെ ഇം​ഗ്ലീഷ് താരം ലൂസി ബ്രോൺസ്. മികച്ച ​ഗോളിനുള്ള പുസ്കാസ് പുരസ്കാരം ടോട്നാമിന്റെ ദക്ഷിണ കൊറിയൻ താരം സൺ ഹ്യൂങ് മിന്നിന്

Written by - Zee Malayalam News Desk | Last Updated : Dec 18, 2020, 02:11 PM IST
  • മികച്ച വനിത താരം മാഞ്ചസ്റ്റർ സിറ്റിയുടെ ഇം​ഗ്ലീഷ് താരം ലൂസി ബ്രോൺസ്
  • മികച്ച ​ഗോളിനുള്ള പുസ്കാസ് പുരസ്കാരം ടോട്നാമിന്റെ ദക്ഷിണ കൊറിയൻ താരം സൺ ഹ്യൂങ് മിന്നിന്
  • മികച്ച ​ഗോൾ കീപ്പർ ബയണിന്റെ മാനുവൽ ന്യൂയർ
  • ലിവർപൂളിന്റെ യുർ​ഗൻ ക്ലോപ്പ് മികച്ച കോച്ച്
മെസ്സിയും റൊണാൾഡോയുമല്ല, Lewandowski ഫിഫയുടെ മികച്ച പുരുഷ താരം

സൂറിക്ക്: ഫിഫയുടെ മികച്ച പുരുഷതാരമായി ബയൺ മ്യൂണിക്കിന്റെ പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കിക്ക്. FIFA THE BEST എന്ന പുരസ്കാരത്തിനാണ് ലെവൻഡോവ്സ്കി അർഹനായത്. ഇത്തവണ കോവിഡിനെ തുടർന്ന് വെർച്വലായിട്ടാണ് പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചത്. അവസാന പട്ടികയിലുണ്ടായിരുന്ന സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസിയെയും പിന്തള്ളിയാണ് 32കാരനായ ലെവൻഡോവ്സ്കി ഫിഫയുടെ മികച്ച താരമായത്. മാഞ്ചസ്റ്റിർ സിറ്റിയുടെ ഇം​ഗ്ലീഷ് പ്രതിരോധ താരത്തെ മികച്ച വനിത താരമായി തെരഞ്ഞെടുത്തു.

ഇതാദ്യമായിട്ടാണ് ഇരുവരും ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം ലഭിക്കുന്നത്. കഴിഞ്ഞ 13 വർഷത്തിനിടെ മെസ്സിയെയും (Lionel Messi) റൊണാൾഡോയെയും കൂടാതെ ഫിഫയുടെ മികച്ച താരമാകുന്ന രണ്ടമാത്തെ കളിക്കാരനാണ് ലെവൻഡോവ്സ്കി. 2018ൽ റെയർ മാ​ഡ്രിഡിന്റെ ലൂകാ മോഡ്രിച്ചാണ് മറ്റൊരു താരം. ബയണിന്റെ തന്നെ മറ്റൊരു താരമായി മാനുവേൽ ന്യൂയറാണ് മികച്ച് ​ഗോൾ കീപ്പർ. ലിവർപൂളിന്റെ യു​ഗൻ ക്ലോപ്പ് മികച്ച പുരുഷ ടീമിന്റെ കോച്ചായി തെരഞ്ഞെടുക്കുകയും ചെയ്തു. മികച്ച ​ഗോളിനുള്ള പുസ്കാസ് പുരസ്കാരം ടോട്നാമിന്റെ ദക്ഷിണ കൊറിയൻ താരം സൺ ഹ്യൂങ് മിന്നിന്. ബേർൺലിക്കെതിരെ ഒറ്റയാൾ പോരാട്ടത്തിലൂടെ മിൻ നേടിയ ​ഗോളാണ് തെരഞ്ഞെടുത്തത്. ഫിഫയിലെ (FIFA) അം​ഗങ്ങളായ രാജ്യങ്ങളുടെ ദേശീയ ടീമിന്റെ കോച്ചുമാരുടെയും നായകന്മാരുടെയും തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകരുടെയും ആരാധകരുടെയും വോട്ടിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം നി‌ർണയിച്ചത്.

Also Read: എല്ലാം തിരിച്ച് പിടിക്കാൻ ശ്രീ വരുന്നു, ഏഴ് വർഷത്തിന് ശേഷം Sreesanth കേരള ടീമിൽ

കഴിഞ്ഞ സീസണിൽ ബയൺ മ്യൂണിക്കനായി (Bayern Munich) 52 മത്സരങ്ങളിലായി ലെവൻഡോവ്സ്കി നേടിയത് 60 ​ഗോളുകളാണ്. താരത്തിന്റെ ബയണിന് കഴി‍ഞ്ഞ സീസണിൽ ചാമ്പ്യൻ ലീ​ഗ് ഉൾപ്പെടെ പ്രധാന ചാമ്പ്യൻഷിപ്പുകൾ നേടി. മികച്ച താരങ്ങളായി തെരഞ്ഞെടുത്ത് ലെവൻഡോവ്സ്കിയും (Robert Lewandowski) ബ്രോൺസും ഫിഫയുടെ മികച്ച ഇലവനുകളുടെ പട്ടികയിൽ ഇടം നേടിട്ടുമുണ്ട്. എന്നാൽ മികച്ച് ​ഗോൾ കീപ്പറായി തെരഞ്ഞെടുത്ത് മാനുവേൽ ന്യൂയറിന് പകരം ലിവർപൂളിന്റെ ബ്രസീലയൻ കീപ്പർ അലിസൺ ബെക്കറിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

Also Read: മെസിയും നെയ്മറും നേർക്കുന്നേർ; Champions League നോക്കൗട്ട് റൗണ്ട് ലൈനപ്പായി

ഫിഫായുടെ മികച്ച പുരുഷ ഇലവൻ:

അലിസൺ ബെക്കർ (​ഗോൾ കീപ്പർ), ട്രെന്റ് അലക്സാണ്ട‌ർ അ‌ർനോൾഡ്, സെർജിയോ റാമോസ്, വിജിൽ വാൻഡെയ്ക്, അൽഫോൻസോ ഡേവിസ്, കെവിൻ ഡി ബ്രുയിൻ, തിയാ​ഗോ അൽകാൻറ്റാരാ, ജോഷ്വ കിമ്മിച്ച്, ലയണൽ മെസ്സി, റോബർട്ട് ലെവൻഡോവ്സ്കി, ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo).

 

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News