Vinesh Phogat: ഉത്തേജക പരിശോധനാ ചട്ടം ലംഘിച്ചു; വിനേഷ് ഫോഗട്ടിന് നോട്ടീസയച്ച് നാഡ
ഉത്തേജക മരുന്ന് പരിശോധനയ്ക്കായി ഉണ്ടാകുമെന്നറിയിച്ച സ്ഥലത്ത് വിനേഷ് ഇല്ലാതിരുന്നതിനാലാണ് നാഡ നോട്ടീസയച്ചത്.
ഗുസ്തി താരവും ഹരിയാനയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ വിനേഷ് ഫോഗട്ടിന് നോട്ടീസയച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി(നാഡ). ഉത്തേജക പരിശോധനാ ചട്ടം ലംഘിച്ചതിൽ വിശദീകരണം ചോദിച്ചാണ് നോട്ടീസ് അയച്ചത്.
ഉത്തേജക മരുന്ന് പരിശോധനയ്ക്കായി ഉണ്ടാകുമെന്നറിയിച്ച സ്ഥലത്ത് ഇല്ലാതിരുന്നതിനാലാണ് നാഡ നോട്ടീസയച്ചത്. 14 ദിവസത്തിനകം വിശദീകരണം നൽകണമെന്നും നോട്ടീസിൽ പറയുന്നു.
Read Also: മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെപി കുഞ്ഞിക്കണ്ണൻ അന്തരിച്ചു
നാസയുടെ ടെസ്റ്റിങ് പൂളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന താരങ്ങൾ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് തയ്യാറാകുന്ന സ്ഥലവും സമയവും അറിയിക്കണം.തുടർന്ന് പരിശോധനയ്ക്ക് ഹാജരായില്ലെങ്കിൽ വേർഎബൗട്ട് ഫെയിലിയറായി കണക്കാക്കുമെന്നാണ് ചട്ടം.
ഇതനുസിരച്ച് സെപ്റ്റംബർ 9ന് സോനിപ്പത്തിലെ വീട്ടിൽ പരിശോധനയ്ക്ക് തയ്യാറാണെന്ന് വിനേഷ് അറിയിച്ചിരുന്നെന്നും എന്നാൽ ഡോപ് കൺട്രോൾ ഉദ്യോഗസ്ഥൻ സ്ഥലത്തെത്തിയപ്പോൾ താരത്തെ കണ്ടെത്താനായില്ലെന്നും നാഡ പ്രസ്താവനയിൽ പറയുന്നു.
സ്ഥലത്ത് വിനേഷ് ഉണ്ടായിരുന്നെന്ന് തെളിയിച്ചില്ലങ്കിൽ വേർഎബൗട്ട്ഫെയിലിയറായി കണക്കാക്കും. എന്നാൽ പാരിസ് ഒളിമ്പിക്സിന് പിന്നാലെ ഗുസ്തിയിൽ നിന്ന് വിരമിച്ച വിനേഷ് ഇപ്പോഴും നാഡയുടെ പരിശോധനയുടെ ഭാഗമാണോ എന്ന കാര്യത്തിൽ തർക്കമുണ്ട്.
നിലവിൽ ഹരിയാനയിലെ ജുലാന മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് വിനേഷ്. ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിലെ 90 നിയമസഭാസീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.