സ്വാതന്ത്ര്യ ദിനം ധോണിയുടെ ആരാധകര്‍ക്ക് മാത്രമല്ല,ക്രിക്കറ്റ് പ്രേമികള്‍ക്കാകെ നിരാശയുടെ ദിനമായി മാറി ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിലൂടെ 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു വിടവാങ്ങല്‍ മത്സരത്തിന് പോലും കാത്ത് നില്‍ക്കതെയാണ് ധോണി അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.


നാടകീയമായി ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ഒരു വിടവാങ്ങല്‍ മത്സരം പോലും ഇതിഹാസ താരത്തിന് നല്‍കാന്‍ കഴിയാത്ത 
നിസഹായ അവസ്ഥയിലാണ് രാജ്യം.


ബിസിസിഐ ധോണിയ്ക്ക് ഒരു മനോഹരമായ വിടവാങ്ങല്‍ മത്സരം നല്‍കണം എന്ന് ആഗ്രഹിച്ചിരുന്നിരിക്കാം,ഐപിഎല്ലിലെ 
മികച്ച പ്രകടനത്തിലൂടെ ധോണി ടീമിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിച്ചവരും അനവധിയാണ്.


ധോണി ഇന്ത്യയ്ക്കായി മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ നീട്ടി വളര്‍ത്തിയ മുടിയായിരുന്നു സ്റ്റൈല്‍,അന്ന് ധോണിയുടെ ആരാധകര്‍ ഒക്കെ 
ആ ഹെയര്‍ സ്റ്റൈല്‍ അനുകരിക്കുകയും ചെയ്തു,ധോണി ഒരു ഇതിഹാസം ആയിരുന്നു എന്നത് നേടിയ വിജയങ്ങള്‍ കൊണ്ട് മാത്രം 
പറയാന്‍ കഴിയുന്നതാണ്,ടെസ്റ്റ്‌ റാങ്കിങ്ങില്‍ ഇന്ത്യയെ ഒന്നാമത് എത്തിച്ച ധോണി ലോകകപ്പ്,ടി-20 ലോകകപ്പ്‌,ചാമ്പ്യന്‍സ് ട്രോഫി 
എന്നിവ സ്വന്തമാക്കിയ ഒരേയൊരു നായകാനാണ്,


ധോണി ക്രീസില്‍ ഉണ്ടെങ്കില്‍ വിജയം ഉറപ്പാണ് എന്നതായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതീക്ഷ,സിക്സര്‍ പായിച്ച് ഏറ്റവും 
അധികം തവണ ഇന്ത്യയെ വിജയത്തില്‍ എത്തിച്ച റിക്കോര്‍ഡും ധോണിക്ക് സ്വന്തമാണ്.


Also Read:ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം;നാടകീയം,ആരാധകരെ ഞെട്ടിച്ചു!
 


സച്ചിന്‍ യുഗം അവസാനിച്ചപ്പോള്‍ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ധോണിയുഗം ആയിരുന്നു,സച്ചിന്‍ ദൈവം ആയിരുന്നെങ്കില്‍ 
ധോണി ഇതിഹാസം ആയിരുന്നു,ധോണി വിരമിക്കല്‍ പ്രഖ്യാപിച്ച് കൊണ്ട് ഞെട്ടിക്കുമ്പോള്‍ നിരാശയിലാണ് ആരാധകര്‍,ലോകകപ്പിലെ 
സെമി ഫൈനലിന് ശേഷം ഐപിഎല്ലിനായി ധോണിയല്ല ആരാധകരാണ് കാത്തിരുന്നത്.ആ പോരാളി മടങ്ങി വരുമെന്ന പ്രതീക്ഷയില്‍,
എന്നാല്‍ ആരും ചിന്തിക്കാത്ത സമയത്ത് ഹെലികൊപ്ട്ടര്‍ ഷോട്ട് ബൌണ്ടറിയിലേക്ക് പായിക്കുന്ന ലാഘവത്തോടെ കണ്ണടച്ച് തുറക്കുന്ന വേഗതയില്‍ 
ക്രീസില്‍ നിന്ന് ഇറങ്ങി നില്‍ക്കുന്ന ബാറ്റ്സ്മാനെ റണ്ണൌട്ട് ആക്കുന്ന വേഗതയില്‍ അങ്ങനെയായിരുന്നു ആ വിരമിക്കല്‍ പ്രഖ്യാപനം.
പതിനഞ്ച് വാക്കുകളില്‍ ധോണി വിരമിക്കല്‍ പ്രഖ്യാപനം നാടകീയമായി അവതരിപ്പിച്ചപ്പോള്‍ ആരാധകര്‍ അമ്പരന്നു.അവരുടെ പ്രതീക്ഷകള്‍,
കാത്തിരിപ്പ് എല്ലാം ഇപ്പോഴും അവശേഷിക്കുകയാണ്,ഒരു അന്താരാഷ്‌ട്ര മത്സരത്തില്‍ കളിച്ച് കൊണ്ട് ധോണി വിടവാങ്ങുമെന്ന് ആഗ്രഹിച്ചവരുടെ 
നിരാശ സമാനതകളില്ലാത്തതാണ്,അതേ നിങ്ങള്‍ക്ക് അര്‍ഹിച്ച വിടവാങ്ങല്‍ നല്‍കുന്നതിന് ഇന്ത്യന്‍ ക്രിക്കറ്റിന് കഴിഞ്ഞോ എന്ന ചോദ്യം ആരാധക 
ഹൃദയങ്ങളിലുണ്ട്,ചിലര്‍ക്കത് നിരാശയാണ്,ചിലര്‍ക്കത് നൊമ്പരമാണ്,ചിലര്‍ക്കത് വേദനയാണ്,ധോണീ നിങ്ങള്‍ക്ക് പകരം നിങ്ങള്‍ മാത്രമായിരുന്നു.