ഐപിഎല്ലില്‍ തിളങ്ങാനായില്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള ധോണിക്ക് ഇനിയൊരു തിരിച്ച് വരവുണ്ടാകില്ലെന്ന് ഓസീസ് മുന്‍ താരം ഡീന്‍ ജോണ്‍സ്. നിലവിലെ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് കെ എല്‍ രാഹുലിനെയും ഋഷഭ് പന്തിനെയും പരീക്ഷിക്കാന്‍ തന്നെയാണ് ഇന്ത്യന്‍ സെലക്ടര്‍മാരുടെ തീരുമാനം. എന്നാല്‍ ഐപിഎല്ലില്‍ തിളങ്ങാനായാല്‍ ധോണിയുടെ തിരിച്ചുവരവ് സാധ്യത തള്ളിക്കളയാനാവില്ലെന്നും ഡീന്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ധോണിയുക്ക് മുന്നില്‍ വാതിലുകള്‍ തുറന്നുകിടക്കുകയാണ്. ലോകകപ്പിനുശേഷം എടുത്ത ഇടവേള ധോണിക്ക് ഗുണകരമായിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ പ്രായമാകുന്തോറും നീണ്ട ഇടവേളക്കുശേഷമുള്ള തിരിച്ചുവവ് ബുദ്ധിമുട്ടാകുമെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഡീന്‍ ജോണ്‍സ് വ്യക്തമാക്കി
Also Read: സ്പാനിഷ് ഫുട്‌ബോള്‍ ഇതിഹാസം സാവിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
ഈ വർഷം ഐ.പി.എല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാമ്പിൽ പരിശീലനത്തിനായി ധോനി എത്തിയിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ക്യാമ്പ് നിർത്തിവെച്ചു. ധോനി സ്വദേശമായ റാഞ്ചിയിലേക്ക് തിരിച്ചുപോകുകയും ചെയ്തു. പിന്നീട് റാഞ്ചിയിലെ ഫാം ഹൗസിൽ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയായിരുന്നു ധോനി.