FIFA World Cup 2022: നാമക്കലിൽ നിന്ന് 'ഫുട്ബോൾ ലോകകപ്പിന് പോകുന്നത്' അഞ്ച് കോടി കോഴിമുട്ടകൾ

Tamil Nadu Namakkal: ഖത്തറിൽ എത്തുന്ന ഫുട്ബോൾ ആരാധകർക്ക് ഭക്ഷണം ഒരുക്കുന്നതിനാണ് തമിഴ്നാട്ടിലെ നാമക്കലിൽ നിന്ന് കോഴിമുട്ടകൾ കയറ്റുമതി ചെയ്യുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 11, 2022, 11:01 AM IST
  • കഴിഞ്ഞ രണ്ട് ദിവസങ്ങളായി രണ്ട് കോടി മുട്ടകൾ കയറ്റുമതി ചെയ്തു
  • 2023 ജനുവരി വരെ ഖത്തറിലേക്കുള്ള മുട്ട കയറ്റുമതി തുടരും
  • ഖത്തറിൽ ലോകകപ്പിന്റെ ആരവങ്ങൾ ഉയരാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്
FIFA World Cup 2022: നാമക്കലിൽ നിന്ന് 'ഫുട്ബോൾ ലോകകപ്പിന് പോകുന്നത്' അഞ്ച് കോടി കോഴിമുട്ടകൾ

ചെന്നൈ: ഫുട്ബോൾ ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തമിഴ്നാട്ടിലെ നാമക്കൽ കോഴിഫാമുകളിൽ നിന്ന് ഖത്തറിലേക്ക് കയറ്റുമതിക്കൊരുങ്ങി അഞ്ച് കോടി മുട്ടകൾ. ഖത്തറിൽ എത്തുന്ന ഫുട്ബോൾ ആരാധകർക്ക് ഭക്ഷണം ഒരുക്കുന്നതിനാണ് കോഴിമുട്ടകൾ കയറ്റുമതി ചെയ്യുന്നത്. ഇതോടെ പ്രതിസന്ധിയിലായിരുന്ന കോഴിഫാം ഉടമകൾക്ക് ലോകകപ്പ് ഫുട്ബോൾ ആശ്വാസമായിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി രണ്ട് കോടി മുട്ടകൾ കയറ്റുമതി ചെയ്തു. 2023 ജനുവരി വരെ ഖത്തറിലേക്കുള്ള മുട്ട കയറ്റുമതി തുടരും. ഖത്തറിൽ ലോകകപ്പിന്റെ ആരവങ്ങൾ ഉയരാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. 2022 നവംബർ 15ന് ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടുന്നതോടെ ഫുട്ബോൾ മാമാങ്കത്തിന് തുടക്കമാകും. ഡിസംബർ 18ന് ആണ് ഫൈനൽ മത്സരം.

FIFA World Cup 2022 : അഞ്ച് വർഷമായി ജർമനിക്കായി ബൂട്ട് അണിഞ്ഞിട്ട്; 2014 ലോകകപ്പിൽ വിജയ ഗോൾ നേടിയ ഗോട്ട്സെയെ തിരികെ വിളിച്ച് ഹൻസി ഫ്ലിക്ക്

മാരിയോ ഗോട്ട്സെ ആ പേര് ഫുട്ബോൾ ആരാധകർക്കിടെയിൽ സുപരിചിതമാണ്, പ്രത്യേകിച്ച് അർജന്റീനിയൻ ആരാധകർ. 2014 ലോകകപ്പ് ഫൈനലിൽ മത്സരം ഇഞ്ചുറി ടൈമും കഴിഞ്ഞ് അധികം സമയത്തേക്ക് പോയ വേളയിൽ 113-ാം മിനിറ്റിൽ മറക്കാന സ്റ്റേഡിയത്തിലെ നീലപ്പടയുടെ ആരാധകരെ ഒന്നടങ്കം നിശബ്ദമാക്കിയ ആ ഗോൾ. അതെ ആ ഗോളിന്റെ ഉടമയാണ് മാരിയോ ഗോട്ട്സെ. കഴിഞ്ഞ റഷ്യൻ ലോകകപ്പിലും 2020 യൂറോ കപ്പിലും ജോക്കിം ലോയുടെ ജർമൻ ടീമിൽ പിന്നീട് ഗോട്ട്സെ കാണ്ടിട്ടില്ല. ഏറ്റവും അവസാനമായ 2017ലാണ് ഗോട്ട്സെ ദേശീയ ടീമിന് വേണ്ടി ബൂട്ട് അണിഞ്ഞത്. ഇപ്പോഴിതാ  അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗോട്ട്സെ ജർമനിയുടെ ലോകകപ്പ് ടീമിലേക്കെത്തിച്ചേർന്നിരിക്കുകയാണ്. 

ബുന്ദെസ് ലിഗയിൽ എൻട്രച്ച്ഡ് ഫ്രാങ്കഫർട്ടിന്റെ പ്ലേ മേക്കറായ ഗോട്ട്സെ പരിക്കും ഫോമില്ലാഴ്മയും ഒപ്പം ജർമൻ ടീമിനുള്ളിലെ ആഭ്യന്തര പ്രശ്നവും ജോക്കിം ലോയുടെ സ്ക്വാഡിൽ നിന്നും കഴിഞ്ഞ അഞ്ച് വർഷം മാറ്റി നിൽക്കേണ്ടി വന്നിട്ടുണ്ട്. വൻ സ്റ്റാർ വാല്യുയുള്ള താരങ്ങളായ ലിയോൺ ഗൊരെറ്റ്സ്കാ ജോഷ്വാ കിമ്മിച്ച്, ജൂലിയൻ ബ്രാൻഡിറ്റ്, ജൊനാസ് ഹോഫ്മാൻ ഇൽകെയ് ഗുണ്ഡോകൻ എന്നിവർക്കൊപ്പമാണ് മധ്യനിരയിലേക്കാണ് ഹൻസി ഫ്ലിക്ക് ഗോട്ട്സെയെ ക്ഷണിച്ചിരിക്കുന്നത്. 

അപ്രതീക്ഷിതമായിട്ടാണ് ഗോട്ട്സെയുടെ പേര് ജർമൻ കോച്ച് ഫ്ലിക് പ്രഖ്യാപിക്കുന്നത്. 2014ലെ ഫൈനിലെ ശ്രദ്ധാകേന്ദ്രമായിരുന്നു മാരിയോ. താരത്തിന് ആ പ്രകടനം ഇപ്പോഴും തുടരാനാകും. ഒരു മികച്ച് ഫുട്ബോൾ താരം കൂടിയാണ് ഗോട്ട്സെയെന്ന് ഫ്ലിക്ക് ടീം പ്രഖ്യാപന വേളയിൽ പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി താരം ക്ലബ് ഫുട്ബോളിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. മികച്ച കായികക്ഷമതയും താരം വീണ്ടെടുത്തിട്ടുണ്ട്. അതേസമയം ഹാൻസി ഫ്ലിക്ക് ഇന്ന് തന്റെ 26 അംഗ ലോകകപ്പ് ടീമിൽ ടിമോ വെർണർ, മാറ്റ് ഹുമ്മെൽസ് തുടങ്ങിയ പ്രമുഖ താരങ്ങളെ ഒഴിവാക്കിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കേറ്റ മാർക്കോ റൂയിസും ജർമൻ സംഘത്തിൽ ഇല്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News