Dubai : ഇന്ത്യൻ ഹോക്കി ടീമിന്റെ വൻമതിലും ഒളിമ്പിക്സ് മെഡൽ ജേതാവുമായ PR ശ്രീജേഷിന് (PR Sreejesh) വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി സംരംഭകനായ ഷംഷീർ വയലിൽ. ദുബായി കേന്ദ്രമായി പ്രവർത്തിക്കുന്ന VPS Health Care തലവൻ Dr. Shamsheer Vayalil ഒരു കോടി രൂപയാണ് ഇന്ത്യൻ പുരുഷ ഹോക്കി ടീം ഗോൾ കീപ്പറും മലയാളിയുമായ ശ്രീജേഷിന് ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീജേഷ് കാഴ്ചവെച്ച് മികച്ച പ്രകടനം ഈ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യക്കാർക്ക് സന്തോഷം പകർന്നു. ഒരു മലയാളി എന്ന നിലയിൽ ശ്രീജേഷിന്റെ നേട്ടത്തിൽ താൻ അഭിമാനിക്കുന്നു. ശ്രീജേഷിന്റെ പ്രയത്നങ്ങൾക്ക് നന്ദി, ഹോക്കിയിലുള്ള താൽപര്യം ഒന്നും കൂടി പുതുക്കി. അദ്ദേഹത്തിന്റെ ഇന്ത്യൻ ഹോക്കി ടീമിന്റെയും പ്രകടനം രാജ്യത്തിലെ നൂറ് കണക്കിന് യുവാക്കൾക്ക് പ്രചോദനമാകുമെന്ന് ഡോ ഷംഷീർ വയലിൽ പറഞ്ഞു.


ALSO READ : Pr Sreejesh Rewards: അഞ്ചുലക്ഷോം പിന്നെ മുണ്ടും ഷർട്ടും മാത്രമോ? നെഞ്ചുറപ്പിൽ വല കാത്തവന് കേരളത്തിൻറെ പുച്ഛം?


അതേസമയം ബിസിസിഐ ബൈജൂസ് തുടങ്ങിയ സ്ഥാപനങ്ങൾ ഉൾപ്പെടെ ശ്രീജേഷിന് പാരിതോഷികങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മലയാളി താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന് ക്യാഷ് പ്രൈസാണ് VPS ഹെൽത്ത് കെയർ ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഒളിമ്പിക്സ് മെഡൽ കരസ്ഥമാക്കിയ ശ്രീജേഷിന് ഷംഷീർ വയലിൽ നേരിട്ട് ഫോണിൽ വിളിച്ച് ആശംസിക്കുകയും ചെയ്തിരുന്നു. 


ALSO READ : Tokyo Olympics 2020 : ചരിത്രവും പ്രതാപവും തിരികെ പിടിച്ച് ഇന്ത്യ, 41 വർഷത്തിന് ശേഷം ഹോക്കിയിൽ ഇന്ത്യക്ക് ഒളിമ്പിക്സ് മെഡൽ


ഒരു കോടി രൂപ പാരിതോഷികം തന്നെ അത്ഭുതപ്പെടുത്തിയെന്നും ഒരു ഒളിമ്പിക്സ് മെഡഷ ജേതാവിന് പാരിതോഷികം ലഭിക്കുക എന്ന് വളരെ സന്തോഷകരമായ വാർത്തയാണന്നും ഇങ്ങനെ ക്യാഷ് പ്രൈസ് ലഭിക്കാൻ താൻ ഭാഗ്യവാനാണെന്നും ശ്രീജേഷ് പറഞ്ഞു. 


ടോക്കിയോയിൽ നിന്ന് ശ്രീജേഷ് തിരിച്ചെത്തി ഉടൻ തന്നെ കൊച്ചിയിൽ വെച്ച് ഒരു പ്രത്യേക പരിപാടി നടത്തി പാരിതോഷികം കൈമാറുമെന്ന് VPS ഗ്രൂപ്പ് അറിയിച്ചു. 


ALSO READ : Tokyo Olympics 2020 : അവൻ നേടിയത് വെങ്കലമാണെങ്കിലും അത് അവൻ രാജ്യത്തിന് വേണ്ടി നേടി എന്നതാണ് എനിക്ക് പ്രാധാന്യം, ശ്രീജേഷിന്റെ വെങ്കലം നേട്ടത്തിൽ അഭിമാനിക്കുന്നു എന്ന് അച്ഛൻ രവീന്ദ്രൻ


അതേസമയം ഇന്ത്യക്കായി ചരിത്ര നേട്ടം കുറിച്ച മലയാളി താരത്തെ സംസ്ഥാന സർക്കാർ തിരിഞ്ഞ് നോക്കുന്നില്ല എന്ന അക്ഷേപം തുടരുകയാണ്.  പഞ്ചാബ്, ഹരിയാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ സർക്കാരുകൾ അവരുടെ മെഡൽ ജേതാക്കളായ കായിക താരങ്ങൾ പാരിതോഷികങ്ങൾ പ്രഖ്യാപിച്ചപ്പോൾ കേരളം ശ്രീജേഷിന് സോഷ്യൽ മീഡിയയിൽ ഒരു അഭിന്ദനം മാത്രമെ നൽകിട്ടുള്ളു എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.