Paris Olympics 2024: ജാവലിനിൽ നീരജിന് വെള്ളിത്തിളക്കം; പാക് താരം അർഷദ് നദീമിന് സ്വർണം
Neeraj won silver in javelin throw: നീരജ് തന്റെ സീസൺ ബെസ്റ്റായ 89.45 ദൂരമെറിഞ്ഞാണ് വെള്ളി സ്വന്തമാക്കിയത്. നീരജിന്റെ ആറ് ശ്രമങ്ങളില്‍ അഞ്ചും ഫൗളായിരുന്നു.
പാരീസ്: ഒളിംപിക്‌സില്‍ ജാവില്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി നേട്ടം. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജിനെ പിന്തള്ളി പാക് താരം അര്‍ഷദ് നദീം സ്വര്‍ണം സ്വന്തമാക്കി. ഒളിംപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നദീം സ്വര്‍ണം സ്വന്തമാക്കിയത്.
Also Read: ഇന്ത്യയുടെ വൻമതിലായി ശ്രീജേഷ്; ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം
നീരജ് തന്റെ സീസൺ ബെസ്റ്റായ 89.45 ദൂരമെറിഞ്ഞാണ് വെള്ളി സ്വന്തമാക്കിയത്. നീരജിന്റെ ആറ് ശ്രമങ്ങളില്‍ അഞ്ചും ഫൗളായിരുന്നു. ഇത് പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണ്. ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് വെങ്കലം. 88.54 മീറ്റര്‍ എറിഞ്ഞാണ് താരം വെങ്കലം സ്വന്തമാക്കിയത്.
പക്ഷെ തന്റെ രണ്ടാമത്തെ ശ്രമത്തില്‍ തന്നെ പാക് താരം റെക്കോര്‍ഡ് ദൂരം കണ്ടെത്തുകയായിരുന്നു. ടോക്യോ ഒളിംപിക്‌സില്‍ അഞ്ചാം സ്ഥാനത്തായിരുന്ന നദീം പത്ത് മീറ്റര്‍ വ്യത്യാസത്തിലാണ് ഇത്തവണ ജാവലിന്‍ പായിച്ചത്. തന്റെ അവസാന ശ്രമത്തില്‍ 91.79 ദൂരമെറിയാനും താരത്തിന് സാധിച്ചു.
Also Read: ഇന്ന് മേട രാശിക്കാർക്ക് നല്ല ദിനം, ചിങ്ങ രാശിക്കാർക്ക് സമ്മിശ്രമായിരിക്കും, അറിയാം ഇന്നത്തെ രാശിഫലം!
ഇതാദ്യമായിട്ടാണ് ഒരു താരം ഒളിംപിക്‌സില്‍ രണ്ട് തവണ 90 മീറ്റര്‍ ദൂരം പായിക്കുന്നത്. മാത്രമല്ല ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ പാകിസ്ഥാന്റെ ആദ്യ മെഡല്‍ കൂടിയാണിത്. പാരിസിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതോടെ അഞ്ചായിട്ടുണ്ട്. നാല് വെങ്കല നേട്ടങ്ങളും ഒരു വെള്ളിയും ഇന്ത്യ നേടി. ഷൂട്ടിങില്‍ മൂന്ന് വെങ്കലവും. നാലാമത്തേത് പുരുഷ ഹോക്കിയിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.