ലണ്ടൺ : ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബുകളിൽ ഒന്നായ ലണ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിവർപൂൾ എഫ്സിയെ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനി. കഴിഞ്ഞ ആഴ്ചയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിന്റെ നിലവിലെ ഉടമസ്ഥരായ ഫെൻവെ സ്പോർട് ഗ്രൂപ്പ് (എഫ്എസ്ജി) ക്ലബ് വിൽക്കാൻ ഒരുങ്ങുന്നുയെന്ന് അറിയിച്ചത്. ഇതിന് പിന്നാലെയാണ് റിലയൻസ് ഇൻഡസ്ട്രീസ് ഫുട്ബോൾ ടീമിനെ സ്വന്തമാക്കാൻ രംഗത്തെത്തിയിരിക്കുന്നതെന്ന് ഇംഗ്ലീഷ് മാധ്യമമായ ദി മിറർ റിപ്പോർട്ട് ചെയ്യുന്നത്. നാല് ബില്യൺ ബിട്ടീഷ് പൗണ്ട്സിനാണ് യുഎസ് സ്പോർട്സ് കമ്പനി തങ്ങളുടെ ഇംഗ്ലീഷ് ക്ലബ് വിൽക്കാൻ ഒരുങ്ങുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകത്തിലെ എട്ടാമത്തെ സമ്പനനായ റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ഇത് സംബന്ധിച്ച് എഫ്എസ്ജി ഗ്രൂപ്പുമായി പ്രാഥമിക അന്വേഷണം നടത്തിയെന്നാണ് ദി മിറർ തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം റിപ്പോർട്ടിനെ സംബന്ധിച്ച് പ്രതികരിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് തയ്യാറായിട്ടില്ല. 


ALSO READ : FIFA World Cup 2022: നാമക്കലിൽ നിന്ന് 'ഫുട്ബോൾ ലോകകപ്പിന് പോകുന്നത്' അഞ്ച് കോടി കോഴിമുട്ടകൾ


എന്നാൽ അംബാനിക്ക് പുറമെ ഇംഗ്ലീഷ് വമ്പന്മാരെ സ്വന്തമാക്കാൻ ഗൾഫ്, അമേരിക്കൻ കമ്പനികളും രംഗത്തുണ്ട്. യുറോപ്പിലെ ഫുട്ബോൾ മാർക്കറ്റിനെ ലക്ഷ്യമിട്ട് അമേരിക്കൻ കമ്പനികൾക്ക് പിന്നാലെ ഗൾഫിൽ നിന്നുള്ള കോടീശ്വരന്മാരും കഴിഞ്ഞ കുറെ വർഷങ്ങളായി രംഗത്തെത്തിട്ടുണ്ട്. ഖത്തർ കമ്പനി സ്വന്തമാക്കിയ പിഎസ്ജി, അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറ്റി ഗ്രൂപ്പിന്റെ മാഞ്ചസ്റ്റർ സിറ്റി, ഏറ്റവും അവസാനമായി സൗദി ആറേബ്യൻ രാജകുടുംബ വാങ്ങിയ ന്യൂകാസിൽ യുണൈറ്റഡും ഒക്കെ യുറോപ്യൻ ഫുട്ബോളിന്റെ ബിസിനെസ് സാധ്യത മനസ്സിലാക്കിയെത്തിവരാണ്. 


ഇതാദ്യമായിട്ടല്ല ലിവർപൂളിന് വേണ്ടി മുകേഷ് അംബാനി രംഗത്തിറങ്ങുന്നത്. മറ്റൊരു ഇംഗ്ലീഷ് മാധ്യമമായ ദി ഗ്വാർഡിയന്റെ റിപ്പോർട്ട് പ്രകാരം റിലയൻസ് ഇൻഡസ്ട്രീസ് നേരത്തെ 2010ത്തിൽ ഇംഗ്ലീഷ് ക്ലബിനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. അന്ന് അംബാനിയുടെ കൈയ്യിലുണ്ടായിരുന്നത് 20 ബില്യൺ യുഎസ് ഡോളറായിരുന്നു. ഇന്ന് ഇന്ത്യയിലെ രണ്ടാമത്തെ ശതകോടീശ്വരന്റെ പക്കൽ 92.6 ബില്യൺ യുഎസ് ഡോളറോളം വരും. 2010ന് ശേഷം അംബാനി 2017, 2018, 2021 എന്നീ വർഷങ്ങളിലും ലിവർപൂളിനായി അംബാനി രംഗത്തിട്ടുണ്ടായിരുന്നുയെന്നാണ് അഭ്യുഹങ്ങൾ കേന്ദ്രീകരിച്ചുള്ള മറ്റ് റിപ്പോർട്ടുകളിൽ പറയുന്നത്. 


ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസിന്റെയും ദക്ഷിണാഫ്രിക്കൻ ടീമായ എംഐ കേപ്പ് ടൗണിന്റെയും ഉടമസ്ഥരാണ് റിലയൻസ് ഇൻഡസ്ട്രീസ്. കൂടാതെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനിനോടൊപ്പം ചേർന്ന് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സംഘടിപ്പിക്കുന്നത് റിലയൻസ് ഗ്രൂപ്പാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.