ന്യൂഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റില്‍ വിജയങ്ങളുടെ തോഴനും ഇതിഹാസ നായകനുമായിരുന്നു എം എസ് ധോണി.
ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ ക്രിക്കറ്റിലേക്ക് തങ്ങളുടെ ''തല"മടങ്ങിവരുമെന്ന
ആരാധകരുടെ പ്രതീക്ഷയാണ് ധോണിയുടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനത്തിലൂടെ അവസാനിച്ചത്.
2014 ല്‍ തന്നെ ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന ധോണി,ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ
ക്യാമ്പിലാണ്,ആ ക്യാമ്പില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചു.
ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് ധോണിയുടെ അവസാന അന്താരാഷ്‌ട്ര പരമ്പരയായി,
ന്യൂസിലാന്‍ഡിനെതിരായ സെമിഫൈനല്‍ ധോണിയുടെ അവസാന മത്സരവുമായി,''ഇതുവരെ നിങ്ങള്‍ തന്ന എല്ലാ പിന്തുണയ്ക്കും
സ്നേഹത്തിനും നന്ദി,ഇന്ന് 7.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കുക എന്ന് ധോണി പ്രഖ്യാപിച്ചതോടെ
ആരാധകര്‍ നിരാശയിലാണ്.
ഇന്ത്യ കണ്ട മികച്ച നായകനായ ധോണി ഇന്ത്യയ്ക്കായി ഏകദിന,ടി-20 ലോകകപ്പ്,ചാമ്പ്യന്‍സ് ട്രോഫി എന്നിവ നേടിയ ഒരേയൊരു ക്യാപ്റ്റന്‍ കൂടിയാണ്.
ഏകദിനത്തില്‍ ധോണി ബെസ്റ്റ് ഫിനിഷര്‍ എന്നാണ് അറിയപെടുന്നത്, ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് കീപ്പര്‍
ബാറ്റ്സ്മാനെ ലഭിച്ചത്,വിക്കറ്റിന് പിന്നില്‍ ധോണി സമാനതകള്‍ ഇല്ലാത്ത പ്രകടനമാണ് നടത്തിയത്.
Also Read:ധോണി-റെയ്ന വിരമിക്കലിലും ആ മനോഹര സൗഹൃദം!
ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് ധോണി,ധോണിയുടെ പേരില്‍ ഏകദിനത്തില്‍ മാത്രം 321 ക്യാച്ചുകളും 123 സ്റ്റമ്പിംഗുകളും ഉണ്ട്,
രണ്ട് ഏകദിനങ്ങളില്‍ ബൗളിങ്ങില്‍ കൈവെച്ച ധോണി തന്‍റെ പേരില്‍ ഒരു വിക്കറ്റ് നേട്ടവും സ്വന്തമാക്കി,ടി-20 മത്സരങ്ങളില്‍
ധോണി 57 ക്യാച്ചുകളും 34 സ്റ്റംബിങ്ങും സ്വന്തമാക്കി,ടെസ്റ്റില്‍ 256 ക്യാച്ചുകളും 38 സ്റ്റം പിംഗുകളും ധോണി സ്വന്തമാക്കി.