ചെന്നൈ: ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താര൦ എലിസ് പെറി വിവാഹമോചിതയായതിന് പിന്നാലെ ഇന്ത്യന്‍ താരത്തെ ട്രോളി സോഷ്യല്‍ മീഡിയ.
 
എലിസ് പെറിയും ഭര്‍ത്താവും റഗ്ബി താരവുമായ മാറ്റ് ടൂമ്വയും അടുത്തിടെയാണ് വിവാഹമോചിതരായത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് ഇരയായതോ... ഇന്ത്യന്‍ താരം മുരളി വിജയും (Murali Vijay). എലിസ് പെറിയ്ക്കൊപ്പം ഡിന്നറിനു പോകാന്‍ താല്‍പര്യമുണ്ടെന്ന് IPL ടീം ചെന്നൈ സൂപ്പര്‍ കിംഗ്സു(Chennai Super Kings) മായി നടന്ന ലൈവ് ചാറ്റിനിടെ മുരളി വിജയ്‌ പറഞ്ഞിരുന്നു. ഇതാണ് താരത്തെ ട്രോളാന്‍ കാരണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഐപിഎല്ലില്‍ തിളങ്ങാനായില്ലെങ്കില്‍ ധോണിക്ക് ഇന്ത്യൻ ടീമിൽ കളിക്കാനാവില്ല?


ഇതിന് പിന്നാലെ ബില്‍ അടയ്ക്കുമെങ്കില്‍ ഡിന്നറിന് വരാന്‍ തയാറാണെന്ന് എലിസും മറുപടി നല്‍കി. ഇതിനു പിന്നാലെ വിവാഹമോചന വാര്‍ത്ത കൂടെ എത്തിയതോടെ സംഭവം ട്രോളന്മാര്‍ ഏറ്റെടുത്തു. അഞ്ചു വര്ഷം നീണ്ട വിവാഹ ബന്ധം അവസാനിപ്പിക്കുന്നതായി എലിസ് പെറിയും മാറ്റ് ടൂമ്വയും തന്നെയാണ് സംയുക്ത പ്രസ്താവനയിലൂടെ മാധ്യമങ്ങളെ അറിയിച്ചത്. 


ട്രോളുകള്‍ കാണാം: